റിച്ചാർഡ് ഫ്രാൻസിസ് ബർട്ടൺ

ദേശപരിവേക്ഷകന്‍

ക്യാപ്റ്റൻ സർ റിച്ചാർഡ് ഫ്രാൻസിസ് ബർട്ടൺ, KCMG, FRGS, (19 മാർച്ച് 1821 - 20 ഒക്ടോബർ 1890) ഒരു ബ്രിട്ടീഷ് പര്യവേക്ഷകനും എഴുത്തുകാരനും പണ്ഡിതനും സർവ്വോപരി ഒരു സൈനികോദ്യോഗസ്ഥനുമായിരുന്നു. ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ യാത്രകളുടേയും പര്യവേക്ഷണങ്ങളുടേയും പേരിൽ ശ്രദ്ധേയനായ അദ്ദേഹം 29 വ്യത്യസ്ത ഭാഷകൾ വരെ സ്വായത്തമാക്കിയതോടൊപ്പം ഭാഷകളെയും സംസ്കാരങ്ങളെയും കുറിച്ചുള്ള വിപുലമായ അറിവിൻറെ പേരിലും പ്രശസ്തനായിരുന്നു.

സർ റിച്ചാർഡ് ബർട്ടൺ
ബർട്ടൺ 1864 ൽ
British consul in Fernando Pó
British consul in Santos
British consul in Damascus
British consul in Trieste
വ്യക്തിഗത വിവരങ്ങൾ
ജനനം(1821-03-19)19 മാർച്ച് 1821
ടോർക്വേ, ഡെവോൺ
മരണം20 ഒക്ടോബർ 1890(1890-10-20) (പ്രായം 69)
ട്രിസ്റ്റെ, ഓസ്ട്രിയ-ഹംഗറി
ദേശീയതബ്രിട്ടീഷ്
പങ്കാളി
(m. 1861)
അൽമ മേറ്റർട്രിനിറ്റി കോളേജ്, ഓക്സ്ഫോർഡ്
ഒപ്പ്
Nicknameറഫിയൻ ഡിക്ക്
Military service
Allegiance ബ്രിട്ടീഷ് സാമ്രാജ്യം
Branch/serviceബോംബെ ആർമി
Years of service1842–1861
RankCaptain
Battles/warsക്രിമിയൻ യുദ്ധം
AwardsKnight Commander of the Order of St Michael and St George and Crimea Medal
Writing career
തൂലികാ നാമം
  • Mirza Abdullah the Bushri
  • Hâjî Abdû El-Yezdî
  • Frank Baker
ശ്രദ്ധേയമായ രചന(കൾ)

ഡെവണിലെ ടോർക്വേയിൽ ജനിച്ച ബർട്ടൺ, 1842-ൽ ബോംബെ ആർമിയിൽ ഒരു ഓഫീസറായി ചേരുകയും ക്രിമിയൻ യുദ്ധത്തിലെ ഒരു ഹ്രസ്വകാല ജീവിതം ഉൾപ്പെടെ പതിനെട്ട് വർഷത്തെ സൈനിക ജീവിതം ആരംഭിക്കുകയും ചെയ്തു. തുടർന്ന് കിഴക്കൻ ആഫ്രിക്കൻ തീരം പര്യവേക്ഷണം ചെയ്യാൻ റോയൽ ജിയോഗ്രാഫിക്കൽ സൊസൈറ്റിയോടൊപ്പം (RGS) പ്രവർത്തിക്കുകയും, അവിടെ ജോൺ ഹാനിംഗ് സ്‌പെക്കിനൊപ്പം ബർട്ടൺ നൈൽ നദിയുടെ ഉറവിടം കണ്ടെത്താനുള്ള ഒരു പര്യവേഷണത്തിന് നേതൃത്വം നൽകുകയും ടാംഗനിക്ക തടാകം കണ്ട ആദ്യത്തെ യൂറോപ്യൻ ആയിത്തീരുകയും ചെയ്തു. പിന്നീട് ഫെർണാണ്ടോ പോ, സാൻ്റോസ്, ഡമാസ്കസ്, ട്രീസ്റ്റെ എന്നിവിടങ്ങളിൽ ബ്രിട്ടീഷ് കോൺസൽ ആയി സേവനമനുഷ്ഠിച്ചു. RGS ൻ്റെ ഫെലോ കൂടിയായിരുന്നു ബർട്ടണ് 1886-ൽ നൈറ്റ്‌ഹുഡ് ലഭിച്ചു.

