ഒരു ഇന്ത്യൻ ഭിഷഗ്വരയും ഫെമിനിസ്റ്റുമായിരുന്നു രുഖ്മബായി (22 നവംബർ 1864 - 25 സെപ്റ്റംബർ 1955). കൊളോണിയൽ ഇന്ത്യയിൽ ആദ്യമായി പ്രാക്ടീസ് ചെയ്യുന്ന വനിതാ ഡോക്ടർമാരിൽ ഒരാളായും 1884 നും 1888 നും ഇടയിൽ ഒരു ബാല വധുവായി അവളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരു സുപ്രധാന നിയമ കേസിൽ ഉൾപ്പെട്ടതിനാലും അവർ കൂടുതൽ അറിയപ്പെടുന്നു. ഈ കേസ് നിരവധി വിഷയങ്ങളിൽ സുപ്രധാനമായ പൊതുചർച്ചകൾ ഉയർത്തി. അതിൽ പ്രധാനമായും ബ്രിട്ടീഷുകാർ ഭരിക്കുന്ന ഇന്ത്യയിലും ഇംഗ്ലണ്ടിലും നിയമം, പാരമ്പര്യം, സാമൂഹ്യ പരിഷ്കരണം, യാഥാസ്ഥിതികത, ഫെമിനിസം എന്നിവ ഉൾപ്പെടുന്നു. ഇത് ആത്യന്തികമായി 1891-ലെ ഏജ് ഓഫ് കൺസെന്റ് ആക്ടിലേക്ക് സംഭാവന നൽകി.

രുഖ്മബായി
ജനനം(1864-11-22)നവംബർ 22, 1864
മരണം25 സെപ്റ്റംബർ 1955(1955-09-25) (പ്രായം 90)
തൊഴിൽDoctor, women's emancipation

ആദ്യകാലജീവിതം തിരുത്തുക

ജനാർദ്ദൻ പാണ്ഡുരംഗിന്റെയും ജയന്തിബായിയുടെയും പുത്രിയായി മറാത്തി കുടുംബത്തിലാണ് രുഖ്മബായി ജനിച്ചത്. രണ്ട് വയസ്സും അമ്മയ്ക്ക് പതിനേഴും വയസ്സുള്ളപ്പോൾ അച്ഛൻ അന്തരിച്ചു. ഭർത്താവിന്റെ നിര്യാണത്തിന് ആറ് വർഷത്തിന് ശേഷം ബോംബെയിലെ പ്രശസ്ത വൈദ്യനും സാമൂഹിക പ്രവർത്തകനുമായ വിഭാര്യൻ ഡോ. സഖാരം അർജുനനെ ജയന്തിബായ് വിവാഹം കഴിച്ചു. ഈ ദമ്പതികൾ ഉൾപ്പെടുന്ന ജാതി സുതർ (ആശാരി) സമുദായത്തിൽ വിധവകളുടെ പുനർവിവാഹം അനുവദനീയമായിരുന്നു.[1]

രണ്ടര വർഷത്തിനുശേഷം, 11 വയസ്സുള്ള രുഖ്മബായി തന്റെ രണ്ടാനച്ഛന്റെ ബന്ധുവായ 19 കാരനായ ദാദാജി ഭികാജിയെ വിവാഹം കഴിച്ചു. സമകാലിക സാമൂഹിക മാനദണ്ഡങ്ങളിൽ നിന്ന് വ്യതിചലിച്ച്, ദാദാജി രുഖ്മബായിയുടെ കുടുംബത്തോടൊപ്പം ഒരു ഗർജമായി ആയി താമസിക്കാമെന്നും അവർക്ക് പൂർണ്ണമായും വിധേയരായിരിക്കുമെന്ന് ധാരണയിലെത്തിയിരുന്നു. യഥാസമയം വിദ്യാഭ്യാസം നേടുകയും "ഒരു നല്ല മനുഷ്യനായി" മാറുകയും ചെയ്യുമെന്നായിരുന്നു പ്രതീക്ഷ. വിവാഹത്തിന് ആറുമാസം കഴിഞ്ഞ്, രുഖ്മബായ് പ്രായപൂർത്തിയായപ്പോൾ, ഗർഭാധാനത്തിന്റെ പരമ്പരാഗത പരിപാടി വിവാഹത്തിന്റെ ആചാരപരമായ സമാപനത്തിനുള്ള സമയത്തെ സൂചിപ്പിക്കുന്നു. പരിഷ്കരണവാദ പ്രവണതകളിലെ പ്രഗല്ഭനായ വൈദ്യൻ എന്ന നിലയിൽ ഡോ. സഖാരം അർജുൻ നേരത്തെയുള്ള ഗർഭാധാനം അനുവദിച്ചില്ല.[1]

