നേപ്പാളിലെ ഏറ്റവും വലുതും ആഴമേറിയതുമായ ശുദ്ധജലതടാകമാണ് റാറ തടാകം (Nepali: रारा ताल). റാറ ദേശീയോദ്യാനത്തിൻറ ഭാഗമായ ഇത് നില നിൽക്കുന്ന്ത് നേപ്പാളിലെ ജുംല, മുഗു ജില്ലകളിലായാണ്.[1] സമുദ്രനിരപ്പിൽ നിന്ന് 2,990 m (9,810 ft) ഉയരത്തിലാണ് തടാകം സ്ഥിതി ചെയ്യുന്നത്. നേപ്പാളിലെ പടിഞ്ഞാറൻ ഹിമാലയൻ പ്രദേശത്തെ അനതിവിദൂരമായ കർണ്ണാലി മേഖലയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഈ തടാകം മഹേന്ദ്ര താൽ എന്നും അറിയപ്പെടുന്നു. പൈൻമരക്കാടുകളാൽ ആവൃതമായ തടാകത്തിൻറെ ദൃശ്യം നയനാനന്ദകരമാണ്.

റാറ തടാകം (रारा ताल)
സ്ഥാനംമുഗു ജില്ല
നിർദ്ദേശാങ്കങ്ങൾ29°31′45″N 82°5′35″E / 29.52917°N 82.09306°E / 29.52917; 82.09306
Typeശുദ്ധജലതടാകം[1]
പ്രാഥമിക അന്തർപ്രവാഹംകർണാലി നദി
Basin countriesനേപ്പാൾ
പരമാവധി നീളം5.1 km (3.2 mi)
പരമാവധി വീതി2.7 km (1.7 mi)
ഉപരിതല വിസ്തീർണ്ണം1,061 ha (2,620 acres)[1]
പരമാവധി ആഴം167 m (548 ft)
Water volume10,682 m3 (377,200 cu ft)
ഉപരിതല ഉയരം2,290 m (7,510 ft)
റാറ തടാകം is located in Nepal
Rara Lake
Rara Lake
Kathmandu
Kathmandu
Location of Rara Lake in Nepal

ഈ തടാകത്തിൻറെ 10.8 ചതുരശ്ര കിലോമീറ്റർ (116,000,000 ചതുരശ്ര അടി) പ്രദേശത്തു വെള്ളം നിറഞ്ഞു നിൽക്കുന്നു. 167 m (548 ft) ആഴവും, 5.1 km (3.2 mi) നീളവും 2.7 km (1.7 mi) വീതിയുമുള്ളതാണ് ഈ തടാകം. നിജാർ നദി വഴി മുഗു കർണാലി നദിയിലേയ്ക്ക് ഒഴുകുന്നു.[2] ഉത്സവകാലത്തും മറ്റും പ്രദേശത്തുകാരും സഞ്ചാരികളും നിക്ഷേപിക്കുന്ന പാഴ്വസ്തുക്കൾ കാരണം ഈ തടാകം ഏറെക്കുറെ മലിനമായിരിക്കുന്നു.[3] തടാകത്തിൻറെ ബൃഹത്തായ വലിപ്പം കാരണം ഒരു കരയിൽ നിന്നു മറുകര കാണുക തന്നെ ദുഷ്കരമാണ്. തടാകം ദീർഘവൃത്താകൃതിയിലുള്ളതാണ്. ഇതിന്റെ ഏറ്റവും കൂടിയ ആഴം 167 മീറ്ററാണ്.

ഈ പ്രദേശത്തിനു സമീപമുള്ള മുഗു, 12 – 14 നൂറ്റാണ്ടുകളില് കർണ്ണാലി നദീതടത്തിൽ സ്ഥിതി ചെയ്തിരുന്ന മല്ല അഥവാ ഖസ് സാമ്രാജ്യത്തിൻറെ ഭാഗമായിരുന്നു. തെക്കൻ മുഗു, പരുക്കൻ പർവ്വതപ്രദേശങ്ങളാണ്. 

കാലാവസ്ഥ തിരുത്തുക

തികച്ചും സുഖദമായ വേനൽക്കാലം അനുഭവപ്പെടുന്ന ഇവിടുത്തെ ശരത്കാലം തണുപ്പേറിയതാണ്. സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയും ഏപ്രിൽ മുതൽ മെയ് വരെയുമുള്ള സമയമാണ് തടാകം സന്ദർക്കുവാൻ ഏറ്റവും പറ്റിയത്. ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ വെള്ളം തണുത്തുറയുന്ന തണുപ്പായിരിക്കും. ഈ സമയം ഒരു മീറ്റർ അളവിൽ വരെ ഇവിടെ മഞ്ഞുപൊഴിയുന്നു. മഞ്ഞിൻറെ ആധിക്യം തടാകത്തിന് സമീപത്തേയ്ക്കു എത്തുക ദുഷ്കരമാക്കുന്നു. ഏപ്രിൽ മുതൽ ജൂൺ വരെ ഇളംചൂടുള്ള കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടാറുള്ളത്.[4]

ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മൺസൂൺ കാലം ഹ്രസ്വമാണ്. 1994 മുതൽ 2003 വരെയുള്ള കാലത്തെ ശരാശരി വർഷപാതത്തിൻറെ അളവ് 800 മില്ലീമീറ്റർ ആണ്. തടാകത്തിൻറ ഉപരിതല താപനില 7.5 °C മുതൽ 7.6 °C വരെയാണ്.