ആദ്യകാലം

തിരുത്തുക

1821 മാർച്ച് 19 ന് ഡെവണിലെ ടോർക്വയിൽ ജനിച്ച റിച്ചാർഡ് ബർട്ടൺ തൻ്റെ ആത്മകഥയിൽ, ഹെർട്ട്‌ഫോർഡ്‌ഷെയറിലെ എൽസ്‌ട്രീയിലുള്ള ബർഹാം ഹൗസിലെ കുടുംബ വീട്ടിൽ ജനിച്ചതായി തെറ്റായി അവകാശപ്പെട്ടിരുന്നു.[1][2] 1821 സെപ്തംബർ 2-ന് ഹെർട്ട്ഫോർഡ്ഷെയറിലെ ബോറെഹാംവുഡിലുള്ള എൽസ്ട്രീ ദേവാലയത്തിൽവച്ചാണ് ബർട്ടൺ മാമോദീസ സ്വീകരിച്ചത്.[3] അദ്ദേഹത്തിൻ്റെ പിതാവ്, ലെഫ്റ്റനൻ്റ്-കേണൽ ജോസഫ് നെറ്റർവില്ലെ ബർട്ടൺ, ബ്രിട്ടീഷ് ആർമിയുടെ 36-ആം (ഹെർഫോർഡ്ഷയർ) കാലാൾപ്പടയിലെ ആംഗ്ലോ-ഐറിഷ് ഉദ്യോഗസ്ഥനായിരുന്നു. തൻ്റെ മാതാവിൻറെ കുടുംബമായ ടുവാമിലെ കാംബെൽസ് കുടുംബത്തിലൂടെ ജോസഫ്, ഹെൻറി പിയേഴ്സ് ഡ്രിസ്കോളിൻ്റെയും എലിസ ഗ്രേവ്സിൻ്റെയും ആദ്യ കസിൻ ആയിരുന്നു. ബർട്ടൻ്റെ മാതാവ് മാർത്ത ബേക്കർ, ഹെർട്ട്‌ഫോർഡ്‌ഷെയറിലെ ഒരു ധനിക പ്രമാണിയായിരുന്ന റിച്ചാർഡ് ബേക്കറിൻ്റെ മകളും സഹ-അവകാശിയുമായിരുന്നു. അദ്ദേഹത്തിൻറെ പേരാണ് ബർട്ടന് നൽകപ്പെട്ടത്. അദ്ദേഹത്തിൻറെ രണ്ട് സഹോദരങ്ങളിൽ ഒരാൾ മരിയ കാതറിൻ എലിസബത്ത് ബർട്ടനും (ലഫ്റ്റനൻ്റ് ജനറൽ സർ ഹെൻറി വില്യം സ്റ്റിസ്റ്റഡിനെ വിവാഹം കഴിച്ചു) മറ്റൊരാൾ എഡ്വേർഡ് ജോസഫ് നെറ്റർവില്ലെ ബർട്ടനും ആയിരുന്നു.[4]

ബർട്ടൻ്റെ കുട്ടിക്കാലത്ത് കുടുംബം ധാരാളം യാത്രകൾ നടത്തുകയും അദ്ദേഹത്തെ പഠിപ്പിക്കാൻ വിവിധ അധ്യാപകരെ നിയമിക്കുകയും ചെയ്തിരുന്നു. 1825-ൽ അവർ ഫ്രാൻസിലെ ടൂർസിലേക്ക് താമസം മാറി. 1829-ൽ, സറേയിലെ റിച്ച്മണ്ട് ഗ്രീനിലുള്ള ഒരു പ്രിപ്പറേറ്ററി സ്കൂളിൽ, ബഹുമാന്യനായ ചാൾസ് ഡെലാഫോസിൻറെ കീഴിൽ ഒരു ഔപചാരിക വിദ്യാഭ്യാസം ബർട്ടൺ ആരംഭിച്ചു.[5] അദ്ദേഹത്തിൻ്റെ കുടുംബം ഇംഗ്ലണ്ട്, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾക്കിടയിൽ സഞ്ചരിച്ചു. ഭാഷകൾ പഠിക്കാനുള്ള കഴിവ് കാണിച്ചിരുന്ന ബർട്ടൺ ഫ്രഞ്ച്, ഇറ്റാലിയൻ, നിയാപോളിറ്റൻ, ലാറ്റിൻ എന്നിവയും കൂടാതെ നിരവധി ഭാഷാഭേദം വേഗത്തിൽ പഠിച്ചു.

  1. Lovell, p. 1.
  2. Wright (1906), vol. 1, p. 37 .
  3. Page, William (1908). A History of the County of Hertford. Constable. vol. 2, pp. 349–351. ISBN 978-0-7129-0475-9. Archived from the original on 28 September 2007. Retrieved 15 October 2007.
  4. Wright (1906), vol. 1, p. 38 .
  5. Wright (1906), vol. 1, p. 52 .