രോഗം വരാൻ സാധ്യതയുള്ളവർക്കെല്ലാം വാക്സിനേഷൻ നൽകി, രോഗപ്പകർച്ച തടയുന്ന ഒരു തന്ത്രമാണ് റിംഗ് വാക്സിനേഷൻ. [1]

റിംഗ് വാക്സിനേഷൻ
വാക്സിനേഷൻ

ഈ തന്ത്രത്തിലൂടെ, സ്ഥിരീകരിച്ച രോഗികളുടെ കോൺടാക്റ്റുകൾക്കും ആ കോൺടാക്റ്റുകളുമായി അടുത്ത ബന്ധമുള്ള ആളുകൾക്കും വാക്സിനേഷൻ നൽകുന്നു. ഈ രീതിയിൽ, ഒരു രോഗിയുമായി സമ്പർക്കം പുലർത്തിയ, അല്ലെങ്കിൽ സമ്പർക്കസാധ്യതയുണ്ടാകാവുന്ന എല്ലാവർക്കും വാക്സിൻ നൽകുന്നു. ഇങ്ങനെ, ഒരു രോഗകാരിയുടെ വ്യാപനത്തെ പരിമിതപ്പെടുത്താൻ കഴിയുന്നതരത്തിൽ, ഒരു സംരക്ഷണ വലയം സൃഷ്ടിക്കുന്നു.

റിംഗ് വാക്സിനേഷന് സമഗ്രവും വേഗത്തിലുള്ളതുമായ നിരീക്ഷണവും എപ്പിഡെമോളജിക് അന്വേഷണവും ആവശ്യമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വസൂരി നിർമാർജ്ജനം ചെയ്യാനുള്ള ശ്രമങ്ങളിൽ, തീവ്രമായ വസൂരി നിർമാർജന പരിപാടിയിൽ ഈ തന്ത്രം വിജയകരമായി ഉപയോഗിച്ചു. [2]

മെഡിക്കൽ ഉപയോഗം

തിരുത്തുക
 
ബെർലിൻ, 1962 ലെ ഡിഫ്തീരിയ പകർച്ചവ്യാധി നിയന്ത്രണത്തിനായുള്ള റിംഗ് വാക്സിനേഷൻ

രോഗബാധിതരായ ആളുകൾക്ക് വാക്സിനേഷൻ നടത്തുന്നു. അതോടൊപ്പം, രോഗം എത്ര എളുപ്പത്തിൽ പടരുന്നു എന്നതിനെ ആശ്രയിച്ച്, രോഗം ബാധിച്ചേക്കാവുന്ന കോൺടാക്റ്റുകളിൽ കുടുംബം, അയൽക്കാർ, സുഹൃത്തുക്കൾ എന്നിവരുൾപ്പെടെ എല്ലാവർക്കും വാക്സിനേഷൻ‌ നൽ‌കുന്നു. [3]

റിംഗ് വാക്സിനേഷന് കോൺടാക്റ്റ് ട്രെയ്‌സിംഗ് ആവശ്യമാണ്. ഒരു വ്യക്തിയിൽനിന്നും ആരെയാണ് രോഗം ബാധിക്കാൻ സാധ്യതയുള്ളത് അല്ലെങ്കിൽ രോഗം ബാധിച്ചത് എന്ന് കണ്ടെത്തണം. ഇത് സാധിക്കാത്ത ചില സാഹചര്യങ്ങളിൽ, രോഗബാധിതരുള്ള പ്രദേശത്തെ എല്ലാവർക്കും വാക്സിനേഷൻ നൽകുന്നതാണ് നല്ലത് (ഭൂമിശാസ്ത്രപരമായി ടാർഗെറ്റുചെയ്‌ത റിയാക്ടീവ് വാക്സിനേഷൻ). കർശനമായ ഭൂമിശാസ്ത്രപരമായ കമ്മ്യൂണിറ്റി അതിർത്തി ഉണ്ടെങ്കിൽ, കോൺടാക്റ്റുകൾ വ്യക്തമായി കണ്ടെത്തുന്നതിനുപകരം, രോഗം പ്രത്യക്ഷപ്പെട്ട മുഴുവൻ സമൂഹത്തിനും വാക്സിനേഷൻ നൽകുകയാണ് ചെയ്യുക. [4]

പല വാക്സിനുകളും പ്രതിരോധശേഷി നൽകുന്നതിന് ആഴ്ചകളെടുക്കും.[5] എന്നിരുന്നാലും, റിംഗ് വാക്സിനേഷൻ‌ വഴി രോഗാണു വീണ്ടും പകരുന്നത് തടയാൻ‌ കഴിയും.  ചില വാക്സിനുകൾ അണുബാധയ്ക്ക് ശേഷം നൽകിയാലും സംരക്ഷണം നൽകുന്നവയാണ്. പോസ്റ്റ്-എക്സ്പോഷർ പ്രോഫിലാക്സിസ് നൽകുന്ന വാക്സിനുകൾക്ക് റിംഗ് വാക്സിനേഷൻ കുറച്ചുകൂടി ഫലപ്രദമാണ്. [6]

