രോഗപ്രതിരോധ വാരം
ലോകാരോഗ്യസംഘടനയുടെ ആഹ്വാന പ്രകാരം ആചരിക്കുന്ന യജ്ഞങ്ങളിൽ ഒന്നാണ് രോഗപ്രതിരോധ വാരം. വാക്സിനേഷനെക്കുറിച്ചും അവമൂലം തടയാവുന്ന രോഗകങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാനും പ്രതിരോധനമുറകൾ സാർവ്വത്രികമാക്കാനുമുദ്ദേശിച്ചാണ് ഈ ദിനാചരണം. ഏപ്രിൽ മാസത്തെ അവസാന വാരമാണ് രോഗപ്രതിരോധ വാരം.
ഇരുപത്തിഅഞ്ച് രോഗങ്ങളെ പ്രതിരോധിക്കാൻ മരുന്നുമുറകൾ (immunization) ലഭ്യമാണ്. മീസൽസ്, വില്ലൻ ചുമ, ഡിഫ്തീരിയ, പിള്ള വാതം, ടെറ്റനസ്സ് എന്നിവ അവയിൽ ചിലത് മാത്രം.
പ്രതിരോധ മുറകൾ അവലംബിക്കുന്നതിനാൽ പ്രതിവർഷം 20മുതൽ 30 ലക്ഷം വരെ ജീവനുകൾ രക്ഷിക്കാനാവുന്നു എന്ന് കരുതപ്പെടുന്നു. എന്നാൽ രണ്ട് കോടിയ്ക്കുമേൽ ശിശുക്കൾക്ക് ഇന്നും പ്രതിരോധമുറകൾ അപ്രാപ്യമാണ്, പ്രത്യേകിച്ച് ദരിദ്ര രാജ്യങ്ങളിൽ.
World Immunization Week | |
---|---|
ആചരിക്കുന്നത് | All member states of the World Health Organization |
തിയ്യതി | Last week of April |
ആവൃത്തി | annual |
മുൻ വർഷങ്ങളിലെ പ്രമേയങ്ങൾ
തിരുത്തുക- 2015- 2016- പ്രതിരോധന വിടവ് നികത്തൂ.
- 2014 Are you up-to-date
- 2013 Protect your world ,Get Vaccinated
- 2012 Immunization saves lives
ലോകാരോഗ്യസംഘടനയുടെ ആഭിമുഖ്യത്തിൽ നിലവിലുള്ള എട്ട് പൊതുജന ആരോഗ്യ യജ്ഞങ്ങളിൽ ഒന്നാണ് രക്തദാന ദിനാചരണം..
- ലോകാരോഗ്യദിനം
- ഏയ്ഡിസ് രോഗ ദിനം,
- മലമ്പനി ദിനം,
- ക്ഷയരോഗ ദിനം,
- ഹെപ്പറ്റൈറ്റിസ് ദിനം ,
- ലോക രക്തദാന ദിനം,
- പുകയില വിരുദ്ധദിനം എന്നിവയാണ് മറ്റുള്ളവ