റുബീന അലി

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഓസ്‌കാർ പുരസ്കാരം നേടിയ സ്ലംഡോഗ് മില്യണയർ (2008) എന്ന സിനിമയിൽ നായികയായ ലതികയുടെ ബാല്യകാലം അഭിനയിച്ച ഇന്ത്യൻ ചലച്ചിത്രനടിയാണ് റുബീന ഖുറേഷി എന്നും അറിയപ്പെടുന്ന റുബീന അലി (ജനനം: 21 ജനുവരി 1999). സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിലെ അഭിനയത്തിന് സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡ് ലഭിച്ചിട്ടുണ്ട്. ബെല്ലെ (2013), ബോളിവുഡ് ഹീറോ (2009) എന്നീ ചിത്രങ്ങളിലും റുബീന അഭിനയിച്ചിട്ടുണ്ട്.[1]

റുബീന അലി ഖുറേഷി
ജനനം
റുബീന അലി

(1999-01-21) 21 ജനുവരി 1999  (25 വയസ്സ്)
മറ്റ് പേരുകൾറുബീന ഖുറേഷി
തൊഴിൽചലച്ചിത്രനടി
സജീവ കാലം2008–present

2009 ജൂലൈയിൽ, 9 വയസ്സുള്ള റുബീന ഇതുവരെയുള്ള തന്റെ ജീവിതത്തെക്കുറിച്ചും സ്ലംഡോഗ് മില്യണയർ ചിത്രീകരിച്ച അനുഭവത്തെക്കുറിച്ചും വിശദീകരിച്ചുകൊണ്ട് എഴുതിയ ആത്മകഥയാണ് "സ്ലംഗേൾ ഡ്രീമിംഗ്". പ്രസാധകരായ ബ്ലാക്ക് സ്വാൻ ഇതിന് വെളിപ്പെടുത്താത്ത തുക നൽകി, കൂടാതെ മുംബൈയിൽ പുതിയ അമ്മമാർക്കും കുട്ടികൾക്കുമായി പ്രാദേശിക ആരോഗ്യ സംരക്ഷണ പദ്ധതികൾ ആരംഭിക്കുന്ന ഫ്രഞ്ച് ചാരിറ്റിയായ മെഡിസിൻസ് ഡു മോണ്ടെയുമായി ഇതിന്റെ റോയൽറ്റി പങ്കിടുന്നു.[2]

സ്വകാര്യ ജീവിതം

തിരുത്തുക

ഓൺ-സ്ക്രീൻ കഥാപാത്രത്തെപ്പോലെ, മുംബൈയിലെ ഒരു ചേരികളിൽ നിന്നാണ് റൂബീന വന്നത്. അച്ഛൻ റാഫിക്ക് ഖുറേഷി, സഹോദരി സന, സഹോദരൻ അബ്ബാസ്, രണ്ടാനമ്മയായ മുന്നി എന്നിവരോടൊപ്പം ബാന്ദ്ര സ്റ്റേഷന് സമീപമുള്ള ഗരിബ് നഗർ ചേരിയിലാണ് റുബീന താമസിക്കുന്നത്. റുബീനയുടെ അമ്മയായ ഖുർഷിദ് (ഖുഷി) റാഫിക്കിൽ നിന്നും വിവാഹമോചനം നേടിയ ശേഷം മോനിഷ് എന്ന ഹിന്ദുവിനെ വിവാഹം കഴിച്ചു. തുടർന്ന് റാഫിക്ക് മുന്നിയെ പുനർവിവാഹം ചെയ്തു. മുൻ വിവാഹത്തിൽ നിന്ന് മുന്നിക്ക് നാല് മക്കളുണ്ട് - സുരയ്യ, സഞ്ജിദ, ബാബു, ഇർഫാൻ. റുബീനയെ വളർത്തിയത് റുബീനയുടെ അച്ഛനും രണ്ടാനമ്മയുമാണ്.[3][4][5][6]

