ഒരു അമേരിക്കൻ വ്യവസായിയും കണ്ടുപിടുത്തക്കാരിയുമായിരുന്നു രൂത്ത് ഹാൻഡ്ലർ (Ruth Handler) (née മോസ്കോ; നവംബർ 4, 1916 - ഏപ്രിൽ 27, 2002) . 1959-ൽ ബാർബി ഡോൾ കണ്ടുപിടിച്ചതിലൂടെ കൂടുതൽ അറിയപ്പെടുന്ന അവർ കളിപ്പാട്ട നിർമ്മാതാക്കളായ മാറ്റൽ ഇങ്കിന്റെ ആദ്യ പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയും 1945 ജനുവരി മുതൽ 1974 വരെ റൂത്ത് ഹാൻഡ്‌ലർ ഭർത്താവുമായി സഹകരിച്ച് സ്ഥാപിച്ച മാറ്റലിൽ നിന്ന് രാജിവയ്ക്കാൻ നിർബന്ധിതയാകുകയും 1978-ൽ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷനിൽ തെറ്റായ റിപ്പോർട്ടിംഗ് നടത്തിയതിന് ശിക്ഷിക്കപ്പെടുകയും ചെയ്തു.

രൂത്ത് ഹാൻഡ്ലർ
ജനനം
രൂത്ത് മരിയാന മോസ്കോ

(1916-11-04)നവംബർ 4, 1916
മരണംഏപ്രിൽ 27, 2002(2002-04-27) (പ്രായം 85)[1]
മരണ കാരണംComplications from surgery for colon cancer
തൊഴിൽPresident of Mattel, Inc.
തൊഴിലുടമMattel, Inc.
പിൻഗാമിറോബർട്ട് എ. എക്കേർട്ട്
ജീവിതപങ്കാളി(കൾ)
(m. 1938⁠–⁠2002)
കുട്ടികൾ
  • ബാർബറ
  • കെന്നത്ത്
മാതാപിതാക്ക(ൾ)
  • ജേക്കബ് മോസ്കോ
  • ഈഡാ റൂബൻ‌സ്റ്റൈൻ

ജീവിതരേഖ

തിരുത്തുക

പോളിഷ് ജൂത കുടിയേറ്റക്കാരായ ഈഡാ മോസ്കോയുടെയും (നീ റൂബൻ‌സ്റ്റൈൻ), ജേക്കബ് മോസ്കോയുടെയും മകളായി കൊളറാഡോയിലെ ഡെൻ‌വറിൽ റൂത്ത് മരിയാന മോസ്കോ ജനിച്ചു.[2]തന്റെ ഹൈസ്കൂൾ പഠനത്തിനിടെ ലഭിച്ച കാമുകൻ എലിയറ്റ് ഹാൻഡ്‌ലറെ വിവാഹം കഴിച്ച് 1938-ൽ അവർ ലോസ് ഏഞ്ചൽസിലേക്ക് താമസം മാറി.[3] ലൂസിറ്റ്, പോളി പ്ലെക്സിഗ്ലാസ് എന്നീ രണ്ട് പുതിയ പ്ലാസ്റ്റിക്കുകൾ ഉപയോഗിച്ച് ഫർണിച്ചറുകൾ നിർമ്മിക്കാൻ അവരുടെ ഭർത്താവ് തീരുമാനിച്ചു. വാണിജ്യപരമായി ഇത് ആരംഭിക്കാൻ റൂത്ത് ഹാൻഡ്‌ലർ നിർദ്ദേശിക്കുകയും അവർ ഒരു ഫർണിച്ചർ ബിസിനസ്സ് ആരംഭിക്കുകയും പുതിയ ബിസിനസിന്റെ വില്പനതന്ത്രശാലിയായി പ്രവർത്തിക്കുകയും ചെയ്തു. [3]

