റുദ്രനാത് കപിൽദിയോ (17 February 1920 – 12 May 1970) ട്രിനിഡാഡ് ആൻഡ് ടുബാഗോ എന്ന രാജ്യത്തെ ഇന്ത്യൻ വംശജനായ ഗണിതജ്ഞനും രാഷ്ട്രീയ നേതാവും ആയിരുന്നു. 1960 മുതൽ 1969 വരെ അദ്ദേഹം ആ രാജ്യത്തെ ഡമോക്രാറ്റിക് ലേബർ പാർട്ടിയുടെ അദ്ധ്യക്ഷൻ ആയിരുന്നു. 1961 മുതൽ 1963 വരെ അവിടത്തെ പ്രതിപക്ഷ നേതാവും ആയിരുന്നു. ലണ്ടൻ യൂണിവേഴ്സിറ്റിയിലെ ഫാക്കൽറ്റി അംഗവും തുടർന്ന് അവിടത്തെ ഗണിതവിഭാഗത്തിലെ റീഡറും ആയി. റുദ്രനാത് കപിൽദിയോ, സിംഭൂനാത് കപിൽദിയോയുടെ ഇളയ സഹോദരനും നോബൽ സമ്മാനം ലഭിച്ച പ്രമുഖ ഇന്ത്യൻ വംശജനായ നോവലിസ്റ്റ് വി.എസ്. നൈപോൾ അദ്ദേഹത്തിന്റെ സഹോദരൻ ഷിവ നൈപോൾ എന്നിവരുടെ മാതുലനും ആണ്. 1944ൽ അദ്ദേഹം റൂത്ത് ഗുഡ് ചൈൽഡിനെ വിവാഹം കഴിച്ചു. റൂഡി അവരുടെ മകനും അന്നെ ഗസ്തീൻ മകളും ആണ്. 1969ൽ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ട്രിനിറ്റി ക്രോസ് അദ്ദേഹത്തിനു ലഭിച്ചു.

Rudranath Capildeo
Leader of the Opposition of Trinidad and Tobago
ഓഫീസിൽ
31 August 1962 – June 1967
MonarchElizabeth II
Governor GeneralSolomon Hochoy
പ്രധാനമന്ത്രിEric Williams
മുൻഗാമിAshford Sastri Sinanan as Leader of the Opposition of British Trinidad and Tobago (Inaugural holder as Leader of the Opposition of the Commonwealth of Trinidad and Tobago)
പിൻഗാമിVernon Jamadar
വ്യക്തിഗത വിവരങ്ങൾ
ജനനം2 February 1920
Chaguanas, Trinidad and Tobago
മരണം12 May 1970 (aged 50)
England, United Kingdom[1]
രാഷ്ട്രീയ കക്ഷിDemocratic Labour Party
പങ്കാളികൾRuth Goodchild, Shirley Anne Gasteen
കുട്ടികൾWith Ruth Goodchild: Rudy Capildeo
With Shirley Anne Gasteen: Anne Saraswati Gasteen Capildeo
മാതാപിതാക്കൾ
അൽമ മേറ്റർQueen's Royal College (Port of Spain), University of London (London)
ജോലിPolitician and Mathematical Physicist

ജീവചരിത്രം

തിരുത്തുക

ട്രിനിഡാഡിലെ ചാഗ്വാനസിൽ ആണ് റുദ്രനാത് കപിൽദിയോ ജനിച്ചത്.[1] പിതാവ് പണ്ഡിറ്റ് കപിൽദിയോയും മാതാവ് സൂഗീയും ആയിരുന്നു[2]

  1. 1.0 1.1 "Rudranath Capildeo - Mathematician" Archived 2016-04-30 at the Wayback Machine., Caribbean Icons in Science, Technology and Innovation. Niherst Profile.
  2. "Dr. Rudranath Capildeo (1920-1970)" Archived 2015-07-11 at the Wayback Machine., NALIS.
"https://ml.wikipedia.org/w/index.php?title=റുദ്രനാത്_കപിൽദിയോ&oldid=3643261" എന്ന താളിൽനിന്ന് ശേഖരിച്ചത്