ഒരു രോഗാവസ്ഥ മറ്റൊരു രോഗാവസ്ഥയിലേക്കും അതിൽ നിന്ന് മറ്റൊന്നിലേക്കും നീളുന്നതിനെയാണ് വൈദ്യശാസ്ത്രത്തിൽ അനുക്രമം (Sequence) എന്ന് വിളിക്കുന്നത്. ഒരു രോഗാനുക്രമത്തിൽ വരുന്ന എല്ലാ അസുഖങ്ങളുടെയും കാരണമായി ഒരു പ്രശ്നത്തെ പിന്നിലേക്ക് തിരഞ്ഞാൽ ലഭിക്കും എന്നതാണ് ഇതുകൊണ്ട് വിവക്ഷിക്കാവുന്നത്[1]. രോഗാനുക്രമത്തിൽ കാണുന്ന ഓരോ രോഗാവസ്ഥയും തൊട്ടുമുന്നിലെ രോഗാവസ്ഥയുടെ ഉല്പന്നമാണ് എന്ന ക്രമത്തിലുള്ള കാര്യകാരണ ബന്ധമാണ് സിൻഡ്രോം എന്ന പദത്തിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്.

ഉദാഹരണങ്ങൾ :

  • അല്പോൽബദ്രവ അനുക്രമം(Oligohydramnios Sequence): ഇവിടെ ഗർഭത്തിലിരിക്കുന്ന കുഞ്ഞ് ഉൽബദ്രവത്തിന്റെ (amniotic fluid) കുറവു മൂലം മരിക്കുന്നു. ഉൽബദ്രവം കുറയുന്നതിനു കാരണം കുഞ്ഞിന്റെ മൂത്രത്തിന്റെ അളവ് ഗർഭത്തിൽ വച്ചു കുറയുന്നതാണ്. കുഞ്ഞിന്റെ മൂത്രത്തിന്റെ അളവു കുറയുന്നതാകട്ടെ കുഞ്ഞിന്റെ വൃക്കകൾ ശരിക്ക് വികസിക്കാത്തതോ മൂത്രനാളികൾക്കും അനുബന്ധാവയവങ്ങൾക്കും വൈകല്യങ്ങളുണ്ടാകുന്നതോ ആണ്. ചില അവസരങ്ങളിൽ ഇത് ഉൽബദ്രവം കുറേശ്ശേയായി ഒലിച്ചുപോകുന്നതുകൊണ്ടുമാവാം. ഉൽബദ്രവം കുഞ്ഞിന്റെ ഗർഭകാല വളർച്ചയിൽ അതിപ്രധാനമാണ്. ഇതിന്റെ സാന്നിധ്യത്തിലേ കുഞ്ഞിന്റെ ശ്വാസകോശം വികസിക്കൂ. ജലരൂപത്തിലുള്ള ഈ ദ്രവം മുറമേ നിന്നുള്ള ആഘാതങ്ങളെ തടയുകയും കുഞ്ഞിനു വളരാൻ സുരക്ഷിതമായ ഒരു പരിതഃസ്ഥിതിയൊരുക്കുകയും ചെയ്യുന്നു. ദ്രവത്തിന്റെ അഭാവത്തിൽ കുഞ്ഞിന്റെ ശരീരം മർദ്ദം മൂലം ഞെരുക്കപ്പെടുകയും അതേത്തുടർന്ന് അസ്ഥികൾ ഒടിയുകയോ വികലമാകുകയോ ഒക്കെ ചെയ്യുകയും ചെയ്യുന്നു. പരന്ന വട്ടമുഖം, പാദങ്ങൾ മുസലാകൃതിയാകുക, സന്ധികൾ ചുരുങ്ങുക, ശ്വാസകോശം അവികസിതമായിരിക്കുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് ഉൽബദ്രവാപക്ഷയത്തിൽ ഗർഭസ്ഥശിശുവിന്റെ മൃതദേഹത്തിൽ കാണപ്പെടുന്നത്[2] (ഇത് പോട്ടർ അനുക്രമം എന്നും അറിയപ്പെടുന്നു)[3].
  • പിയറീ റോബിൻ അനുക്രമം[4]
  • പോളന്റ് അനുക്രമം[5]
  1. DorlandsDictionary Sequence
  2. Newbould MJ, Lendon M, Barson AJ (1994). "Oligohydramnios sequence: the spectrum of renal malformations". Br J Obstet Gynaecol. 101 (7): 598–604. PMID 8043538. {{cite journal}}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
  3. Piza JE, Northrop CC, Eavey RD (1996). "Neonatal mesenchyme temporal bone study: typical receding pattern versus increase in Potter's sequence". Laryngoscope. 106 (7): 856–64. doi:10.1097/00005537-199607000-00014. PMID 8667983. {{cite journal}}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
  4. Wagener S, Rayatt SS, Tatman AJ, Gornall P, Slator R (2003). "Management of infants with Pierre Robin sequence". Cleft Palate Craniofac. J. 40 (2): 180–5. doi:10.1597/1545-1569(2003)040<0180:MOIWPR>2.0.CO;2. PMID 12605525. {{cite journal}}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
  5. Martínez-Frías ML, Czeizel AE, Rodríguez-Pinilla E, Bermejo E (1999). "Smoking during pregnancy and Poland sequence: results of a population-based registry and a case-control registry". Teratology. 59 (1): 35–8. doi:10.1002/(SICI)1096-9926(199901)59:1<35::AID-TERA8>3.0.CO;2-E. PMID 9988881. {{cite journal}}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=രോഗാനുക്രമം&oldid=2285516" എന്ന താളിൽനിന്ന് ശേഖരിച്ചത്