മാറ്റലിന്റെ രൂപീകരണം

തിരുത്തുക

റൂത്ത് പാരാമൗണ്ടിലെ ജോലിയിൽ തുടരുമ്പോൾ, എലിയറ്റ് ഫർണിച്ചർ നിർമ്മാണത്തിലെ പ്രവർത്തനത്തിൽ ഒരു പരീക്ഷണം നടത്തി. വിവിധ ഫർണിച്ചറുകളുടെ നിർമ്മാണത്തിൽ ഭർത്താവ് രണ്ട് പുതിയ പ്ലാസ്റ്റിക്കുകൾ (ലൂസൈറ്റ്, പ്ലെക്സിഗ്ലാസ്) വിജയകരമായി ഉപയോഗിച്ചതോടെ, റൂത്ത് വിജയകരമായ ഒരു സംരംഭകത്വ ശ്രമത്തിനുള്ള സാധ്യത കണ്ടു. അവർ പദ്ധതിയുടെ പിന്നിലെ മസ്തിഷ്‌കവും വില്പനവിഭാഗത്തിലെ തന്ത്രശാലിയുമായി മാറി. ഇരുവരും എലിയറ്റിന്റെ ആദ്യപേരും അവരുടെ പുതുതായി കണ്ടെത്തിയ പങ്കാളിയായ ഹരോൾഡ് "മാറ്റ്" മാറ്റ്‌സണിന്റെ പേരുമായി സംയോജിപ്പിച്ച് മാറ്റൽ എന്ന പേര് സൃഷ്ടിച്ചു. രണ്ടാം ലോകമഹായുദ്ധസമയത്ത് ഫർണിച്ചർ നിർമ്മാണ വ്യവസായത്തിലെ മാന്ദ്യത്തെതുടർന്ന് ഹാൻഡ്ലേഴ്സ് പ്ലാസ്റ്റിക് കളിപ്പാട്ട ഫർണിച്ചർ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. തങ്ങളുടെ പുതിയ വിജയത്തോടെ, മറ്റൊരു ദിശയിലേക്ക് നീങ്ങാനുള്ള കഴിവ് മാറ്റലിന് ഉണ്ടെന്ന് റൂത്തും എലിയട്ടും വിശ്വസിച്ചു.

ബാർബി ഡോളിനുള്ള ഹാൻഡ്‌ലറുടെ പ്രചോദനമായി രണ്ട് കഥകൾ പരാമർശിക്കപ്പെടുന്നു. ഭർത്താവിനും കുട്ടികൾക്കുമൊപ്പം യൂറോപ്പിലേക്കുള്ള ഒരു യാത്രയെക്കുറിച്ചുള്ള ആദ്യത്തെ കഥയിൽ, ഒരു സ്ത്രീയെപ്പോലെ തോന്നിക്കുന്ന ഒരു പാവയെ അവൾ കണ്ടതായി പറയുകയുണ്ടായി.(അക്കാലത്ത് പല പെൺകുട്ടികളുടെയും ഉടമസ്ഥതയിലുള്ള സാധാരണ കുഞ്ഞു പാവകളിൽ നിന്ന് ഇത് വളരെ വ്യത്യസ്തമായിരുന്നു). മറ്റൊരു കഥയിൽ മകൾ ബാർബറ അവരുടെ വീട്ടിൽ കടലാസ് പാവകളുമായി കളിക്കുന്നത് കണ്ട റൂത്ത് ഒരു അവിഭാജ്യ നിമിഷത്തെക്കുറിച്ച് ചർച്ച ചെയ്യുന്നു. ഈ സംഭവത്തിനുശേഷം, പെൺകുട്ടികൾ ആഗ്രഹിച്ചിരുന്ന കൂടുതൽ റിയലിസ്റ്റിക്, 3D കളിപ്പാട്ടം സൃഷ്ടിക്കാൻ ഹാൻഡ്‌ലർ ആഗ്രഹിച്ചു. ഈ കഥകൾക്ക് പിന്നിലെ സത്യത്തിന്റെ അംശം ഒരിക്കലും പൂർണ്ണമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇത് റൂത്ത് ബാർബി ഡോൾ (അവളുടെ മകൾ ബാർബറയുടെ പേര്) നിർമ്മാണത്തിനായി മാറ്റലിനെ പ്രേരിപ്പിച്ചു.

