റീത്ത അബ്രാംസ്
(റീത്ത അബ്രാം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റീത്ത അബ്രാംസ് (ജനനം: ഓഗസ്റ്റ് 30, 1943) ഒരു അമേരിക്കൻ ഗാനരചയിതാവും അവതാരികയും എഴുത്തുകാരിയുമാണ്. അവർ അദ്ധ്യാപികയായി ജോലി ചെയ്യുന്ന വിദ്യാലയത്തിലെ കുട്ടികൾക്കൊപ്പം ചേർന്ന് റെക്കോർഡുചെയ്‌ത "മിൽ വാലി" എന്ന ഗാനം 1970-ൽ മിസ് അബ്രാംസ് ആൻഡ് സ്ട്രോബെറി പോയിന്റ് ഫോർത്ത് ഗ്രേഡ് ക്ലാസ് എന്ന പേരിൽ പുറത്തിറങ്ങുകയും ബിൽബോർഡ് ഹോട്ട് 100 ആയി മാറിയ ഈ ഗാനം പിന്നീട് ഈസി ലിസണിംഗ് ഹിറ്റായി മാറുകയും ഗ്രാമി പുരസ്അകാരത്തിന് നാമനിർദ്ദേശം ചെയ്യുകയും ചെയ്തു. 1980-ൽ, കാലിഫോർണിയയിലെ മാരിൻ കൗണ്ടിയിലെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഐ വാണ്ട് ഇറ്റ് ഓൾ നൗ എന്ന എൻബിസി ഡോക്യുമെന്ററിയുടെ സംഗീതത്തിന് അവർ എമ്മി പുരസ്കാരം നേടി.
റീത്ത അബ്രാംസ് | |
---|---|
ജനനം | ഓഗസ്റ്റ് 30, 1943 |
ഉത്ഭവം | ക്ലിവ്ലാൻറ്, ഒഹായോ, യു.എസ്. |
വിഭാഗങ്ങൾ |
|
തൊഴിൽ(കൾ) | Musician, songwriter |
ഉപകരണ(ങ്ങൾ) |
|
വർഷങ്ങളായി സജീവം | 1970–present |
ലേബലുകൾ | |
വെബ്സൈറ്റ് | ritaabrams |