ഹിന്ദിയുടെ ഒരു ഉപഭാഷയാണ് ഉത്തർ പ്രദേശിന്റെ മദ്ധ്യഭാഗത്തുള്ള ഒരു പ്രദേശമായ അവധിൽ സംസാരിക്കപ്പെടുന്ന ഭാഷയായ അവധി. ഹിന്ദിയുടെ പൂർവീ വിഭാഗത്തിൽപ്പെടുന്ന ഒരു ഉപഭാഷയാണിത്.

അവധി
अवधी avadhī
ഉത്ഭവിച്ച ദേശംഇന്ത്യ, നേപാൾ, ഫിജി (ഫിജി ഹിന്ദി), മൗറീഷ്യസ്, ട്രിനിഡാഡ് ടൊബാഗൊ
ഭൂപ്രദേശംഇന്ത്യ: ഉത്തര പ്രദേശിലെ, അവധ് ,ലോവർ ദൊവാബ് മേഖലകൾ, മധ്യ പ്രദേശ്, ബീഹാർ ദില്ലി സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങൾ
നേപാൾ: Lumbini Zone, Kapilbastu District; Bheri Zone, Banke District, Bardiya District
മാതൃഭാഷയായി സംസാരിക്കുന്നവർ
4.5 കോടി (2001)[1]
Census results conflate some speakers with Hindi.[2]
ഭാഷാഭേദങ്ങൾ
  • Fiji Hindi
  • Gangapari
  • Mirzapuri
  • Pardesi
  • Uttari
  • Pratapgarhi
  • Tharuhat
Devanagari, Kaithi, Persian
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
No official status
ഭാഷാ കോഡുകൾ
ISO 639-2awa
ISO 639-3awa

ഉത്തർ പ്രദേശിലെ അവധ് ,ലോവർ ദൊവാബ് മേഖലകൾ, മധ്യ പ്രദേശ്, ബീഹാർ ദില്ലി സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങൾ, നേപാളിലെ ലുംബിനി, രാപ്തി, ഭേരി എന്നീ പ്രദേശങ്ങളിൽ അവധി സംസാരിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന ഭാഷകളിൽ 29-ആം സ്ഥാനമാണ് ഈ ഭാഷക്കുള്ളത്. ഭക്തകവിയായിരുന്ന ഗോസ്വാമി തുളസീദാസ് രചിച്ച രാമചരിത് മാനസ് (തുളസീദാസ് രാമായണം), ഹനുമാൻ ചാലിസ എന്നീ കൃതികൾ ഈ ഭാഷയിലാണ് രചിയ്ക്കപ്പെട്ടിരിയ്ക്കുന്നത്.

അവലംബം തിരുത്തുക

  1. അവധി at Ethnologue (16th ed., 2009)
  2. [1]

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ അവധി ഭാഷ പതിപ്പ്
"https://ml.wikipedia.org/w/index.php?title=അവധി_ഭാഷ&oldid=3702018" എന്ന താളിൽനിന്ന് ശേഖരിച്ചത്