ലോക മലമ്പനി ദിനം
ആഗോള മലമ്പനി നിർമ്മാർജ്ജന ദൗത്യത്തെ അംഗീകരിക്കാനായി എല്ലാ വർഷവും ഏപ്രിൽ 25ആം തീയതി ലോക മലമ്പനി ദിനമായി ആചരിക്കുന്നു.
World Malaria Day | |
---|---|
ആചരിക്കുന്നത് | All Member States of the World Health Organization |
തിയ്യതി | April 25 |
അടുത്ത തവണ | 25 ഏപ്രിൽ 2025 |
ആവൃത്തി | annual |
നൂറ്റി ആറു രാജ്യങ്ങളിലായി മൂന്നൂറു കോടിയിലധികം ആളുകൾ മലമ്പനി പിടിപെടൽ ഭീഷണിയിൽ കഴിയുന്നതായി കരുതപ്പെടുന്നു.[1]
2012ൽ മാത്രം ആറുലക്ഷത്തിൽ പരം മലമ്പനി രോഗ മരണങ്ങൾ സംഭിവിച്ചിട്ടുണ്ട്.[2] അതിലേറെയും ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ കുട്ടികൾ ആയിരുന്നു. ഏഷ്യ, ലാറ്റിം അമേരിക്ക, മദ്ധ്യ പൗർസ്ത്യ മേഖല ,യൂറോപ്പ് എന്നിവിടങ്ങളും മലമ്പനിയിൽ നിന്നും മുക്തമല്ല.
ലോകാരോഗ്യസംഘടനയുടെ ആഭിമുഖ്യത്തിൽ നിലവിലുള്ള എട്ട് പൊതുജന ആരോഗ്യ യജ്ഞങ്ങളിൽ ഒന്നാണ് മലമ്പനി ദിനാചരണം..
- ലോകാരോഗ്യദിനം
- ഏയ്ഡിസ് രോഗ ദിനം,
- രകതദാന ദിനം,
- ക്ഷയരോഗ ദിനം,
- ഹെപ്പറ്റൈറ്റിസ് ദിനം ,
- രോഗപ്രതിരോധ വാരം,
- പുകയില വിരുദ്ധദിനം എന്നിവയാണ് മറ്റുള്ളവ
- ↑ World Health Organization,World Malaria Report 2010.
- ↑ World Health Organization, Malaria. WHO Fact sheet N°94, updated March 2014. Accessed 8 April 2014.