2009 ലെ അക്കാദമി അവാർഡുകളിൽ സ്ലംഡോഗ് മില്യണയർ വിജയിച്ചതിനെത്തുടർന്ന്, ചിത്രത്ത്തിൽ അഭിനയിച്ച മുംബൈയിലെ ചേരികളിൽനിന്നുള്ള കുട്ടികളെ പുനരധിവസിപ്പിക്കാൻ മഹാരാഷ്ട്ര ഭവന നിർമ്മാണ വികസന അതോറിറ്റി ശുപാർശ ചെയ്തു.[7] ഇതേതുടർന്ന് 2009 ഫെബ്രുവരി 25 ന് ചിത്രത്തിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്ത അസ്ഹറുദ്ദീനും റുബീനയ്ക്കും മഹാരാഷ്ട്ര ഭവന നിർമ്മാണ വികസന അതോറിറ്റി "സൗജന്യ വീടുകൾ" നൽകുമെന്ന് പ്രഖ്യാപിച്ചു.[8] എന്നിരുന്നാലും 2011 മാർച്ചിൽ ഗാരിബ് നഗറിലെ തന്റെ വീട് കത്തി നശിക്കുന്നതുവരെ റുബീന അവിടെത്തന്നെയാണ് താമസിച്ചിരുന്നത്. തീയിൽ റുബീനയുടെ എല്ലാ അവാർഡുകളും പത്ര ക്ലിപ്പിംഗുകളുടെയും ഫോട്ടോഗ്രാഫുകളുടെയും ശേഖരവും നഷ്ടപ്പെട്ടു.[9] തുടർന്ന് വാടകയ്ക്ക് താൽക്കാലിക അഭയം തേടിയ ശേഷം, ബ്രിട്ടീഷ് സംവിധായകൻ ഡാനി ബോയൽ സ്ഥാപിച്ച ജയ് ഹോ ട്രസ്റ്റ് അവർക്കായി മുംബൈയിലെ ബാന്ദ്ര വെസ്റ്റ് നഗരപ്രാന്തത്തിൽ വാങ്ങിയ ഫ്ലാറ്റിലേയ്ക്ക് റുബീനയും കുടുംബവും താമസം മാറി.[10][11]

ചേരിയിൽ നിന്ന് പുറത്തുപോകാനും പഠിക്കാനും യുവതാരം ആഗ്രഹിക്കുന്നുവെന്ന് റൂബിനയ്‌ക്കൊപ്പം 10 ആഴ്ച ചെലവഴിച്ച മാധ്യമപ്രവർത്തക ദിവ്യ ദുഗാർ പറയുകയുണ്ടായി. ട്രസ്റ്റ് ഫണ്ടിൽ നിന്നാണ് റൂബിനയുടെ വിദ്യാഭ്യാസചിലവുകൾ നൽകിയിരുന്നത്.[2]

 
യുഎസിലെ 81-ാമത് അക്കാദമി അവാർഡിൽ സ്ലംഡോഗ് മില്യണയർ ടീം

സ്ലംഡോഗ് മില്യണയർ ചിത്രത്തിലെ അഭിനയത്തിന് റുബീനയ്ക്കും സഹതാരം അസ്ഹറുദ്ദീൻ മുഹമ്മദ് ഇസ്മായിലിനും കുറഞ്ഞ വേതനമാണ് നൽകിയതെന്ന് വിമർശകർ അവകാശപ്പെടുന്നു. എന്നാൽ ബ്രിട്ടനിലെ പ്രൊഡക്ഷൻ കമ്പനിയുടെ സീനിയർ സ്റ്റാഫുകൾക്ക് നല്കുന്ന പ്രതിമാസ ശമ്പളത്തിന് തുല്യമായ തുകയാണ് അഭിനേതാക്കൾക്ക് നൽകിയതെന്നാണ് ചിത്രത്തിന്റെ നിർമ്മാതാവ് പറയുന്നത്.[12]

സലിം, ജമാൽ, ലതിക എന്നിവരും സ്ലംഡോഗ് മില്യണയറിൽ അഭിനയിച്ച മറ്റ് അഭിനേതാക്കൾക്കുക്കൊപ്പം 2009 ഫെബ്രുവരി 22 ന് നടന്ന 81-ാമത് അക്കാദമി അവാർഡുകളിൽ അസ്ഹറുദ്ദീനും റുബീനയും പങ്കെടുത്തു. മുംബൈക്ക് പുറത്തുള്ള റുബീനയുടെ ആദ്യ യാത്രയായിരുന്നു ഇത്.[13]

