റാറ്റിൽസ്നേക്
ക്രോട്ടാലസ്, സിസ്ട്ര്യൂറസ് എന്നീ ജീനസുകളിൽ പെടുന്ന വിഷപ്പാമ്പുകളാണ് റാറ്റിൽസ്നേക്കുകൾ. വിഷപ്പാമ്പുകളുടെ ക്രോട്ടേലിനേ ഉപകുടുംബത്തിലാണ് ഇവയുടെ സ്ഥാനം.
റാറ്റിൽസ്നേക് | |
---|---|
Crotalus cerastes | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Subfamily: | |
Genera | |
റാറ്റിൽസ്നേക്കുകളുടേതായി മുപ്പതോളം സ്പീഷീസുകളുണ്ട്. ഇവയ്ക്ക് അനേകം ഉപസ്പീഷീസുകളുമുണ്ട്. ഈ പാമ്പുകളുടെ വാലറ്റത്തായി കാണപ്പെടുന്ന ചിലമ്പിൽ (കുലുക്കുമ്പോൾ ശബ്ദമുണ്ടാക്കുന്ന വസ്തു) നിന്നാണ് ഇവയുടെ പേരിന്റെ ഉദ്ഭവം. അപായസൂചന ലഭിക്കുമ്പോൾ പാമ്പുകൾ ചിലമ്പിളക്കി ശബ്ദം പുറപ്പെടുവിക്കുന്നു.
എലികളും ചെറിയ പക്ഷികളും മൃഗങ്ങളും മറ്റുമാണ് ഇവയുടെ ഭക്ഷണം. ഇരയെ ഞെരുക്കിക്കൊല്ലുന്നതിനുപകരം വിഷം കുത്തിവച്ച് വരുതിയിലാക്കുകയാണ് ഇവ ചെയ്യുക.
വസന്തകാലത്തിലാണ് റാറ്റിൽസ്നേക്കുകൾ ഇണചേരുക. മിക്ക പാമ്പുകളും മുട്ടയിടുന്നവയാണെങ്കിലും റാറ്റിൽസ്നേക്കുകൾ കുഞ്ഞുങ്ങളെ പ്രസവിക്കുകയാണ് ചെയ്യുന്നത്. ചില സ്പീഷീസുകളിൽ അമ്മപ്പാമ്പ് മുട്ടകളെ വളർച്ചയെത്തും വരെ ശരീരത്തിൽ സൂക്ഷിക്കുകയും മുട്ടയിട്ട ഉടനെത്തന്നെ അവ വിരിയുകയും ചെയ്യുന്നു. ജനിച്ച ഉടനെ തന്നെ പാമ്പിൻകുഞ്ഞുങ്ങൾ സ്വയംപര്യാപ്തരായിരിക്കും.
അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ദക്ഷിണ കാനഡ മുതൽ മധ്യ അർജന്റീന വരെയുള്ള ഭാഗത്താണ് റാറ്റിൽസ്നേക്കുകൾ കാണപ്പെടുന്നത്. അമേരിക്കൻ ഐക്യനാടുകളുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തെയും ഉത്തരമെഹികോയിലെയും മരുഭൂമികളിലാണ് ഇവയുടെ എണ്ണം കൂടുതൽ.