ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിലെ അറിയപ്പെടുന്ന ഒരു അദ്ധ്യാപക സംഘടനാ പ്രവർത്തകനായിരുന്നു റഷീദ് കണിച്ചേരി[2].

റഷീദ് കണിച്ചേരി
ജനനം1949 ഒക്‌ടോബർ 26
ചവറ, കൊല്ലം
മരണം2017 ഒക്ടോബർ 13, Aged 67[1]
പാലക്കാട്
തൊഴിൽഅദ്ധ്യാപകൻ, അദ്ധ്യാപക സംഘടനാ പ്രവർത്തകൻ
ദേശീയതഇന്ത്യൻ
പങ്കാളിനബീസ
കുട്ടികൾനിതിൻ കണിച്ചേരി, നിനിത കണിച്ചേരി
രക്ഷിതാവ്(ക്കൾ)കെ എം ഉമർഖാൻ, പാത്തുമ്മാകുഞ്ഞി

ജീവിതരേഖ

തിരുത്തുക

1949 ഒക്‌ടോബർ 26നാണ് റഷീദ് കണിച്ചേരി ജനിച്ചത്. കൊല്ലം ചവറ പന്മന പുത്തൻചന്ത കണിച്ചേരി കെ എം ഉമർഖാനും പാത്തുമ്മാകുഞ്ഞിയും മാതാപിതാക്കൾ. കോളജ് വിദ്യാഭ്യാസത്തിനു ശേഷം 1971 ൽ അദ്ദേഹം പാലക്കാട്ടെത്തുകയും ശക്തി (പാരലൽ) കോളജിൽ മലയാളം അദ്ധ്യാപകനായി തുടക്കം കുറിക്കുകയും ചെയ്തു. പാലക്കാട് മോയൻ ഗേൾസ് ഹൈസ്‌കൂളിൽ ഏറെക്കാലം അധ്യാപകനായിരുന്നു. സഹധർമ്മിണി: നബീസ. മക്കൾ: നിതിൻ കണിച്ചേരി, നിനിത കണിച്ചേരി.

സംഘടനാപ്രവർത്തനം

തിരുത്തുക

കെഎസ്‌വൈഎഫിലൂടെ സംഘടനാപ്രവർത്തനത്തിന് ആരംഭം. പുരോഗമന കലാസാഹിത്യസംഘത്തിന്റെയും പ്രവർത്തകനായിരുന്നു. 1980ൽ കേരള ഗവൺമെന്റ് ടീച്ചേഴ്‌സ് അസോസിയേഷന്റെ ജില്ലാ സെക്രട്ടറിയും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായി. 1991ൽ കെ. എസ്. ടി. എയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായി. 1999 മുതൽ 2005 വരെ കെ. എസ്. ടി.എ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. എഫ്എസ്ഇടിഒ സംസ്ഥാന പ്രസിഡന്റ്, അധ്യാപകരുടെയും ജീവനക്കാരുടെയും ദേശീയ ഫെഡറേഷന്റെ വൈസ് പ്രസിഡന്റ്, അധ്യാപക സംഘടനകളുടെ ദേശീയ ഫെഡറേഷനായ എസ് ടി എഫ് ഐ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു[3]

  1. "സിപിഎം നേതാവ് റഷീദ് കണിച്ചേരി അന്തരിച്ചു". മാതൃഭൂമി. 2017-10-14. Archived from the original on 2017-10-16. Retrieved 2017-10-14.{{cite web}}: CS1 maint: bot: original URL status unknown (link)
  2. [1][പ്രവർത്തിക്കാത്ത കണ്ണി]|Twentyfournews
  3. [2][പ്രവർത്തിക്കാത്ത കണ്ണി]|തേജസ് പത്രം
"https://ml.wikipedia.org/w/index.php?title=റഷീദ്_കണിച്ചേരി&oldid=3821935" എന്ന താളിൽനിന്ന് ശേഖരിച്ചത്