2009 മാർച്ചിൽ റുബീന സ്ലംഡോഗ് മില്യണയർ സഹതാരം അസ്ഹറുദ്ദീൻ മുഹമ്മദ് ഇസ്മായിലിനൊപ്പം ബോളിവുഡ് ചിത്രമായ "കൽ കിസ്നെ ദേഖ"യിൽ (2009) അഭിനയിച്ചു.[14]

അവാർഡുകളും ബഹുമതികളും

തിരുത്തുക

വിജയിച്ചവ

  • 2009: സ്ലംഡോഗ് മില്യണയർ ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രകടനത്തിനുള്ള സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡ്[15]

നാമനിർദ്ദേശം ചെയ്യപ്പെട്ടവ

ഫിലിമോഗ്രാഫി

തിരുത്തുക
വർഷം സിനിമ വേഷം ഭാഷ കുറിപ്പുകൾ
2008 സ്ലംഡോഗ് മില്യണയർ ലതികയുടെ ബാല്യകാലം ഹിന്ദിയും ഇംഗ്ലീഷും ഹിന്ദിയിൽ "സ്ലംഡോഗ് ക്രോർപതി", തമിഴിൽ "നാനും കോടീശ്വരൻ"
2009 കൽ കിസ്നെ ദേഖ ഹിന്ദി
2013 ലാ അൽഫോംബ്ര റോജ സ്വയം ഹിന്ദിയും ഇംഗ്ലീഷും ഇംഗ്ലീഷിൽ റെഡ് കാർപെറ്റ്; ഡോക്യുമെന്ററി
  1. "Rubina Ali: Movies, Photos, Videos, News, Biography & Birthday | eTimes". timesofindia.indiatimes.com. Retrieved 2020-02-29.
  2. 2.0 2.1 "'Slumdog' star writes memoir – at the age of nine". The Independent (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2009-07-05. Retrieved 2017-04-15.
  3. "I want to stay with dad: Slumdog star Rubina Ali – Mumbai – DNA". Dnaindia.com. 20 April 2009. Retrieved 12 July 2012.
  4. "Sell off Rubina? It's a lie: father". Indian Express. 20 April 2009. Retrieved 12 July 2012.
  5. "In the belly of iniquity". The Telegraph. Calcutta, India. 26 April 2009. Archived from the original on 2018-04-19. Retrieved 2020-03-09.
  6. Ramesh, Randeep (28 February 2009). "Slumdog actor upset at return of her mother". The Guardian. London. Retrieved 2 March 2009.
  7. "Slumdog children to be rehoused", BBC News, 25 February 2009.
  8. Serpe, Gina. "Slumdog Kids No Longer Slumming It", E! Online, 25 February 2009.
  9. "Slumdog Millionaire child actress's home in Mumbai fire". BBC News. 5 March 2011.
  10. Slumdog Millionaire' star Rubina Ali's flat in Bandra Archived 2011-10-18 at the Wayback Machine. IBN 16 October 2011
  11. From slums to queen of suburbs, Rubina Ali goes places The Weekend Leader 2 Apr 2012.
  12. "Slumdog Millionaire's child stars to miss Oscars" Daily Telegraph
  13. "Two Mumbai slum kids set for fairytale journey to Oscars". Indo-Asian News Service. 19 ഫെബ്രുവരി 2009. Archived from the original on 1 ഒക്ടോബർ 2012. Retrieved 20 ഫെബ്രുവരി 2009.
  14. "Azhar and Rubina shoot for movie where Shah Rukh has a cameo". The Siasat Daily. 5 March 2009. Archived from the original on 12 March 2009. Retrieved 5 March 2009.
  15. "15th Annual SAG Awards, Recipients Announced!". 25 January 2009. Retrieved 25 February 2009. [പ്രവർത്തിക്കാത്ത കണ്ണി]
  16. "Cadillac, Slumdog & Bees are Triple Threats Black Reel Awards". Daily Express. 15 December 2008. Retrieved 23 February 2008.
"https://ml.wikipedia.org/w/index.php?title=റുബീന_അലി&oldid=3656645" എന്ന താളിൽനിന്ന് ശേഖരിച്ചത്