റാഹി സർണോബാത്
25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ മത്സരിക്കുന്ന ഇന്ത്യൻ കായികതാരമാണ് റാഹി സൊർണോബാത്. ഇംഗ്ലീഷ്: Rahi Jeevan Sarnobat (Marathi:राही सरनोबत) 2008 ൽ പൂനെയിൽ നടന്ന കോമൺവെൽത് ഗെയിംസിലാണ് ആദ്യത്തെ അന്താരാഷ്ട്ര സ്വർണ്ണം നേടുന്നത്.[1]
വ്യക്തി വിവരങ്ങൾ | |
---|---|
ഉയരം | 5.2 അടി (1.6 മീ) (2010) |
ഭാരം | 67 കി.ഗ്രാം (148 lb) (2010) |
Sport | |
രാജ്യം | ഇന്ത്യ |
കായികമേഖല | 25 മീറ്റർ പിസ്റ്റൾ |
ക്ലബ് | Shiva Chattrapati Sports Complex, Pune |
ടീം | India |
കോച്ച് | Anatolii Piddubnyi |
ജീവിതരേഖ
തിരുത്തുകമഹാരാഷ്ട്രയിലെ കോലാപൂരിലാണ് 1990 ഒക്ടോബർ 30നു ജനിച്ചു. 16 വയസ്സുള്ളപ്പോൾ ആണ് ഷൂട്ടിങ്ങ് പരിശീലനം തുടങ്ങിയത്. 50 മീറ്റർ റൈഫിൾ മത്സരത്തിൽ മെൽബണിൽ സ്വർണ്ണം നേടിയ തേജസ്വിനി സാവാന്താണ് രാഹിയുടെ പ്രചോദനം.[2] ആദ്യം കോലാപ്പുരായിരുന്നു പരിശീലനം. എന്നാൽ അവിടെ 25 മീറ്ററിന്റെ റേഞ്ച് ഇല്ലാത്തതിനാൽ 50 മീറ്റർ, 100 മീറ്റർ റൈഫിൾ എന്നിവയിലായിരുന്നു പരിശീലനം. മത്സരാർത്ഥം മുംബൈയിൽ പോയപ്പോൾ സായിലെ സെക്രട്ടറി ഷീലാ ഗാനൂനാണ് 25 മീറ്റർ റൈഫിൾ പരിചയപ്പെടുത്ത്തിയത്.
കായികരംഗം
തിരുത്തുക2010 കോമൺവെൽത് ഗെയിംസിൽ മെഡലുകൾ നേടി. 25 പിസ്റ്റൾ മത്സരഹ്തിൽ ഒറ്റക്ക് വെള്ളിയും അനീസ സയ്യദുമായി ചേർന്നുസ്വർണ്ണവും ആയിരുന്നു ആ നേട്ടങ്ങൾ.[3] 2013 ൽ കൊറിയയിൽ നടന്ന ഐ.എസ്.എസ്.എഫ് ലോകകപ്പിൽ സ്വർണ്ണം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരിയായി. 2014 കോമൺവെൽത് ഗെയിംസിൽ 25 മീറ്ററിൽ സ്വർണ്ണം കൈക്കലാക്കി.[4] അതേ വർഷം ഇഞ്ചെയോണിൽ നടന്ന എഷ്യൻ ഗെയിംസിൽ അനീസ സയ്യഡും ഹീന സിദ്ദുവുമായി ചേർന്ന് ടീം ഇനത്തിൽ വെങ്കലമെഡലും നേടി [5]
പുരസ്കാരങ്ങൾ
തിരുത്തുക2015 ൽ അർജ്ജുന അവാർഡിനായി നാമനിർദ്ദേശം നൽകപ്പെട്ടു.[6]
റഫറൻസുകൾ
തിരുത്തുക- ↑ "Golden Girl - Rahi Sarnobat". TheSportsCampus.com. 26 October 2008.
- ↑ http://indiatoday.intoday.in/story/women-shooters-break-into-the-male-bastion/1/115404.html
- ↑ http://archive.indianexpress.com/news/i-am-very-good-in-finals-says-shooter-rahi-sarnobat/1100981/
- ↑ "Pistol shooter Rahi Sarnobat wins gold, Anisa Sayyed silver". news.biharprabha.com. IANS. 26 July 2014. Retrieved 26 July 2014.
- ↑ http://www.india.com/asian-games-2014/shooters-heena-sidhu-rahi-sarnobat-and-anisa-sayyed-win-4th-bronze-for-india-in-asian-games-2014-154631/
- ↑ "Jitu Rai, Rahi recommended for Arjuna Awards by NRAI".