റില്ല ദേശീയോദ്യാനം
റില ദേശീയോദ്യാനം (ബൾഗേറിയൻ: Национален парк „Рила“) ബൾഗേറിയയിലെ ഏറ്റവും വലിയ ദേശീയോദ്യാനമാണ്, രാജ്യത്തിൻറെ തെക്കുപടിഞ്ഞാറായി, റില പർവ്വതനിരയിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിൻറെ വിസ്തീർണ്ണം ഏകദേശം 810.46 ചതുരശ്ര കിലോമീറ്ററാണ്. ദേശീയ പ്രാധാന്യമുള്ള നിരവധി ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് 1992 ഫെബ്രുവരി 24-ന് ഈ ദേശീയോദ്യാനം സ്ഥാപിക്കപ്പെട്ടത്.
റില്ല ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Rila, Bulgaria |
Nearest city | Dupnitsa, Samokov |
Coordinates | 42°11′N 23°35′E / 42.183°N 23.583°E |
Area | 810.46 km² |
Established | 1992 |
Governing body | Ministry of Environment and Water of Bulgaria |
ഇതിൻറ ഉയരം ബ്ലാഗോവ്‍ഗ്രാഡിനു സമീപം സമുദ്രനിരപ്പിൽനിന്ന് 800 മീറ്റർ ഉയരത്തിലും ബാൾക്കൻ പെനിൻസുലയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മ്യൂസൽ പീക്കിൽ 2925 മീറ്റർ ഉയരത്തിലുമായി വ്യത്യാസപ്പെട്ടിരിക്കുന്നു. 120 ഗ്ലേസിയർ തടാകങ്ങളുള്ളതിൽ ഏറ്റവും പ്രശസ്തമായത് സെവൻ റില ലേക്സ് ആണ്.
പല നദികളുടെയും ഉൽഭവം ഈ ദേശീയോദ്യാനത്തിൽനിന്നാണ്. ഇതിൽ ബാൾക്കനിലെ ഏറ്റവും നീളം കൂടിയ നദിയായ മാരിറ്റ്സയും ബൾഗേറിയയിലെ ഏറ്റവും നീളം കൂടിയ നദിയായ ഇസ്‍കാറും ഉൾപ്പെടുന്നു.
രാജ്യത്തെ ആകെയുള്ള 28 പ്രവിശ്യകളിലെ 4 പ്രവിശ്യകളെ ദേശീയോദ്യാനം ഉൾക്കൊള്ളുന്നു. സോഫിയ, ക്യൂസ്റ്റെൻറിൽ, ബ്ലാഗോവ്‍ഗ്രാഡ്, പുസാർഡ്‍ഷിക് എന്നീവയാണ് ഈ നാലു പ്രവിശ്യകൾ. ഇതിൽ പരാങ്കലിറ്റ്സ, സെൻട്രൽ റില റിസർവ്, ഇബാർ, സ്കാകാവിറ്റ്സ എന്നിങ്ങനെ നാല് പ്രകൃതി റിസർവുകളും ഉൾപ്പെടുന്നു.
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- "Official site of the Rila National Park". Retrieved 7 February 2015.