രാഹുൽ ശർമ

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍

ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ് രാഹുൽ ശർമ ( പഞ്ചാബി: ਰਾਹੁਲ ਸ਼ਰਮਾ ഹിന്ദി: राहुल शर्मा) (ജനനം: 30 നവംബർ 1986, ജലന്ധർ, പഞ്ചാബ്). 2006 മുതൽ പഞ്ചാബ് ക്രിക്കറ്റ് ടീമിലെ ഒരു അംഗമാണ് അദ്ദേഹം. ഐ.പി.എൽ. 2011 സീസണിൽ പൂനെ വാരിയേർസ് ടീമിനുവേണ്ടി മികച്ച പ്രകടനം നടത്തിയതോടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. 2011 ഡിസംബർ 11ന് വെസ്റ്റ് ഇൻഡീസിനെതിരായ നാലാം മത്സരത്തിലാണ് അദ്ദേഹം തന്റെ ഏകദിന അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ 3 വിക്കറ്റ് വീഴ്ത്തി അദ്ദേഹം ശ്രദ്ധ നേടി. 2012 ഫെബ്രുവരി 1ന് ഓസ്ട്രേലിയക്കെതിരെ അദ്ദേഹം തന്റെ ട്വന്റി 20 ക്രിക്കറ്റ്‌ അരങ്ങേറ്റവും കുറിച്ചു.

രാഹുൽ ശർമ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്രാഹുൽ ശർമ
ഉയരം6 ft 4 in (1.93 m)
ബാറ്റിംഗ് രീതിവലംകൈയ്യൻ
ബൗളിംഗ് രീതിലെഗ്ബ്രേക്ക്
റോൾബൗളർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ഏകദിനം (ക്യാപ് 193)8 ഡിസംബർ 2011 v വെസ്റ്റ് ഇൻഡീസ്
അവസാന ഏകദിനം5 ഫെബ്രുവരി 2012 v ഓസ്ട്രേലിയ
ആദ്യ ടി20 (ക്യാപ് 41)1 ഫെബ്രുവരി 2012 v ഓസ്ട്രേലിയ
അവസാന ടി203 February 2012 v ഓസ്ട്രേലിയ
പ്രാദേശിക തലത്തിൽ
വർഷംടീം
2006–തുടരുന്നുപഞ്ചാബ്
2010ഡെക്കാൻ ചാർജേഴ്സ്
2011–തുടരുന്നുപൂനെ വാരിയേർസ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഏകദിനം ട്വന്റി 20 ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 4 2 18 25
നേടിയ റൺസ് 1 514 97
ബാറ്റിംഗ് ശരാശരി 1.00 21.41 8.08
100-കൾ/50-കൾ 0/0 –/– 0/3 0/0
ഉയർന്ന സ്കോർ 1 95 31
എറിഞ്ഞ പന്തുകൾ 206 44 3,226 1206
വിക്കറ്റുകൾ 6 3 39 40
ബൗളിംഗ് ശരാശരി 29.50 18.66 46.69 22.45
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 1 0
മത്സരത്തിൽ 10 വിക്കറ്റ് n/a n/a 0 n/a
മികച്ച ബൗളിംഗ് 3/43 2/29 6/92 4/28
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 1/– 0/– 13/– 12/–
ഉറവിടം: വിസ്ഡൻ ഇന്ത്യ, 9 ഒക്ടോബർ 2012

അവലംബം തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=രാഹുൽ_ശർമ&oldid=3642989" എന്ന താളിൽനിന്ന് ശേഖരിച്ചത്