അമേരിക്കൻ നോവലിസ്റ്റായ വിൻസ്റ്റൺ ചർച്ചിൽ എഴുതിയ ചരിത്ര നോവലാണ് റിച്ചാർഡ് കാർവൽ. 1899 ൽആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവൽ വൻവിജയമാകുകയും ഏകദേശം രണ്ട് ദശലക്ഷം കോപ്പികൾ വിൽപ്പന നടത്തുകയും ചെയ്തതോടെ രചയിതാവ് ഒരു ധനവാനായി മാറുകയും ചെയ്തു. എട്ടു വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവൽ പതിനെട്ടാം നൂറ്റാണ്ടിലെ ഒരു മാന്യദേഹത്തിൻറെ സ്മരണകളുടെ രൂപത്തിലാണ്. അമേരിക്കൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഭാഗികമായി മേരിലാൻറ്, ലണ്ടൻ, ഇംഗ്ലണ്ട് എന്നീ പ്രദേശങ്ങൾ ചുറ്റിപ്പറ്റിയാണ് ഇതിലെ കഥ മുന്നേറുന്നത്.

റിച്ചാർഡ് കാർവൽ
1899 cover
കർത്താവ്Winston Churchill
ചിത്രരചയിതാവ്Carlton T. Chapman and Malcolm Fraser
രാജ്യംUSA
ഭാഷEnglish
സാഹിത്യവിഭാഗംHistorical novel
പ്രസാധകർThe Macmillan Company
പ്രസിദ്ധീകരിച്ച തിയതി
1899
മാധ്യമംPrint
മുമ്പത്തെ പുസ്തകംThe Celebrity
ശേഷമുള്ള പുസ്തകംThe Crisis
"https://ml.wikipedia.org/w/index.php?title=റിച്ചാർഡ്_കാർവെൽ&oldid=3683640" എന്ന താളിൽനിന്ന് ശേഖരിച്ചത്