പ്രയോജനങ്ങൾ

തിരുത്തുക

രോഗം പൊട്ടിപ്പുറപ്പെടാൻ സാധ്യതയുള്ളപ്പോൾ, റിംഗ് വാക്സിനേഷനാണോ അല്ലെങ്കിൽ മാസ് വാക്സിനേഷനാണോ മികച്ചത് എന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പരിഗണിക്കണം. ചില പകർച്ചാവ്യാധികളിൽ, നേരിട്ട് രോഗിയുമായി ബന്ധപ്പെട്ടവർക്ക് മാത്രം പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതാണ് നല്ലത്. പ്രദേശത്തിന്റെ വ്യാപ്തി, വാക്സിൻ ലഭ്യത എന്നീ ഘടകങ്ങൾ പരിഗണിക്കേണ്ടതായുണ്ട്. ഒരേ വലിയ ജനസംഖ്യയെ രോഗത്തിൽ നിന്ന് സംരക്ഷിക്കുമ്പോൾ കുറച്ച് ആളുകൾക്ക് പാർശ്വഫലങ്ങൾ അനുഭവപ്പെടാം. [7]

ചരിത്രം

തിരുത്തുക
  • വസൂരി നിർമാർജ്ജനത്തിൽ റിംഗ് വാക്സിനേഷൻ ഉപയോഗിച്ചു. [8]
  • പശ്ചിമാഫ്രിക്കയിലെ എബോള വൈറസ് പകർച്ചവ്യാധിയിലും റിംഗ് വാക്സിനേഷൻ പരീക്ഷണാത്മകമായി ഉപയോഗിച്ചു. [9] [10]
  • 2018 ൽ, ഇക്വേറ്റർ പ്രവിശ്യയിൽ എബോള പൊട്ടിപ്പുറപ്പെടുന്നത് തടയാൻ, അധികൃതർ റിംഗ് വാക്സിനേഷൻ തന്ത്രം ഉപയോഗിച്ചു. രോഗം വരാൻ സാധ്യതയുള്ളവർക്ക് മാത്രം വാക്സിനേഷൻ നൽകുന്ന തന്ത്രമാണ് ഇവിടെ ഉപയോഗിച്ചത്.
  • 2018 ലെ കിവുവിൽ എബോള പൊട്ടിപ്പുറപ്പെട്ടപ്പോൾ റിംഗ് വാക്സിനേഷൻ വ്യാപകമായി ഉപയോഗിച്ചു, 90,000 ത്തിലധികം ആളുകൾക്ക് വാക്സിനേഷൻ നൽകി. [11] [12]

 

  1. Kucharski, Adam J.; Eggo, Rosalind M.; Watson, Conall H.; Camacho, Anton; Funk, Sebastian; Edmunds, W. John (2016). "Effectiveness of Ring Vaccination as Control Strategy for Ebola Virus Disease". Emerging Infectious Diseases. 22 (1): 105–108. doi:10.3201/eid2201.151410. PMC 4696719. PMID 26691346.
  2. "Ring Vaccination".
  3. "Ring Vaccination: Smallpox | CDC". www.cdc.gov (in അമേരിക്കൻ ഇംഗ്ലീഷ്). US Centers for Disease Control. 15 February 2019. Retrieved 19 May 2019.
  4. Walldorf, JA; Cloessner, EA; Hyde, TB; MacNeil, A; CDC Emergency Ebola Vaccine, Taskforce. (7 September 2017). "Considerations for use of Ebola vaccine during an emergency response". Vaccine. 37 (48): 7190–7200. doi:10.1016/j.vaccine.2017.08.058. PMC 5842136. PMID 28890191.
  5. "Understanding How Vaccines Work | CDC". www.cdc.gov (in അമേരിക്കൻ ഇംഗ്ലീഷ്). US Centers for Disease Control. 13 March 2019. Retrieved 19 May 2019.
  6. Walldorf, JA; Cloessner, EA; Hyde, TB; MacNeil, A; CDC Emergency Ebola Vaccine, Taskforce. (7 September 2017). "Considerations for use of Ebola vaccine during an emergency response". Vaccine. 37 (48): 7190–7200. doi:10.1016/j.vaccine.2017.08.058. PMC 5842136. PMID 28890191.
  7. Kretzschmar, Mirjam; Wallinga, Jacco; Teunis, Peter; Xing, Shuqin; Mikolajczyk, Rafael (2006-08-01). "Frequency of Adverse Events after Vaccination with Different Vaccinia Strains". PLOS Medicine. 3 (8): e272. doi:10.1371/journal.pmed.0030272. ISSN 1549-1277. PMC 1551910. PMID 16933957.{{cite journal}}: CS1 maint: unflagged free DOI (link)
  8. Strassburg, M. A. (1982). "The global eradication of smallpox". American Journal of Infection Control. 10 (2): 53–9. doi:10.1016/0196-6553(82)90003-7. PMID 7044193.
  9. James Gallagher (31 July 2015). "Ebola vaccine is 'potential game-changer'". BBC News Health. Retrieved 30 July 2015.
  10. Henao-Restrepo, Ana Maria; et al. (31 July 2015). "Efficacy and effectiveness of an rVSV-vectored vaccine expressing Ebola surface glycoprotein: interim results from the Guinea ring vaccination cluster-randomised trial". The Lancet. 386 (9996): 857–866. doi:10.1016/S0140-6736(15)61117-5. PMID 26248676.
  11. Mole, Beth (2019-04-16). "As Ebola outbreak rages, vaccine is 97.5% effective, protecting over 90K people". Ars Technica (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-04-17.
  12. "Ebola Ring Vaccination Results 12 April 2019" (PDF). www.who.int. 12 April 2019. Retrieved 17 April 2019.
"https://ml.wikipedia.org/w/index.php?title=റിംഗ്_വാക്സിനേഷൻ&oldid=3774917" എന്ന താളിൽനിന്ന് ശേഖരിച്ചത്