സസ്യമൃഗജാലങ്ങൾ തിരുത്തുക

റാറ ദേശീയോദ്യാനാത്താൽ ചുറ്റപ്പെടു കിടക്കുന്ന റാറ തടാക മേഖലയിൽ അത്യപൂർവ്വമായ സസ്യജന്തുവിഭാഗങ്ങളെ കണ്ടുവരുന്നു. 1074 തരം വൃക്ഷസസ്യാദികൾ ഇവിടെ കണ്ടുവരുന്നു. ഇതിൽ 16 തരം സസ്യങ്ങൾ ഈ മേഖലയിൽ മാത്രം കണ്ടുവരുന്നവയാണ്. 214 തരം സസ്തനികളെ ഇവിടെനിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ 214 തരം പക്ഷികൾ തടാകമേഖലയിലുള്ളതായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.[5]

1976 ൽ സ്ഥാപിതമായ റാറ ദേശീയോദ്യാനത്തിൽ സംരക്ഷിത വർഗ്ഗങ്ങളായം ഹിമാലയൻ കറുത്ത കരടി, ചവന്ന പാണ്ട, കസ്തൂരിമാൻ, ഗൊറാലുകൾ (ആടുകളുടെയോ, കൃഷ്ണമൃഗത്തിൻറയോ ഛായയുള്ള മൃഗം) ഹിമാലയൻ താർ, കാട്ടു പന്നി എന്നിവയെ കണ്ടുവരുന്നു. പുള്ളിപ്പുലി, ചെന്നായ എന്നിവയെയും അപൂർവ്വമായി ഇവിടെ കണ്ടുവരുന്നു. തടാകത്തിനു സമീപമുള്ള വനങ്ങളിൽ വിവധയിനം പക്ഷികൾ കൂടുകൂട്ടിയിരിക്കുന്നു. ഈ വനമേഖല പക്ഷിനിരീക്ഷകരുടെ പറുദീസയായി അറിയപ്പെടുന്നു. ജുംലയിൽ സ്ഥിതി ചെയ്യുന്ന എയർ സ്ട്രിപ്പിൽ നിന്ന് ഏകദേശം മൂന്നു മണിക്കൂർ കാൽനട യാത്രയിലൂടെ ഈ ദേശീയോദ്യാനത്തിലെത്തിച്ചേരാൻ സാധിക്കുന്നതാണ്. ഹുംല-ജുംല മേഖലയിലെ അത്യപൂർവ്വമായ സസ്യജാലങ്ങളും മൃഗങ്ങളും സംരക്ഷിക്കുക എന്നതിനൊപ്പം തടാകത്തിൻറെ അപൂർവ്വ മനോഹാരിത സംരക്ഷിക്കണമെന്ന ഉദ്ദേശത്തോടെയാണ് ഈ തടാക മേഖലിയലെ ഈ ദേശീയോദ്യാനം ആരംഭിച്ചത്.  ഉദ്യാനമേഖലയിലെ ഉയരമുള്ള കൊടുമുടികൾ തടാകത്തിനു വടക്കായിട്ടുള്ള 3,731 മീറ്റർ ഉയരമുള്ള “റുമ കണ്ട്”, 3,444 മീറ്റർ ഉയരമുള്ള “മാലിക കണ്ട്” എന്നിവയാണ്. 

ഈ മേഖലയിൽ മാത്രം കണ്ടുവരുന്ന 3 തരം മത്സ്യ വർഗ്ഗങ്ങളും തവളയുടെ ഒരു വർഗ്ഗവും (നനോരന റാറിക്ക) തടാകത്തിലുണ്ട്.

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 Bhuju, U. R., Shakya, P. R., Basnet, T. B., Shrestha, S. (2007). Nepal Biodiversity Resource Book. Protected Areas, Ramsar Sites, and World Heritage Sites Archived 2012-03-01 at the Wayback Machine.. International Centre for Integrated Mountain Development, Ministry of Environment, Science and Technology, in cooperation with United Nations Environment Programme, Regional Office for Asia and the Pacific. Kathmandu, ISBN 978-92-9115-033-5
  2. Upadhyaya, S. (2009). "High Altitude Ramsar Sites of Nepal". The Initiation: 135–148. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  3. Khadka, M. "Study of Himalayan Lakes in Nepal" (PDF). Archived from the original (PDF) on 2016-03-04. Retrieved 2016-11-16. {{cite journal}}: Cite journal requires |journal= (help)
  4. "Rara National Park". Archived from the original on 2017-02-18. Retrieved 2016-11-16.
  5. Rara National Park.(n.d.). Retrieved from http://icimod.org/hkhconservationportal/PA.aspx?ID=64 Archived 2016-03-04 at the Wayback Machine.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=റാറ_തടാകം&oldid=3799541" എന്ന താളിൽനിന്ന് ശേഖരിച്ചത്