തെക്കേ അമേരിക്കയിലെ വെനിസ്വേലയിലെയും കൊളംബിയയിലെയും സാവന്നകളിലുള്ള ഒറിനോകോ നദീതടത്തിൽ നിന്നുള്ള ശുദ്ധജല മത്സ്യങ്ങളുടെ ഒരു ഇനമാണ് റാം സിക്ലിഡ് (Mikrogeophagus ramirezi)[1] മത്സ്യ സ്വഭാവത്തെക്കുറിച്ചുള്ള പഠനങ്ങളിൽ ഈ ഇനം പരിശോധനാ വിഷയമായിട്ടുണ്ട്.[2]ഒരു ജനപ്രിയ അക്വേറിയം മത്സ്യമായ ഈ ഇനം ram, blue ram, German blue ram, Asian ram, butterfly cichlid, Ramirez's dwarf cichlid, dwarf butterfly cichlid and Ramirezi തുടങ്ങി പലതരം പൊതുനാമങ്ങളിൽ വ്യാപാരം ചെയ്യുന്നു.[1][3][4][5][6]സിക്ലിഡേ, കുടുംബത്തിന്റെ ഉപകുടുംബമായ ജിയോഫാഗിനി എന്നിവയിലെ അംഗമാണ് ഈ ഇനം.[1][7]

റാം സിക്ലിഡ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Synonyms
  • Apistogramma ramirezi G. S. Myers & Harry 1948
  • Microgeophagus ramirezi (G. S. Myers & Harry 1948)
  • Papiliochromis ramirezi (G. S. Myers & Harry 1948)
  • Papilochromis ramirezi (G. S. Myers & Harry 1948)
 
Male

വൈൽഡ് റാം സിക്ലിഡുകൾ പലപ്പോഴും ടാങ്കിൽ വളർത്തുന്ന മത്സ്യത്തേക്കാൾ വർണ്ണാഭമായവയാണ്. മോശം സങ്കരവർഗ്ഗങ്ങളുണ്ടാകുന്നതിനെ നിറത്തിനായി ഹോർമോണുകൾ കുത്തിവയ്ക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ഇതിൽ നാലിൽ ഒരു ആൺമത്സ്യം എന്ന കണക്കിൽ വന്ധ്യത കാണുന്നു.

വിതരണവും ആവാസ വ്യവസ്ഥയും

തിരുത്തുക

ഊഷ്മളമായ (25.5-29.5 ° C, 78-85 ° F), സ്വാഭാവിക ആവാസ വ്യവസ്ഥയിലാണ് എം. റാമിറെസി കാണപ്പെടുന്നത്. വെനിസ്വേലയിലെയും കൊളംബിയയിലെയും ലാനോസ് സാവന്നകളിൽ ജലത്തിന്റെ ഗതി അസിഡിക് (pH 5.2-6.7) ആകുന്നു.[3][5][8]പൊതുവെ സാവധാനത്തിൽ ഒഴുകുന്ന തെളിഞ്ഞ നിറം മുതൽ ഇരുണ്ട നിറം വരെയുള്ള ജലത്തിൽ ടാനിനും കുറച്ച് അലിഞ്ഞുചേർന്ന ധാതുക്കളും അടങ്ങിയിരിക്കുന്നു.[3]ജലത്തിൽ അല്ലെങ്കിൽ മുങ്ങിപ്പോയ സസ്യങ്ങളുടെ ഇടയിൽ ഒളിച്ചിരിക്കാൻ സ്ഥലം ലഭ്യമാകുന്നിടത്താണ് ഈ ഇനം സാധാരണയായി കാണപ്പെടുന്നത്.[3]

പ്രത്യുത്പാദനം

തിരുത്തുക
 
ബീജസങ്കലനം ചെയ്യാത്ത നീല റാം മുട്ടകൾ
 
ബീജസങ്കലനം ചെയ്യാത്ത നീല റാം മുട്ടകളുടെ ക്ലോസപ്പ്
 
ഒരു ഇലക്ട്രിക് ബ്ലൂ റാം സിക്ലിഡ്

ലൈംഗിക പക്വത പ്രാപിച്ചുകഴിഞ്ഞാൽ, മത്സ്യം മുട്ടയിടുന്നതിന് മുമ്പ് ഏകഭാര്യ ജോഡികളായി മാറുന്നു. ആൺമത്സ്യം മറ്റ് ആൺമത്സ്യങ്ങളെ ഇണയുടെയടുത്തേയ്ക്ക് അടുക്കാനനുവദിക്കില്ല.[5]ഈ ഇനം ചെറിയ 0.9 - 1.5 മില്ലീമീറ്റർ, പശയുള്ള മുട്ടകൾ പരന്ന കല്ലുകളിൽ ഇടുന്നതായി അറിയപ്പെടുന്നു.[5][8][9]അല്ലെങ്കിൽ ചരലിൽ കുഴിച്ച ചെറിയ കുഴിയിലേയ്ക്കിടുന്നു.[3] പല സിക്ലിഡുകളേയും പോലെ, എം. റാമിറെസിയും ബൈപേരന്റൽ ബ്രൂഡ് കെയർ പരിശീലിക്കുന്നു. ആണും പെണ്ണും മുട്ട പരിപാലനത്തിലും പ്രദേശിക പ്രതിരോധത്തിലും പങ്കുവഹിക്കുന്നു.[3][5] സാധാരണ ക്ലച്ച് വലിപ്പം 150-300 മുട്ടകളാണ്, [3][4] 500 വരെ പിടുത്തം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.[8]40 മണിക്കൂറിനുള്ളിൽ 29 ° C (84 ° F) താപനിലയിൽ വിരിയുന്ന മുട്ടകൾക്ക് മുകളിലൂടെ വെള്ളം കയറുന്നത് പേരന്റൽ റാം സിക്ലിഡുകൾ നിരീക്ഷിക്കുന്നത് കണ്ടെത്തിയിട്ടുണ്ട്.

ലാർവകൾ അഞ്ച് ദിവസത്തേക്ക് സ്വതന്ത്രമായി നീന്തുന്നവയല്ല. അതിനുശേഷം ആണോ പെണ്ണോ ഇടതിങ്ങിയ മത്സ്യക്കൂട്ടത്തെ ഭക്ഷണംതേടികൊടുക്കുന്നതിനായി അകമ്പടിയോടെ കൊണ്ടുപോകുന്നു.[3]

ടാക്സോണമി, ശേഖരണം, പദോൽപ്പത്തി

തിരുത്തുക
 
നീല റാം പെൺമത്സ്യം മുട്ടകൾ സൂക്ഷിക്കുന്നു

അക്വേറിയം മത്സ്യവ്യാപാരവുമായി ബന്ധപ്പെട്ട സ്പീഷിസുകളുടെ ആദ്യകാല കളക്ടറും ഇറക്കുമതിക്കാരനുമായ മാനുവൽ റാമിറെസിന്റെ പേരിലാണ് റാം സിക്ലിഡിന് പേര് നൽകിയിരിക്കുന്നത്.[10]ജോർജ്ജ് എസ്. മയേഴ്സും ആർ. ആർ. ഹാരിയും (1948) യഥാർത്ഥത്തിൽ ഈ ഇനത്തെ അപിസ്റ്റോഗ്രാമ റാമിറെസി എന്നാണ് വിശേഷിപ്പിച്ചത്. എന്നിരുന്നാലും ഈ ഇനത്തെ പിന്നീട് വിവിധ ഇനങ്ങളിലേക്ക് മാറ്റി. മൈക്രോജിയോഫാഗസ്, പാപ്പിലിയോക്രോമിസ്, സ്യൂഡോപിസ്റ്റോഗ്രാമ, സ്യൂഡോജിയോഫാഗസ് എന്നിവയും അവയിൽ ഉൾപ്പെടുന്നു.[11]

അക്വേറിയത്തിൽ

തിരുത്തുക
 
The xanthistic strain of M. ramirezi

ഉഷ്ണമേഖലാ ശുദ്ധജല കമ്മ്യൂണിറ്റി അക്വേറിയത്തിൽ റാം സിക്ലിഡ് ജനപ്രിയമാണ്. മിക്ക സിക്ലിഡുകളും ഒരു കമ്മ്യൂണിറ്റി ടാങ്കിന് അനുയോജ്യമല്ലെങ്കിലും, ഈ നിർദ്ദിഷ്ട തരത്തിലുള്ള ഒരു ആണും പെണ്ണും ജോഡിയായി ഒരു കമ്മ്യൂണിറ്റി ടാങ്കിൽ സ്ഥാപിക്കുകയാണെങ്കിൽ, അവ സാധാരണ നന്നായി വളരുന്നു.

