റാറ്റിൽസ്നേക്ക് ഫയർ (2018)
2018 ഏപ്രിൽ 11 ന് അമേരിക്കയിലെ അരിസോണയിൽ ഫോർട്ട് അപ്പാച്ചെ ഇന്ത്യൻ റിസർവ്വേഷൻ വഴി ആരംഭിച്ച് സാൻ കാർലോസ് അപ്പാച്ചെ ഇന്ത്യൻ റിസർവേഷനിലും അപ്പാച്ചെ -സിറ്റ്ഗ്രേവ്സ് നാഷണൽ ഫോറസ്റ്റിലും പടർന്നുപിടിച്ച ഒരു കാട്ടുതീയായിരുന്നു റാറ്റിൽസ്നേക്ക് ഫയർ. തീപ്പിടുത്തത്തിൽ ഏകദേശം 26,072 ഏക്കർ (106 കിലോമീറ്റർ 2) വനഭൂമി കത്തി നശിച്ചു. തീപ്പിടുത്തത്തിനുള്ള കാരണം അജ്ഞാതമായി തുടരുന്നു.
റാറ്റിൽസ്നേക്ക് ഫയർ | |
---|---|
സ്ഥലം | Fort Apache Indian Reservation, San Carlos Indian Reservation, and Apache-Sitgreaves National Forests, Arizona, United States |
നിർദ്ദേശാങ്കങ്ങൾ | 33°39′22″N 109°30′22″W / 33.656°N 109.506°W |
സ്ഥിതിവിവരക്കണക്കുകൾ[1] | |
തിയതി(കൾ) | ഏപ്രിൽ 11, 2018 | –
കത്തിനശിച്ച സ്ഥലം | 26,072 ഏക്കർ (106 കി.m2) |
കാരണം | Unknown |
വർത്തമാനകാല സംഭവങ്ങൾ
തിരുത്തുകഏപ്രിൽ
തിരുത്തുക2018 ഏപ്രിൽ 11 ന്, ഏകദേശം 1.30 നടുത്തു അരിസോണ, വൈറ്റ്റിവറിനടുത്തു നിന്ന് 20 കിലോമീറ്റർ തെക്ക് കിഴക്ക്, ഫോർട്ട് അപ്പാച്ചെ ഇന്ത്യൻ റിസർവേഷൻ ഭാഗത്ത് ഒറ്റപ്പെട്ടു നിൽക്കുന്ന റാറ്റിൽസ്നേക്ക് പോയിൻറിൻറെ കിഴക്കുഭാഗത്ത് റാറ്റിൽസ്നേക്കിൽ തീപ്പിടുത്തമുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.[2] അടുത്ത ദിവസം തീ 400 ഏക്കർ (2 കിമീ 2) അപ്പാ-സിറ്റ്ഗ്രേയ്സ് നാഷണൽ ഫോറസ്റ്റ് വരെ പടർന്നുപിടിച്ചിരുന്നു. തീയുടെ കാരണം അജ്ഞാതമായിരുന്നു.[3] ജൂൺ 3 ന്, സാൻ കാർലോസ് അപ്പാച്ചെ ഇന്ത്യൻ റിസർവേഷൻ വരെ പടർന്നുപിടിച്ചിരുന്ന തീയെ നേരിടാൻ 158 അഗ്നിശമന സേനാംഗങ്ങളെ റിക്രൂട്ടു ചെയ്തു.[4]
ഏപ്രിൽ 14 ന് ചുവന്ന പതാക മുന്നറിയിപ്പുകൾ പ്രാവർത്തികമാക്കുമ്പോഴേയ്ക്കും 2,644 ഏക്കർ (11 കിമീ 2) വരെ റാറ്റിൽസ്നേക്ക് തീ വളർന്നു ബീയർ വോളോ വൈൽഡെർനെസ്സ് വരെ എത്തിയിരുന്നു. വായുമാർഗ്ഗം സഹായം ആദ്യമായി ഉപയോഗിക്കുകയും തീപിടിത്തകാരണത്താൽ ദേശീയവനമേഖലയിലെ പലഭാഗങ്ങളും നിരവധി റോഡുകളും അടക്കുകയും ചെയ്തു.[5] അടുത്ത ദിവസം, തീ മൂന്നു ശതമാനം നിയന്ത്രണവിധേയമായതായും തീ പിടിക്കാനുള്ള കാരണം ഇപ്പോഴും അജ്ഞാതമായി തുടരുന്നതായി ഉദ്യോഗസ്ഥർ പ്രസ്താവിച്ചെങ്കിലും ഒരു മനുഷ്യൻ കാരണമാണെന്നും വിശ്വസിക്കുന്നു.[6]
ഏപ്രിൽ 18 ന് 11,339 ഏക്കർ (46 കി.മി) ആകാശത്തിലേക്കുയർന്ന തീ തെക്കും തെക്കുകിഴക്ക് പ്രത്യേകിച്ച് സാൻ കാർലോസ് അപ്പാച്ചെ ഇന്ത്യൻ റിസർവേഷൻ, ബീയർ വോളോ വൈൽഡെർനെസ്സ് തുടങ്ങിയ ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കുകയും ചെയ്തിരുന്നു.[7] ഏപ്രിൽ 25 ന് 21,513 ഏക്കർ (87 കി.മീ) വരെ തീ കൂടുതൽ ആളിപ്പടർന്നു. ഇളംചൂടുള്ള സാഹചര്യങ്ങളും ചെറിയ ഈർപ്പവും നേരിയ കാറ്റും ചൂടുള്ള ദിവസവും ഉൾപ്പെടെ തീപ്പിടുത്തത്തിന് അനുകൂല്യ സാഹചര്യങ്ങളായിരുന്നതിനാൽ തീ നിയന്ത്രണവിധേയമാക്കാൻ പ്രയാസമായിരുന്നു. തീയണയ്ക്കാനുള്ള ശ്രമത്തിൻറെ ഭാഗമായി തീ കൂടുതൽ പടരാതിരിക്കാൻ അഗ്നിശമന സേനാംഗങ്ങൾ നിലത്തുനിന്ന് ഇന്ധനങ്ങൾ നീക്കം ചെയ്തു.[8]
ഏപ്രിൽ 29 ന് റാറ്റിൽസ്നേക്ക് തീ 25,996 ഏക്കർ (105 കിമീ 2) 63 ശതമാനം നിയന്ത്രണവിധേയമായതായി പ്രഖ്യാപിച്ചു.[9]
മേയ്
