റാണി ദുർഗാവതി
ഗോണ്ട്വാനയിലെ രാജ്ഞിയായിരുന്നു റാണി ദുർഗാവതി.
റാണി ദുർഗാവതി | |
---|---|
ഗോണ്ട് രാജ്ഞി
| |
റാണി ദുർഗാവതി | |
ജീവിതപങ്കാളി | ദൽപത്ത് ഷാ |
പിതാവ് | കിരാത്റായി |
മതം | ഗോണ്ട് |
ചന്ദേല രാജാവായ കിരാത്റായിയുടെ ഏകപുത്രിയായിരുന്ന ദുർഗാവതി 1527 ഒക്ടോബർ 5നു ജനിച്ചു. അതീവ സമർഥയും ധീരയുമായിരുന്ന ദുർഗാവതിയെ ഗോണ്ട്വാന രാജാവായ ദൽപത്ത് ഷാ ആണ് വിവാഹം ചെയ്തത്. ചെറുപ്പത്തിൽത്തന്നെ വിധവയായിത്തീർന്ന ഇവർ പുത്രനായ വീർനാരായണന്റെ റീജന്റായി ഭരണംനടത്തി. പുരോഗമനപരമായ ഭരണ പരിഷ്കാരങ്ങൾ നടപ്പിലാക്കിയ ദുർഗാവതി ബംഗാൾ, മാൾവ എന്നീ രാജ്യങ്ങൾ ഉയർത്തിയ ഭീഷണിയെ ശക്തമായി നേരിട്ടു. അക്‌ബറിന്റെ ജനറലായ അസഫ് ഖാന്റെ നേതൃത്വത്തിലുള്ള മുഗൾ സൈന്യം ഗഢാ കതംഗ ആക്രമിച്ചു. റാണി ദുർഗാവതിയുടെ നേതൃത്വത്തിൽ വളരെ ശക്തമായ ചെറുത്തു നില്പ് നടത്തിയെങ്കിലും ആസഫ് ഖാനിന്റെ ആക്രമണത്തെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ട ഇവർ ശത്രുവിന് കീഴടങ്ങാതെ 1564 ജൂൺ 24നു മരണം വരിച്ചു.[1] ഈ ധീരവനിതയുടെ സ്മരണാർഥമാണ് മധ്യപ്രദേശിലെ ജബൽപൂർ സർവകലാശാല 'റാണി ദുർഗാവതി' എന്നു നാമകരണം ചെയ്യപ്പെട്ടത്.
അവലംബം
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ റാണി ദുർഗാവതി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |