റഷ്യൻ ആർക്ക്
അലക്സാണ്ടർ സക്കുറോവ് സംവിധാനം ചെയ്ത് 2002-ൽ പുറത്തിറങ്ങിയ റഷ്യൻ ചലച്ചിത്രമാണ് റഷ്യൻ ആർക്ക് (Russian: Русский ковчег Transliteration: Russkij Kovcheg).[1] 96 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ഒറ്റ ഷോട്ടിൽ സ്റ്റെഡിക്യാം ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.[2] 2002-ലെ കാൻസ് അന്താരഷ്ട ചലച്ചിത്രമേലയിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം Palme d'Or പുരസ്ക്കരത്തിന് നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തു.[3]
റഷ്യൻ ആർക്ക് | |
---|---|
സംവിധാനം | അലക്സാണ്ടർ സക്കുറോവ് |
നിർമ്മാണം | Andrey Deryabin Jens Meurer Karsten Stöter |
രചന | അലക്സാണ്ടർ സക്കുറോവ് Anatoli Nikiforov |
അഭിനേതാക്കൾ | Sergei Dontsov |
സംഗീതം | Sergei Yevtushenko |
ഛായാഗ്രഹണം | Tilman Büttner |
റിലീസിങ് തീയതി | 2002 |
രാജ്യം | റഷ്യ |
ഭാഷ | റഷ്യൻ |
സമയദൈർഘ്യം | 96 മിനിറ്റ് |
നിർമ്മാണം
തിരുത്തുകആദ്യമായി ഒറ്റ ഷോട്ടിൽ പൂർത്തീകരിച്ച മുഴുനീള ചലച്ചിത്രമാണിത്. ചിത്രം തുടങ്ങുന്നതുമുതൽ അവസാനിക്കും വരെ 96 മിനിറ്റ് കട്ടുകളില്ലാതെ ഏഡിറ്റ് ചെയ്യാത്ത ഒരൊറ്റ ഫൂട്ടേജാണ്.[4] ആദ്യ രണ്ട് ശ്രമങ്ങൾ പരാജയപ്പെട്ട ശേഷം മൂന്നാമത്തെ ശ്രമത്തിലാണ് ചിത്രം പൂർത്തീകരിക്കുവാനായത്. റഷ്യയുടെ മുന്നൂറ് വർഷത്തെ ചരിത്രം, സാഹിത്യം, കല, രാഷ്ടീയം, യൂറോപ്യൻ ശൈലികളുടെ സ്വാധീനവും അനുകരണവും, എന്നിങ്ങനെ പല വിഷയങ്ങൾ ചർച്ചചെയ്യുന്ന ചിത്രം ഡോക്യുമെന്ററി സ്വഭാവമുള്ളതാണ്. മുഖ്യകഥാപാത്രമായ അവതാരകന്റെ ശബ്ദം മാത്രമാണ് ചിത്രത്തിലുള്ളത്. അവതാരകന്റെ കാഴ്ച (point-of-view of an unseen narrator) എന്ന രീതിയിലുള്ള സങ്കേതമാണ് ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. ഹെർമിറ്റെജ് മ്യൂസിയത്തിലെ 33 മുറികളിലായി 2000-ത്തോളം നടീ നടൻന്മാന്മാരേയും മൂന്ന് വാദ്യവൃന്ദങ്ങളേയും ഉപയോഗിച്ചാണ് ചിത്രം പൂർത്തിയാക്കിയത്. സോണി HDW-F900 ക്യാമറ ഉപയോഗിച്ച് അൺകമ്പ്രസ്ട് ഡിജിറ്റൽ ഫോർമാറ്റിലാണ് ചിത്രം ചിത്രീകരിച്ചത്.
പുരസ്കാരങ്ങൾ
തിരുത്തുക- 2002 Cannes Film Festival
- Nominated - Palme d'Or - അലക്സാണ്ടർ സക്കുറോവ്
- 2002 Toronto International Film Festival
- Visions Award - അലക്സാണ്ടർ സക്കുറോവ്
- 2004 Argentinean Film Critics Association Awards
- Silver Condor - അലക്സാണ്ടർ സക്കുറോവ്
- 2003 German Camera Award
- German Camera Award - Honorable Mention - Tilman Büttner
- 2004 San Francisco Film Critics Circle
- Special Citation - അലക്സാണ്ടർ സക്കുറോവ്
- 2002 Sitges - Catalonian International Film Festival
- Best Film - അലക്സാണ്ടർ സക്കുറോവ്
- 2008 Society of Camera Operators
- Historical Shot - Tilman Büttner
അവലംബം
തിരുത്തുക- ↑ http://www.imdb.com/title/tt0318034/
- ↑ http://www.nzfilmsociety.org.nz/russian_ark.htm[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Festival de Cannes: Russian Ark". festival-cannes.com. Archived from the original on 2011-08-22. Retrieved 2009-10-25.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-04-09. Retrieved 2011-08-16.
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- റഷ്യൻ ആർക്ക് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- റഷ്യൻ ആർക്ക് ഓൾമുവീയിൽ
- Russian Ark homepage Archived 2005-12-11 at the Wayback Machine.
- Russian Ark - rotten tomatoes
- Interview with Alexander Sokurov Archived 2010-09-25 at the Wayback Machine.
- Russian Ark - rogerebert[പ്രവർത്തിക്കാത്ത കണ്ണി]
- Russian Ark - Peter Bradshaw