60 ജനുസുകളിലായി ഏതാണ്ട് 1700 സ്പീഷിസുകൾ ഉള്ള ഒരു സസ്യകുടുംബമാണ് റാണുൺകുലേസീ (Ranunculaceae). ലോകത്തെല്ലായിടത്തും ഈ കുടുംബത്തിലെ ചെടികൾ കാണാറുണ്ട്. ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ജനുസുകൾ റാണുൺകുലസ് (600 സ്പീഷിസ്), ഡെൽഫീനിയം (365), താലിക്ട്രം (330), ക്ലിമാറ്റിസ് (325), and അകോണിറ്റം (300) എന്നിവയാണ്. മിക്കവാറും കുറ്റിച്ചെടികളാണെങ്കിലും മരങ്ങളിൽ കയറിപ്പോകുന്ന വള്ളികളും കാണാറുണ്ട്. ഈ കുടുംബത്തിലെ സസ്യങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രോടോവാനിമോനിൻ മനുഷ്യർക്കും മൃഗങ്ങൾക്കും വിഷമാണ്. മറ്റു വിഷങ്ങളും ആൽക്കലോയിഡുകളും ഗ്ലൈകോസൈഡുകളുമെല്ലാം ഇവയിലുണ്ട്.

റാണുൺകുലേസീ
Temporal range: CretaceousRecent[1]
Naravelia zeylanica 43.JPG
വാതക്കൊടിയുടെ പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
നിര:
കുടുംബം:
Ranunculaceae

Subfamilies

ഉപയോഗങ്ങൾതിരുത്തുക

നാട്ടുമരുന്നുകൾ, ഹോമിയോപ്പതി എന്നിവയിൽ ഔഷധമായും, പൂക്കൾക്കുവേണ്ടിയും, ഭക്ഷണത്തിൽ സുഗന്ധദ്രവ്യമായും ഈ കുടുംബത്തിലെ പല അംഗങ്ങളെയും ഉപയോഗിക്കുന്നുണ്ട്.

ചിത്രശാലതിരുത്തുക

പുഷ്പങ്ങൾതിരുത്തുക

ഫലങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. Kathleen B. Pigg and Melanie L. DeVore (2005), "Paleoactaea gen. nov. (Ranunculaceae) fruits from the Paleogene of North Dakota and the London Clay", American Journal of Botany, 92: 1650–1659, doi:10.3732/ajb.92.10.1650

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=റാണുൺകുലേസീ&oldid=3348976" എന്ന താളിൽനിന്ന് ശേഖരിച്ചത്