ഇരട്ടക്കൊലപാതകക്കേസ് ഉൾപ്പെടെ ഏഴു കൊലക്കേസ്സിലും 14 കവർച്ചാക്കേസുകളിലും പ്രതിയായ മലയാളിയാണ് റിപ്പർ ജയാനന്ദൻ എന്നറിയപ്പെടുന്ന കെ.പി. ജയാനന്ദൻ.[1] തൃശൂർ മാള സ്വദേശിയാണിയാൾ.[2] പ്രധാനമായും സ്ത്രീകളെ തലയ്ക്കടിച്ചശേഷം മോഷണം നടത്തുക എന്നതായിരുന്നു ഇയാളുടെ പ്രവർത്തനരീതി.[3]

ജൂൺ 9 2013 ന് സഹതടവുകാരനൊപ്പം ഇയാൾ ജയിൽ ചാടി. മുൻപും നിരവധി തവണ ജയിൽ ചാടിയിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മുൻപും ജയിൽ ചാടിയിരുന്നു.[4] ഏഴു കൊലപാതകങ്ങൾ നടത്തിയതായി ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.[1] ഏഴു കൊലപാതകക്കേസുകളിലും 14 മോഷണക്കേസുകളിലും ഇയാൾ പ്രതിയാണ്.[2]

കേസുകൾതിരുത്തുക

 • 2003 സെപ്റ്റംബറിൽ മാള പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജോസിന്റെ വീട്ടിൽ മോഷണം നടത്തുകയും അയാളെ തലയ്ക്കടിക്കുകയും ചെയ്തിരുന്നു.[1]
 • 2004 മാർച്ചിൽ മാള പോലീസ് സ്റ്റേഷൻ പരിധിയിൽ തന്നെയുള്ള 51 കാരിയായ നബീസ, 23 കാരിയായ ഫൗസിയ, 28 കാരിയായ നൂർജഹാൻ എന്നിവരെയും രണ്ട് കുട്ടികളെയും ജയാനന്ദൻ കൊലപ്പെടുത്തിയിരുന്നു. [1]
 • 2004 ഒക്റ്റോബറിൽ സഹദേവൻ (64) ഭാര്യ നിർമ്മല (58) എന്നിവരെ മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പെരിഞ്ഞനത്തുവച്ച് കൊല ചെയ്യുകയും 11 പവൻ സ്വർണ്ണാഭരണം മോഷ്ടിക്കുകയും ചെയ്തിരുന്നു.[1]
 • 2005 മേയ്‌ അഞ്ചിനു രാത്രി 2.30-ന് വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന അറുപതു വയസ്സുകാരിയായ ഏലിക്കുട്ടിയെ ചട്ടുകം കൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസിൽ ജയാനന്ദന് ശിക്ഷ ലഭിച്ചിരുന്നു. പരോളോ ശിക്ഷാ ഇളവോ ലഭിക്കാൻ അർഹതയില്ലെന്നും 20 വർഷം ശിക്ഷ അനുഭവിക്കണമെന്നുമായിരുന്നു എറണാകുളം അഡീഷണൽ സെഷൻസ്‌ ജഡ്‌ജി പി.ജി. അജിത്‌കുമാറിന്റെ വിധി. അൻപതിനായിരം രൂപ പിഴയും വിധിക്കപ്പെട്ടിരുന്നു. 2011-ലായിരുന്നു ഈ കേസിൽ വിധി പ്രഖ്യാപിക്കപ്പെട്ടത്.[5]
 • മാള ഇരട്ടക്കൊലപാതകക്കേസിൽ ജയാനന്ദന് വധശിക്ഷ വിധിക്കപ്പെട്ടിരുന്നുവെങ്കിലും ഹൈക്കോടതി അത് ജീവപര്യന്തമായി ചുരുക്കിയിരുന്നു.[6]
 • 2006 ഒക്റ്റോബർ 2-ന് നടന്ന പുത്തൻവേലിക്കര ബേബി കൊലക്കേസിൽ ജയാനന്ദന് വധശിക്ഷ ലഭിക്കുകയുണ്ടായി.[6] കൊലയ്ക്കുശേഷം ജയാനന്ദൻ ബേബിയുടെ ഇടതുകൈപ്പത്തി വെട്ടിമാറ്റുകയും ആഭരണങ്ങൾ മോഷ്ടിക്കുകയും ചെയ്തു എന്നായിരുന്നു കേസ്.[7]
 • കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അരവിന്ദാക്ഷപ്പണിക്കർ, ഭാര്യ ഓമന പണിക്കർ എന്നിവരെ ആക്രമിച്ച് സാരമായ പരിക്കുകളേൽപ്പിക്കുകയും 18 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയും ചെയ്തിരുന്നു.[1]
 • 2005 ഓഗസ്റ്റിൽ വടക്കൻ പറവൂരിലെ ബിവറേജസ് കോർപ്പറേഷൻ കടയുടെ വാച്ച്മാനായ സുഭാഷകനെ കൊലപ്പെടുത്തുകയുണ്ടായി.[1]