തിരുത്തുകമേയ് ഒന്നായപ്പോഴേയ്ക്കും 26,072 ഏക്കർ (106 കിമീ 2) തീ പടർന്നുപിടിച്ചു കത്തിതീർന്നിരുന്നു. നിയന്ത്രണവിധേയമാക്കാനുള്ള തീ 63 ശതമാനം അപ്പോഴും ബാക്കി നിന്നിരുന്നു. ഫോറസ്റ്റ് റോഡ് 25 അടച്ചു.[10] തണുപ്പ് കാലാവസ്ഥയും കറുത്തുമൂടികെട്ടികിടന്ന ഭാഗത്തേയ്ക്ക് നേരിയ പ്രകാശം കടന്നുവരാൻ തുടങ്ങിയതോടെ തീ നിയന്ത്രണവിധേയമാകാൻ തുടങ്ങിയിരുന്നു. മെയ് 2 വൈകുന്നേരം ആയപ്പോഴേയ്ക്കും 82 ശതമാനം തീ നിയന്ത്രണവിധേയമായി കഴിഞ്ഞിരുന്നു.[11]
അവലംബം
തിരുത്തുക- ↑ "Rattlesnake Fire". InciWeb. US Forest Service. Archived from the original on 2019-05-05. Retrieved 5 June 2018.
- ↑ "RATTLESNAKE FIRE ON THE FORT APACHE INDIAN RESERVATION - InciWeb the Incident Information System". InciWeb (in ഇംഗ്ലീഷ്). United States Forest Service. Archived from the original on 2019-05-06. Retrieved 6 June 2018.
- ↑ "Rattlesnake Fire Update - InciWeb the Incident Information System". InciWeb (in ഇംഗ്ലീഷ്). United States Forest Service. Retrieved 6 June 2018.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Rattlesnake Fire Update - InciWeb the Incident Information System". InciWeb (in ഇംഗ്ലീഷ്). United States Forest Service. Archived from the original on 2019-05-06. Retrieved 6 June 2018.
- ↑ "Rattlesnake Fire Update - InciWeb the Incident Information System". InciWeb (in ഇംഗ്ലീഷ്). United States Forest Service. Archived from the original on 2019-05-06. Retrieved 6 June 2018.
- ↑ "Rattlesnake Fire - Sunday Update 4:00 pm - InciWeb the Incident Information System". InciWeb (in ഇംഗ്ലീഷ്). United States Forest Service. Retrieved 6 June 2018.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Rattlesnake Fire Update, Wednesday, April 18, 2018 - InciWeb the Incident Information System". InciWeb (in ഇംഗ്ലീഷ്). United States Forest Service. Archived from the original on 2019-05-06. Retrieved 6 June 2018.
- ↑ "Burnout Activities Turn the Corner at Highway 191 - InciWeb the Incident Information System". InciWeb (in ഇംഗ്ലീഷ്). United States Forest Service. Retrieved 6 June 2018.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Rattlesnake Fire Daily Update 4-29-2018 - InciWeb the Incident Information System". InciWeb (in ഇംഗ്ലീഷ്). United States Forest Service. Archived from the original on 2019-05-06. Retrieved 6 June 2018.
- ↑ "Rattlesnake Fire Update, Tuesday, May 1, 2018 - InciWeb the Incident Information System". InciWeb (in ഇംഗ്ലീഷ്). United States Forest Service. Retrieved 6 June 2018.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Rattlesnake Fire Update, Wednesday, May 2, 2018 - InciWeb the Incident Information System". InciWeb (in ഇംഗ്ലീഷ്). United States Forest Service. Retrieved 6 June 2018.[പ്രവർത്തിക്കാത്ത കണ്ണി]
This article incorporates public domain material from websites or documents of the United States Department of Agriculture.
പുറം കണ്ണികൾ
തിരുത്തുക- Rattlesnake Fire എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)