ഗ്രാഫിക്സ് ഇന്റർചേഞ്ച് ഫോർമാറ്റിന്റെ ചുരുക്കരൂപമാണ് ജിഫ്. ഇത് ഒരു ബിറ്റ്മാപ്പ് ചിത്രഫയൽ തരമാണ്. ബുള്ളറ്റിൻ ബോർഡ് സർവ്വീസുകൾ നൽകുന്ന കമ്പ്യൂസെർവ്വ് എന്ന കമ്പനിയിൽ അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ സ്റ്റീവ് വിൽഹൈറ്റ് നയിച്ച ഒരു കൂട്ടം ശാസ്ത്രജ്ഞന്മാരാണ് ഈ ഫയൽ തരം നിർമ്മിച്ചത്. 1987 ജൂൺ 15 നാണ് ഈ ഫയൽ തരം പുറത്തിറക്കിയത്. വ്യാപകമായ പിൻതുണയും ലഭ്യതയും മൂലം വേൾഡ് വൈഡ് വെബ്ബിൽ ഈ ഫയൽതരത്തിന് വളരെയധികം പ്രശസ്തി കൈവന്നു.

ജിഫ്
എക്സ്റ്റൻഷൻ.gif
ഇന്റർനെറ്റ് മീഡിയ തരംimage/gif
ടൈപ്പ് കോഡ്
GIFf
യൂനിഫോം ടൈപ്പ് ഐഡന്റിഫയർcom.compuserve.gif
മാജിക് നമ്പർGIF87a/GIF89a
പുറത്തിറങ്ങിയത്1987; 37 years ago (1987)[1]
ഏറ്റവും പുതിയ പതിപ്പ്89a / 1989; 35 years ago (1989)[2]
ഫോർമാറ്റ് തരംlossless bitmap image format
വെബ്സൈറ്റ്www.w3.org/Graphics/GIF/spec-gif89a.txt
ജിഫ് ഭൂമി

ഈ ഫയൽതരം ഒരോ പിക്സലിലും എട്ട് ബിറ്റുകൾ പിൻതുണയ്ക്കുന്നു. ഒരു ചിത്രം അതിന്റെ തന്നെ 256 വ്യത്യസ്ത കളറുകൾ അവലംബമായി ഉപയോഗിക്കാനനുവദിക്കുന്നു. ഈ നിറങ്ങൾ 24 ബിറ്റ് കളർ സ്പേസിൽ നിന്നും തെരഞ്ഞെടുത്തിരിക്കുന്നു. ഈ ഫയൽ തരം ഓരോ ഫ്രെയിമിലും 256 കളർ പാലറ്റ് പിൻതുണയ്ക്കുന്നു. ഈ പാലറ്റിന്റെ പരിമിതിമൂലം ജിഫ് കളർ ഫോട്ടോഗ്രാഫുകളും കളർ ഗ്രേഡിയന്റുകളും ഉള്ള ചിത്രങ്ങളും പുനരാവിഷ്കരിക്കുന്നതിന് അനുയോജ്യമല്ല. എന്നാൽ ലളിതമായ ചിത്രങ്ങളും ലോഗോകളും ഒരേ കളറുകൾ നിറഞ്ഞ ഭാഗങ്ങളുള്ള ചിത്രങ്ങളും സൂക്ഷിക്കാൻ ജിഫ് നല്ലതാണ്.

ലെംപെൽ-സിവ്-വെൽച്ച്(എൽഇസഡ്‍ഡബ്ലിയു) ഡാറ്റ നഷ്ടപ്പെടാതെയുള്ള ചുരുക്കൽ സങ്കേതം ഉപയോഗിച്ച് ഫയലിന്റെ വലിപ്പം കുറയ്ക്കുന്നു. അതുകൊണ്ട് ജിഫിന്റെ കാഴ്ചയുടെ ക്വാളിറ്റി നഷ്ടപ്പെടുന്നില്ല. ഈ ചുരുക്കൽ സങ്കേതം 1985 ൽ പേറ്റന്റ് ചെയ്യപ്പെട്ടു. എന്നാൽ ഈ പേറ്റന്റ് കൈവശം വച്ചിരുന്ന യുണിസിസ്സും ജിഫ് നിർമ്മിച്ച കമ്പനിയായ കമ്പ്യൂസെർവ്വും തമ്മിലുള്ള കരാറിലെ പ്രശ്നങ്ങൾ മൂലം 1994 ൽ പോർട്ടബിൾ നെറ്റ്‍വർക്ക് ഗ്രാഫിക്സ് (പിഎൻജി)എന്ന ഒരു സ്റ്റാന്റേർഡ് ഫയൽ തരം നിർമ്മിക്കപ്പെട്ടു. 2004-ൽ എല്ലാ പേറ്റന്റുകളുടെയും കാലാവധി അവസാനിച്ചു.

  1. "Graphics Interchange Format, Version 87a". W3C. 15 June 1987. Retrieved 13 October 2012.
  2. "Graphics Interchange Format, Version 89a". W3C. 31 July 1990. Retrieved 6 March 2009.
"https://ml.wikipedia.org/w/index.php?title=ജിഫ്&oldid=3762140" എന്ന താളിൽനിന്ന് ശേഖരിച്ചത്