രേവ്ദന്ദ കോട്ട
മഹാരാഷ്ട്രയിലെ രേവ്ദന്ദ എന്ന സ്ഥലത്തെ ഒരു കോട്ടയാണ് ‘’’രേവ്ദന്ദ കോട്ട’’’. ചൗൾ കോട്ട എന്ന പേരിലും ഇത് അറിയപ്പെടുന്നു.[1] പോർച്ചുഗീസ് ഭാഷയിൽ ഇത് "ഫോർട്ടാലെസ ഡി ചൗൾ" എന്നറിയപ്പെട്ടു.
രേവ്ദന്ദ കോട്ട | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
തരം | കോട്ട |
സ്ഥാനം | രേവ്ദന്ദ, റായ്ഗഡ് ജില്ല |
നിർമ്മാണം ആരംഭിച്ച ദിവസം | 1521 |
പദ്ധതി അവസാനിച്ച ദിവസം | 1524 |
ഉടമസ്ഥത | ഭാരത സർക്കാർ |
സ്ഥാനം
തിരുത്തുകമുംബൈ നഗരത്തിൽ നിന്നും ഏകദേശം 110 കിലോമീറ്റർ തെക്ക് ഭാഗത്ത് രേവ്ദന്ദ എന്ന സ്ഥലത്ത്, കുണ്ഡലിക നദിയുടെ അഴിമുഖത്താണ് കോട്ട സ്ഥിതിചെയ്യുന്നത്. റോഡ് മാർഗ്ഗം ഇവിടെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും. അലിബാഗ്-മുരുഡ് റോഡ് കോട്ടയിൽ നിന്നും അധികം അകലെയല്ലാതെ കടന്നുപോകുന്നു. ഒരുകാലത്ത് കോട്ടയുടെ മൂന്ന് വശവും കടലിടുക്കിനാൽ ചുറ്റപ്പെട്ടിരുന്നു. രണ്ട് കവാടങ്ങളുള്ള ഈ കോട്ടയുടെ പ്രധാന കവാടം തെക്ക് ഭാഗത്താണ്.
ചരിത്രം
തിരുത്തുക1516-ൽ അഹമ്മദ് നഗറിലെ ബുർഹാൻ നിസാം ഷാ പോർച്ചുഗീസുകാർക്ക് ഇവിടെ ഒരു ഫാക്റ്ററി നിർമ്മിക്കുവാൻ അനുവാദം നൽകി. തുടർന്ന് ഈ ഫാക്റ്ററിക്ക് ചുറ്റുമായി 5 കിലോമീറ്റർ ചുറ്റളവുള്ള ഒരു കോട്ടയും അവർ പണിതു. പോർച്ചുഗീസ് ക്യാപ്റ്റൻ സോജ് ആണ് ഈ കോട്ട പണികഴിപ്പിച്ചത് എന്നു പറയപ്പെടുന്നു. 1524 ൽ ഇതിന്റെ നിർമ്മാണം പൂർത്തിയായി.[2] 1806-ൽ മറാഠാ സൈന്യം പിടിച്ചെടുക്കുന്നതുവരെ പോർച്ചുഗീസുകാരുടെ നിയന്ത്രണത്തിലായിരുന്നു. പിന്നീട് 1818 ൽ ബ്രിട്ടീഷുകാർ ഇത് പിടിച്ചെടുത്തു.
വിശുദ്ധ ഫ്രാൻസിസ് സേവ്യർ തന്റെ ആദ്യകാല പ്രഭാഷണങ്ങളിലൊന്ന് നടത്തിയ സ്ഥലമാണ് രേവ്ദന്ദ കോട്ട. കോട്ടയ്ക്കകത്ത് തെക്ക് വശത്തായി ഭാഗികമായി തകർന്ന നിലയിൽ ഈ ചാപ്പൽ ഇപ്പോഴും കാണാം.
അവലംബം
തിരുത്തുക- ↑ കനേകർ, അമിത. പോർച്ചുഗീസ് സീ ഫോർട്ട്സ്. ജയ്‌കോ. ISBN 9788184957037.
- ↑ "പൂനെ മിറർ, 24 ഏപ്രിൽ, 2018". Archived from the original on 2020-11-30. Retrieved 2020-11-23.