റീത്ത അബ്രാംസ് (ജനനം: ഓഗസ്റ്റ് 30, 1943) ഒരു അമേരിക്കൻ ഗാനരചയിതാവും അവതാരികയും എഴുത്തുകാരിയുമാണ്. അവർ അദ്ധ്യാപികയായി ജോലി ചെയ്യുന്ന വിദ്യാലയത്തിലെ കുട്ടികൾക്കൊപ്പം ചേർന്ന് റെക്കോർഡുചെയ്‌ത "മിൽ വാലി" എന്ന ഗാനം 1970-ൽ മിസ് അബ്രാംസ് ആൻഡ് സ്ട്രോബെറി പോയിന്റ് ഫോർത്ത് ഗ്രേഡ് ക്ലാസ് എന്ന പേരിൽ പുറത്തിറങ്ങുകയും ബിൽബോർഡ് ഹോട്ട് 100 ആയി മാറിയ ഈ ഗാനം പിന്നീട് ഈസി ലിസണിംഗ് ഹിറ്റായി മാറുകയും ഗ്രാമി പുരസ്അകാരത്തിന് നാമനിർദ്ദേശം ചെയ്യുകയും ചെയ്തു. 1980-ൽ, കാലിഫോർണിയയിലെ മാരിൻ കൗണ്ടിയിലെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഐ വാണ്ട് ഇറ്റ് ഓൾ നൗ എന്ന എൻ‌ബി‌സി ഡോക്യുമെന്ററിയുടെ സംഗീതത്തിന് അവർ എമ്മി പുരസ്കാരം നേടി.

റീത്ത അബ്രാംസ്
ജനനം (1943-08-30) ഓഗസ്റ്റ് 30, 1943  (81 വയസ്സ്)
ഉത്ഭവംക്ലിവ്‍ലാൻറ്, ഒഹായോ, യു.എസ്.
വിഭാഗങ്ങൾ
തൊഴിൽ(കൾ)Musician, songwriter
ഉപകരണ(ങ്ങൾ)
  • Guitar
  • piano
  • vocals
വർഷങ്ങളായി സജീവം1970–present
ലേബലുകൾ
വെബ്സൈറ്റ്ritaabrams.com
"https://ml.wikipedia.org/w/index.php?title=റീത്ത_അബ്രാംസ്&oldid=3723855" എന്ന താളിൽനിന്ന് ശേഖരിച്ചത്