മുൻപുള്ള ജയിൽ ചാട്ടംതിരുത്തുക

2010-ൽ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ജയാനന്ദൻ രക്ഷപ്പെട്ടുവെങ്കിലും പിന്നീട് പിടിക്കപ്പെട്ടിരുന്നു.[8]

2007-ൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുമ്പോൾ ഇയാൾ സെല്ലിൽ നിന്ന് പുറത്തേയ്ക്ക് തുരങ്കമുണ്ടാക്കാൻ ശ്രമിച്ചത് കണ്ടെത്തിയിരുന്നു.[9]

അവലംബംതിരുത്തുക

 1. 1.0 1.1 1.2 1.3 1.4 1.5 1.6 "റിപ്പർ ജയാനന്ദൻ ഗെറ്റ്സ് ലൈഫ് സെന്റൻസ്". ടൈംസ് ഓഫ് ഇന്ത്യ. 2011 ഡിസംബർ 24. മൂലതാളിൽ നിന്നും 2013-06-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജൂൺ 10. Check date values in: |accessdate= and |date= (help)
 2. 2.0 2.1 "റിപ്പർ ജയാനന്ദൻ ജയിൽചാടി". ഡൂൾ ന്യൂസ്. 2013 ജൂൺ 10. മൂലതാളിൽ നിന്നും 2013 ജൂൺ 10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജൂൺ 10. Check date values in: |accessdate=, |date=, and |archivedate= (help)
 3. "റിപ്പർ ജയാനന്ദൻ വീണ്ടും ജയിൽ ചാടി". മംഗളം. 2013 ജൂൺ 10. മൂലതാളിൽ നിന്നും 2013 ജൂൺ 10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജൂൺ 10. Check date values in: |accessdate=, |date=, and |archivedate= (help)
 4. "റിപ്പർ ജയാനന്ദൻ ജയിൽചാടി". മാതൃഭൂമി. 2013 ജൂൺ 10. മൂലതാളിൽ നിന്നും 2013-06-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജൂൺ 10. Check date values in: |accessdate= and |date= (help)
 5. "റിപ്പർ ജയാനന്ദന്‌ ഇളവില്ലാതെ ഒരു ജീവപര്യന്തംകൂടി". കാസർഗോട് ചാനൽ. 2011 ഡിസംബർ 24. മൂലതാളിൽ നിന്നും 2013 ജൂൺ 10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജൂൺ 10. Check date values in: |accessdate=, |date=, and |archivedate= (help)
 6. 6.0 6.1 "പുത്തൻവേലിക്കര കൊലക്കേസിൽ പ്രതി റിപ്പർ ജയാനന്ദന് വധശിക്ഷ". വീക്ഷണം. മൂലതാളിൽ നിന്നും 2013 ജൂൺ 10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജൂൺ 10. Check date values in: |accessdate= and |archivedate= (help)
 7. "പുത്തൻവേലിക്കര കൊല: റിപ്പർ ജയാനന്ദന്‌ വധശിക്ഷ". ജന്മഭൂമി ഡൈലി. മൂലതാളിൽ നിന്നും 2013 ജൂൺ 10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജൂൺ 10. Check date values in: |accessdate= and |archivedate= (help)
 8. "യിൽ ചാടിയ റിപ്പർ ജയാനന്ദൻ പിടിയിൽ". മലയാളം. 2010 ജൂൺ 16. മൂലതാളിൽ നിന്നും 2016-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജൂൺ 10. Check date values in: |accessdate= and |date= (help)
 9. "വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റിപ്പർ ജയാനന്ദൻ ജയിൽ ചാടി". മനോരമ. 2013 ജൂൺ 10. മൂലതാളിൽ നിന്നും 2013 ജൂൺ 10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജൂൺ 10. Check date values in: |accessdate=, |date=, and |archivedate= (help)
"https://ml.wikipedia.org/w/index.php?title=റിപ്പർ_ജയാനന്ദൻ&oldid=3643214" എന്ന താളിൽനിന്ന് ശേഖരിച്ചത്