മത്സ്യ പരിപാലന ഹോബിക്കായി ഏഷ്യയിൽ എം. റാമിറെസിയുടെ നിരവധി സ്പീഷീസുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വലിയ, ഉയർന്ന ശരീരമുള്ള, തടിച്ച "ബലൂൺ" ഫോമുകൾ, നീളമുള്ള ചിറകുകളുള്ള ഇനങ്ങൾ എന്നിവയ്ക്കൊപ്പം ഗോൾഡ് റാംസ് അല്ലെങ്കിൽ ഇലക്ട്രിക് നീല എന്നറിയപ്പെടുന്ന നിരവധി സാന്തിസ്റ്റിക് രൂപങ്ങൾ ഇവയിൽ ഉൾപ്പെടുന്നു.[3][5][12]വന്യഇനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ഇനങ്ങളിൽ പലതും കുറഞ്ഞ ഫെർട്ടിലിറ്റി, ആരോഗ്യ പ്രശ്നങ്ങൾ അല്ലെങ്കിൽ കുറഞ്ഞ ബ്രൂഡ് കെയർ എന്നിവ കാണപ്പെടുന്നു.[3][4]

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 1.2 Froese, R. and D. Pauly. Editors. "Mikrogeophagus ramirezi, Ram cichlid". FishBase. Archived from the original on 2016-03-03. Retrieved 2007-04-09. {{cite web}}: |author= has generic name (help)
  2. Robins CR, Bailey RM, Bond CE, Brooker JR, Lachner EA, Lea RN, Scott WB (1991) World fishes important to North Americans. Exclusive of species from the continental waters of the United States and Canada. Am. Fish. Soc. Spec. Publ. 21: p. 243.
  3. 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 Linke H, Staeck L (1994) American cichlids I: Dwarf Cichlids. A handbook for their identification, care and breeding. Tetra Press. Germany. ISBN 1-56465-168-1
  4. 4.0 4.1 4.2 Riehl, Rüdiger. Editor.; Baensch, HA (1996). Aquarium Atlas (5th ed.). Germany: Tetra Press. ISBN 3-88244-050-3. {{cite book}}: |first= has generic name (help)
  5. 5.0 5.1 5.2 5.3 5.4 5.5 Loiselle, Paul V. (1995). The Cichlid Aquarium. Germany: Tetra Press. ISBN 1-56465-146-0.
  6. Axelrod HR, Vorderwinkler W (1995) Encyclopedia of tropical fishes 30th Edn. TFH Publications, USA.
  7. ITIS Report. "Mikrogeophagus ramirezi, Ram cichlid". Integrated Taxonomic Information Service. Retrieved 2007-04-09.
  8. 8.0 8.1 8.2 Richter H-J (1989) Complete book of dwarf cichlids. Tropical Fish Hobbyist, USA
  9. Coleman RM, Galvani AP (1998) Egg Size Determines Offspring Size in Neotropical Cichlid Fishes (Teleostei: Cichlidae) Copeia 1:209-213.
  10. Leibel WS (1993) A fishkeepers guide to South American Cichlids. Tetra Press. Belgium. 55-56.
  11. Robins CR, Bailey RM (1982) The Status of the Generic Names Hey Im A Fish, Pseudoapistogramma, Pseudogeophagus and Papiliochromis (Pisces: Cichlidae) Copeia 1: 208-210.
  12. Amazon Rift Aquarium. "Long finned rams". Archived from the original on 2007-02-20. Retrieved 2007-04-09.
"https://ml.wikipedia.org/w/index.php?title=റാം_സിക്ലിഡ്&oldid=3643102" എന്ന താളിൽനിന്ന് ശേഖരിച്ചത്