ഇത് 20 വയസ്സുള്ള ഭികാജിയെ അപ്രീതിപ്പെടുത്തി. "ഒരു നല്ല മനുഷ്യനായി" മാറ്റാനുള്ള രുഖ്മാബായിയുടെ കുടുംബത്തിന്റെ ശ്രമത്തെയും അദ്ദേഹം എതിർത്തു. വിദ്യാഭ്യാസത്തോടുള്ള വെറുപ്പിനുപുറമെ, യൂണിവേഴ്സിറ്റിയിൽ ആയിരിക്കേണ്ട പ്രായത്തിൽ ആറാം ക്ലാസ് സ്കൂളിൽ പോകാനുള്ള നിർബന്ധവും പ്രത്യേകിച്ചും ദുഃഖകരമായിരുന്നു. ഇതിനിടയിൽ, ഭികാജിക്ക് അമ്മയെ നഷ്ടപ്പെട്ടു, സഖാരം അർജുന്റെ ഉപദേശത്തിന് വിരുദ്ധമായി, തന്റെ അമ്മാവൻ നാരായൺ ധർമ്മജിക്കൊപ്പം താമസിക്കാൻ തുടങ്ങി. ധർമജിയുടെ വീടിന്റെ അന്തരീക്ഷം ഭിക്കാജിയെ നിസ്സംഗതയുടെയും വഴിപിഴച്ചതിന്റെയും ജീവിതത്തിലേക്ക് കൂടുതൽ തള്ളിവിട്ടു. ഒടുവിൽ കടബാധിതനായ അദ്ദേഹം രുഖ്മബായിയുടെ വീട്ടിലുണ്ടായിരുന്ന സ്വത്ത് ഉപയോഗിച്ച് തീർപ്പാക്കാമെന്ന് പ്രതീക്ഷിച്ചു.[1]

നേരെമറിച്ച്, അതേ വർഷങ്ങളിൽ ഒരു സ്വതന്ത്ര ചർച്ച് മിഷൻ ലൈബ്രറിയിൽ നിന്നുള്ള പുസ്തകങ്ങൾ ഉപയോഗിച്ച് രുഖ്മബായ് വീട്ടിലിരുന്ന് പഠിച്ചു. മതപരവും സാമൂഹികവുമായ പരിഷ്കർത്താക്കളുമായുള്ള അവളുടെ പിതാവിന്റെ ബന്ധം കാരണം, അക്കാലത്ത് പടിഞ്ഞാറൻ ഇന്ത്യയിൽ സ്ത്രീകളുടെ ശക്തമായ വക്താവായ വിഷ്ണു ശാസ്ത്രി പണ്ഡിറ്റിനെപ്പോലുള്ള പ്രമുഖരുമായി അവർ ബന്ധപ്പെട്ടു. ഒപ്പം യൂറോപ്യൻ പുരുഷന്മാരും സ്ത്രീകളും അവളെ ലിബറൽ പരിഷ്കരണവാദത്തിലേക്ക് നയിച്ചു. അമ്മയ്‌ക്കൊപ്പം, പ്രാർത്ഥന സമാജ്, ആര്യ മഹിള സമാജ് എന്നിവരുടെ പ്രതിവാര മീറ്റിംഗുകളിലും പതിവായി പങ്കെടുത്തിരുന്നു.[2][1][3]

12 വയസ്സുള്ള രുഖ്മബായി ധർമജിയുടെ വീട്ടിലേക്ക് ഭികാജിക്കൊപ്പം താമസിക്കാൻ വിസമ്മതിച്ചു, ഈ തീരുമാനം അവളുടെ രണ്ടാനച്ഛന്റെ പിന്തുണയോടെയായിരുന്നു.