വീട്ടിലെത്തിയ അവർ പാവയുടെ രൂപകൽപ്പന പുനർനിർമ്മിക്കുകയും ഹാൻഡ്‌ലേഴ്‌സിന്റെ മകൾ ബാർബറയുടെ പേരിടുകയും ചെയ്തു.[4]1959 മാർച്ച് 9 ന് ന്യൂയോർക്ക് കളിപ്പാട്ട മേളയിൽ ബാർബിയുടെ അരങ്ങേറ്റം കുറിച്ചു. പക്ഷേ അത് ഉടനടി വിജയിച്ചില്ല. ഡിസ്നിയുടെ കുട്ടികളുടെ ടെലിവിഷൻ ഷോ ദി മിക്കി മൗസ് ക്ലബ് അവതരിപ്പിച്ചപ്പോൾ, ടെലിവിഷൻ പരസ്യത്തിൽ മാറ്റൽ ഇതും കൂടി ഉൾപ്പെടുത്തി. കുട്ടികൾക്കായി നേരിട്ട് പരസ്യം ചെയ്ത ആദ്യത്തെ കളിപ്പാട്ടമായിരുന്നു ബാർബി. ബാർബി പാവയ്ക്കായുള്ള ടിവി പരസ്യങ്ങൾ‌ പൂർ‌ത്തിയായപ്പോൾ മാറ്റലിനെയും ഹാൻഡ്‌ലറിനെയും പ്രശസ്തിയും ഭാഗ്യവും ബാർ‌ബിയിലൂടെ തേടിയെത്തി. തുടർന്ന്, അവർ ബാർബിക്കായി കെൻ എന്ന ഒരു കാമുകനെ കൂടി ചേർത്തു.

പിന്നീടുള്ള വർഷങ്ങൾ

തിരുത്തുക

1970-ൽ ഹാൻഡ്‌ലറിന് സ്തനാർബുദം കണ്ടെത്തി. അവർക്ക് റാഡിക്കൽ മാസ്റ്റെക്ടമി നടത്തിയിരുന്നു. രോഗത്തെ പ്രതിരോധിക്കാൻ അക്കാലത്ത് ഇത് പലപ്പോഴും ഉപയോഗിച്ചിരുന്നു. കൂടാതെ നല്ലൊരു കൃത്രിമബ്രെസ്റ്റ് കണ്ടെത്തുന്നതിനുള്ള ബുദ്ധിമുട്ടുകൾ കാരണം അവർ അത് സ്വന്തമായി നിർമ്മിക്കാൻ തീരുമാനിച്ചു. ഹാൻഡ്‌ലറും പേറ്റൺ മാസ്സിയും ചേർന്ന് റൂട്ടൺ കോർപ്പറേഷൻ എന്ന കമ്പനി രൂപീകരിച്ചു. അത് ഒരു സ്ത്രീയുടെ മുലയുടെ കൂടുതൽ റിയലിസ്റ്റിക് പതിപ്പ് നിർമ്മിച്ചു. ""Nearly Me" എന്നതിനെ വിളിച്ചു.

  1. Ruth Handler, Whose Barbie Gave Dolls Curves, Dies at 85 - New York Times
  2. Jewish Virtual Library: "Ruth Mosko Handler - (1916-2002) retrieved August 10, 2013
  3. 3.0 3.1 "Who Made America?: Ruth Handler". PBS.
  4. "History: Ruth Handler". Mattel.
  • Gerber, Robin. Barbie and Ruth: The Story of the World's Most Famous Doll and the Woman Who Created Her. Harper/Collins, 2008.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രൂത്ത്_ഹാൻഡ്ലർ&oldid=3922152" എന്ന താളിൽനിന്ന് ശേഖരിച്ചത്