രേഖാ രാജു കർണ്ണാടകയിലെ ബാംഗ്ലൂരിൽ നിന്നുള്ള ഇന്ത്യൻ ക്ലാസിക്കൽ നർത്തകിയും അദ്ധ്യാപികയുമാണ്. ഭരതനാട്യം, മോഹിനിയാട്ടം എന്നീ നൃത്തരൂപങ്ങളിലാണ് അവർ വൈദഗ്ദ്ധ്യം നേടിയിരിക്കുന്നത്.[1][2][3][4][5][6][7][8]

രേഖ രാജു
Rekha Raju performing Mohiniyattam
ജനനം
Rekha Raju

10 April
ദേശീയത ഇന്ത്യ Indian
പൗരത്വംIndian
വിദ്യാഭ്യാസംPhD in Fine Arts
കലാലയംBangalore University
തൊഴിൽDancer, Choreographer
സജീവ കാലം2003–present
അറിയപ്പെടുന്നത്Mohiniyattam & Bharatanatyam
മാതാപിതാക്ക(ൾ)Mr. M.R.Raju & Mrs. Jayalakshmi Raghavan
വെബ്സൈറ്റ്rekharaju.com

ഒരു തീയേറ്റർകലാകാരനായ എം.ആർ. രാജുവിന്റേയും ജയലക്ഷ്മി രാഘവന്റേയും മകളായി കേരളത്തിലെ പാലക്കാട് ജില്ലയിലാണ് രേഖ ജനിച്ചതെങ്കിലും പിന്നീട് കുടുംബം ബാഗ്ലൂരിലേയ്ക്ക് താമസം മാറുകയായിരുന്നു. നാലു വയസ്സ് പ്രായമുള്ളപ്പോൾ അവർ ക്ലാസിക്കൽ നൃത്തം പഠിക്കാൻ തുടങ്ങി. ഗുരു ശ്രീമതി കലാമണ്ഡലം ഉഷ ദത്തർ, ഗുരു ശ്രീമതി രാജു ദത്തർ, ഗുരു ശ്രീമതി ഗോപിക വർമ്മ, ഗുരു പ്രൊഫസർ ജാനാർദ്ദനൻ തുടങ്ങി നിരവധി പ്രശസ്തരായ ഗരുക്കന്മാരുടെ കീഴിൽ അവർ തീവ്രമായ നൃത്തപരിശീലനം നടത്തി.[9] കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ കൊമേർസിൽ ബിരുദമെടുക്കുകയും ബിരുദാനന്തര ബിരുദപഠനത്തിൽ ഹ്യൂമൻ റിസോഴ്സ് & അക്കൗണ്ട്സ് ആൻ്റ് പെർഫോമിംഗ് ആർട്സ് തെരഞ്ഞെടുക്കുകയും ചെയ്തു.[10] ജർമ്മനിയിലെ ഹെയ്ഡൽബർഗ് സർവ്വകലാശാലയിൽ നിന്ന് ലളിതകലകളിൽ പി.എച്ച്.ഡി യും പൂർത്തിയാക്കി.

  1. "Official Website". Archived from the original on 2019-08-27. Retrieved 2019-03-02.
  2. "The New Indian Express News on 27 May 2013". Archived from the original on 2014-09-14. Retrieved 2019-03-02.
  3. The Hindu News on 18 June 2014
  4. Deccan Herald News on 1 September 2012
  5. "News British Biologicals" (PDF). Archived from the original (PDF) on 2016-03-04. Retrieved 2019-03-02.
  6. The Hindu 26 September 2014
  7. The Hindu News on 17 Nune 2014
  8. "Karnataka News". Archived from the original on 2014-08-10. Retrieved 2019-03-02.
  9. "Website of Alliance Farncaise". Archived from the original on 2014-08-09. Retrieved 2019-03-02.
  10. The Hindu 26 September 2014
"https://ml.wikipedia.org/w/index.php?title=രേഖ_രാജു&oldid=4018605" എന്ന താളിൽനിന്ന് ശേഖരിച്ചത്