ഭിക്കാജി നടത്തിയ കേസ് തിരുത്തുക

1875-ൽ പതിനൊന്നാം വയസ്സിൽ വിവാഹിതയായ രുക്മാഭായ്, പക്ഷെ തന്റെ ഭർത്താവായിരുന്ന ദാദാജി ബികാജിയെ ഒന്നിച്ചുള്ള ജീവിതമാരംഭിക്കാൻ അനുവദിച്ചിരുന്നില്ല. തന്റെ വളർത്തച്ഛനായ ശക്താറാം അർജുൻ പിന്തുണച്ചതോടെ രുക്മാഭായ് ഭർതൃഭവനത്തിലേക്ക് പോകാൻ വിസമ്മതിച്ചു[4]. 1884-ൽ വളർത്തച്ഛനെതിരെ കേസുമായി ബികാജി രംഗത്തുവന്നു. ചെറുപ്രായത്തിൽ നടത്തപ്പെട്ട വിവാഹമായതിനാൽ ഭർതൃവീട്ടിലേക്ക് പോകാൻ നിർബന്ധിക്കാനാവില്ലെന്ന 1885-ലെ ആദ്യ വിധി രുക്മാഭായിക്ക് അനുകൂലമായിരുന്നു. 1886-ൽ വീണ്ടും വിചാരണക്ക് വന്ന കേസിനിടയിൽ പക്ഷെ കാര്യങ്ങൾ മാധ്യമങ്ങളും നേതാക്കളും ബികാജിക്കനുകൂലമായി വ്യാപകമായ പ്രചാരണം നടത്തി. ഹിന്ദു വികാരങ്ങളെ നോവിപ്പിക്കുന്ന വിധിയായി അവരതിനെ വ്യാഖ്യാനിച്ചു. 1887-ലെ അന്തിമ വിധിയിൽ ഹിന്ദു നിയമപ്രകാരം ഭർത്താവിന്റെ കൂടെ പോകാൻ കോടതി വിധിച്ചു. [5][6]. അല്ലെങ്കിൽ ആറുമാസത്തെ ജയിൽ വാസമാണ് കോടതി രുക്മാഭായ്ക്ക് വിധിച്ചത്. തടവ് തെരഞ്ഞെടുത്തതായി രുക്മാഭായ് പറഞ്ഞു. ഇതോടെ കാര്യങ്ങൾ കൂടുതൽ വിവാദങ്ങളിലേക്ക് നീങ്ങി. രുക്മാഭായ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ഫലമായാണ് വിമതസ്വരമുയർത്തുന്നതെന്ന് പറഞ്ഞ ബാലഗംഗാധര തിലകൻ ഹിന്ദുമതം അപകടത്തിലാണെന്ന് പ്രഖ്യാപിച്ചു.

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 Chandra, Sudhir (2008). Enslaved Daughters: Colonialism, Law and Women's Rights (in ഇംഗ്ലീഷ്). Oxford University Press. doi:10.1093/acprof:oso/9780195695731.001.0001. ISBN 978-0-19-569573-1.
  2. Burton, Antoinette (1998-03-30). At the Heart of the Empire: Indians and the Colonial Encounter in Late-Victorian Britain (in ഇംഗ്ലീഷ്). University of California Press. ISBN 978-0-520-91945-7.
  3. Chandra, Sudhir (2008). "Rukhmabai and Her Case". In Chandra, Sudhir (ed.). Enslaved Daughters. Oxford University Press. pp. 15–41. doi:10.1093/acprof:oso/9780195695731.003.0001. ISBN 9780195695731.
  4. Chandra, Sudhir (1996). "Rukhmabai: Debate over Woman's Right to Her Person". Economic and Political Weekly. 31 (44): 2937–2947. JSTOR 4404742.
  5. Bandyopādhyāẏa, Śekhara. From Plassey to Partition: A History of Modern India. Orient Blackswan, 2004. 237-238. ISBN 81-250-2596-0 (Google book search)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=രുഖ്മബായി&oldid=3999270" എന്ന താളിൽനിന്ന് ശേഖരിച്ചത്