റായ്ച്ചൂർ
കർണാടകയിലെ ഒരു നഗരവും മുൻസിപ്പാലിറ്റിയുമാണ് റായ്ച്ചൂർ. കൃഷ്ണ, തുംഗഭദ്ര നദികൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഈ നഗരം റായ്ച്ചൂർ ജില്ലയുടെ ആസ്ഥാനം കൂടിയാണ്. ബെംഗളൂരുവിൽ നിന്ന് 409 കിലോമീറ്റർ അകലെയാണ് റായ്ച്ചൂർ നഗരം.
റായ്ച്ചൂർ | |
---|---|
നഗരം | |
റായ്ച്ചൂർ നഗരം | |
Nickname(s): പരുത്തി നഗരം | |
Coordinates: 16°12′N 77°22′E / 16.2°N 77.37°E | |
രാജ്യം | India |
സംസ്ഥാനം | കർണാടക |
ജില്ല | റായ്ച്ചൂർ ജില്ല |
• ഭരണസമിതി | RMC |
ഉയരം | 407 മീ(1,335 അടി) |
(2011) | |
• ആകെ | 2,32,456 |
• ഔദ്യോഗികം | കന്നഡ |
സമയമേഖല | UTC+5:30 (IST) |
PIN | 584101-103 |
Telephone code | 91 8532 |
വാഹന റെജിസ്ട്രേഷൻ | KA-36 |
വെബ്സൈറ്റ് | www |
ചരിത്രം
തിരുത്തുകബാഹ്മനി, വിജയനഗരം എന്നീ സാമ്രാജ്യങ്ങളുടെയും ഹൈദ്രാബാദ് നാട്ടുരാജ്യത്തിന്റെയും ചരിത്രത്തിന്റെ ഭാഗമാണ് റായ്ച്ചൂർ നഗരം. റായ്ച്ചൂർ കോട്ടയ്ക്കും ചരിത്രപ്രാധാന്യമുണ്ട്.[1] റായ്ച്ചൂർ കോട്ടയ്ക്കുള്ളിലെ പേർഷ്യൻ, അറബി ഭാഷകളിലുള്ള ശിലാലിഖിതങ്ങളിലെ സൂചനയനുസരിച്ച് എ.ഡി. 1294-ലാണ് കോട്ട നിർമ്മിക്കപ്പെട്ടതെന്നു കണക്കാക്കുന്നു.[2] കാകതീയ രാജവംശത്തിലെ രുദ്ര രാജാവാണ് റെയ്ച്ചൂർ കോട്ട നിർമ്മിച്ചതെന്നാണ് അനുമാനം. കാകതീയ രാജവംശത്തിന്റെ പതനത്തിനു ശേഷം കോട്ടയുടെ ഉടമസ്ഥതാവകാശം വിജയനഗര സാമ്രാജ്യത്തിനു ലഭിച്ചു. അതോടെ കോട്ടയുടെ ഉടമസ്ഥതാവകാശത്തെച്ചൊല്ലിയുള്ള തർക്കവും ആരംഭിച്ചു. എ.ഡി. 1323-ൽ ബാഹ്മനി ഭരണാധികാരികൾ കോട്ട പിടിച്ചെടുത്തു. 1509-ൽ വിജയനഗര സാമ്രാജ്യത്തിന്റെ ഭരണാധികാരിയായ കൃഷ്ണദേവരായർ കോട്ട തിരിച്ചുപിടിക്കുവാൻ തീരുമാനിച്ചു. 1540-ൽ വിജയനഗര സാമ്രാജ്യവും ആദിൽ ഷാഹിയുടെ നേതൃത്വത്തിലുള്ള ബീജാപ്പൂർ സുൽത്താൻ സൈന്യവും തമ്മിൽ റായ്ച്ചൂർ യുദ്ധം നടന്നു. യുദ്ധത്തിൽ വിജയനഗരസാമ്രാജ്യം വിജയിക്കുകയും റെയ്ച്ചൂർ കോട്ടയും നഗരവും പിടിച്ചെടുക്കുകയും ചെയ്തു.
മൗര്യന്മാരുടെ കാലം മുതൽ മുസ്ലീം ഭരണാധികാരികളുടെ കാലം വരെയുള്ള ശിലാശാസനങ്ങൾ റായ്ച്ചൂരിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്. സംസ്കൃതം, പ്രാകൃത്, കന്നഡ, തെലുങ്ക്, അറബി ഭാഷകളിലുള്ള ശിലാലിഖിതങ്ങൾ ഇതിൽ ഉൾപ്പെടുന്നു. മസ്കി, കോപ്പൽ, കുക്നൂർ, ഹട്ടി സ്വർണ്ണഖനികൾ, മുദ്ഗൽ, ലിങ്സുഗർ എന്നിവയാണ് റായ്ച്ചൂരിനു സമീപമുള്ള പ്രധാന പ്രദേശങ്ങൾ.[3]
ഭൂമിശാസ്ത്രം
തിരുത്തുക16°12′N 77°22′E / 16.2°N 77.37°E എന്നീ അക്ഷാംശരേഖാംശങ്ങളിലാണ് റെയിച്ചൂർ സ്ഥിതിചെയ്യുന്നത്.[4] സമുദ്രനിരപ്പിൽ നിന്ന് ശരാശരി 407 മീറ്റർ ഉയരമാണ് ഈ പ്രദേശത്തിനുള്ളത്.
ജനസംഖ്യ
തിരുത്തുക2011-ലെ സെൻസസ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 205,634 ആണ്. ജനസംഖ്യയുടെ 51 ശതമാനവും പുരുഷന്മാരാണ്. 63 ശതമാനമാണ് സാക്ഷരത.[5] കന്നഡയാണ് പ്രധാന ഭാഷയെങ്കിലും തെലുങ്ക്, ഉർദ്ദു ഭാഷകൾ സംസാരിക്കുന്നവരും ഇവിടെയുണ്ട്.
കാലാവസ്ഥ
തിരുത്തുകRaichur പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 30.3 (86.5) |
33.2 (91.8) |
38.5 (101.3) |
40.5 (104.9) |
45.0 (113) |
42.1 (107.8) |
31.9 (89.4) |
31.8 (89.2) |
31.5 (88.7) |
31.6 (88.9) |
30.2 (86.4) |
29.4 (84.9) |
34.67 (94.4) |
ശരാശരി താഴ്ന്ന °C (°F) | 18.4 (65.1) |
20.4 (68.7) |
23.3 (73.9) |
25.8 (78.4) |
26.3 (79.3) |
24.0 (75.2) |
22.9 (73.2) |
22.8 (73) |
22.7 (72.9) |
22.3 (72.1) |
20.0 (68) |
18.1 (64.6) |
22.25 (72.03) |
വർഷപാതം mm (inches) | 1 (0.04) |
1 (0.04) |
4 (0.16) |
20 (0.79) |
39 (1.54) |
86 (3.39) |
145 (5.71) |
140 (5.51) |
165 (6.5) |
93 (3.66) |
13 (0.51) |
6 (0.24) |
713 (28.09) |
ഉറവിടം: en.climate-data.org |
അവലംബം
തിരുത്തുക- ↑ "Welcome to Mera Raichur". meraraichur.com. Archived from the original on 2006-10-21. Retrieved 17 October 2006.
- ↑ "Stone inscriptions". museums.ap.nic.in/. Archived from the original on 10 April 2009. Retrieved 17 October 2006.
- ↑ [1]
- ↑ Falling Rain Genomics, Inc - Raichur
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 16 June 2004. Retrieved 1 November 2008.