ആദ്യകാല സിനിമ നിർമാതാക്കളിലൊരാളും ഗാനരചയിതാവുമായിരുന്നു രാമൻ നമ്പിയത്ത് (1924 - 26 ഫെബ്രുവരി 2014). നമ്പിയത്തിന്റെ 'കാൽപ്പാടുകൾ' എന്ന സിനിമയ്ക്ക് വേണ്ടിയാണ് യേശുദാസ് ആദ്യമായി പിന്നണി പാടിയത്.[1][2]

രാമൻ നമ്പിയത്ത്
രാമൻ നമ്പിയത്ത്
ജനനം
രാമൻ

1924
മരണം2014 ഫെബ്രുവരി 26
പത്തംകുളം, ഒറ്റപ്പാലം
സജീവ കാലം1960 - 1961
അറിയപ്പെടുന്നത്യേശുദാസ് ആദ്യമായി പാടിയ ചിത്രമായ കാൽപ്പാടുകൾ എന്ന സിനിമയുടെ നിർമ്മാതാവ്
ജീവിതപങ്കാളി(കൾ)പത്മാവതിയമ്മ
കുട്ടികൾമൂന്ന് മക്കൾ, ബിന്ദു, ബീന, രഞ്ജിത്ത്.

ജീവിതരേഖ തിരുത്തുക

തൃശ്ശൂർജില്ലയിലെ കണ്ടശ്ശാംകടവിൽ രാവുണ്ണിയുടെയും പണിക്കശ്ശേരി ഇമ്പിയെന്ന കാളിയുടെയും മകനായി ജനിച്ചു. സിലോണിൽ മെട്രിക്കുലേഷനും മഹാരാജാസ് കോളേജിൽ ഇന്റർമീഡിയറ്റും പൂർത്തിയാക്കി.

ചലച്ചിത്ര രംഗത്ത് തിരുത്തുക

ശ്രീനാരായണ ഗുരുവിനെ ആസ്പദമാക്കി 1961-ൽ നിർമ്മിച്ച കാൽപ്പാടുകൾ ആണ് രാമൻ നമ്പിയത്ത് നിർമ്മിച്ച സിനിമ. സിനിമയുടെ നിർമ്മാണം പകുതി വെച്ച് മുടങ്ങിയതിനെത്തുടർന്ന് 'ശ്രീനാരായണ സിനി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരിൽ പുതിയ കമ്പനി രൂപീകരിച്ചു. നമ്പിയത്ത് അടക്കം ഏഴു ഡയറക്ടർമാരുണ്ടായിരുന്നു. യേശുദാസ് ആദ്യമായി പിന്നണിഗായകനായി രംഗത്ത് വന്നത് ഈ ചിത്രത്തിലൂടെയാണ്. ശ്രീനാരായണഗുരു രചിച്ച `ജാതിഭേദം മതദ്വേഷം.. എന്ന ഗാനമാണ് യേശുദാസ് ആലപിച്ചത്. ഈ ചിത്രത്തിൽ ഇദ്ദേഹം ഗാനരചനയും നിർവഹിച്ചിരുന്നു.

നിണമണിഞ്ഞ കാൽപ്പാടുകൾ, കാപാലിക, നിറമാല തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു. 'കാൽപ്പാടുകൾ' സിനിമയുടെ കച്ചവട പരാജയത്തെത്തുടർന്ന് സിനിമയിൽ നിന്നു പിൻമാറി. നാടുവിട്ടു കുടുംബസമേതം ഒറ്റപ്പാലത്തെ പത്തംകുളം എന്ന ഗ്രാമത്തിലേക്കു പോയി കൃഷിക്കാരനായി. അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റായിരുന്നു.[3] സദ്ഗമയ, തുഞ്ചത്താചാര്യൻ, അരിവാളും നക്ഷത്രവും, സ്മാരകശിലകൾ തുടങ്ങി എട്ടോളം സീരിയലുകളിലും അഭിനയിച്ചു.

ചലച്ചിത്രങ്ങൾ തിരുത്തുക

  • 'കാൽപ്പാടുകൾ'

കൃതികൾ തിരുത്തുക

  • കാൽപ്പാടുകളുടെ മുറിപ്പാടുകൾ (ആത്മകഥ)

പുരസ്കാരങ്ങൾ തിരുത്തുക

  • 'കാൽപ്പാടുകൾ' എന്ന സിനിമയ്ക്ക് *1962-ലെ മലയാളത്തിലെ ഏറ്റവു നല്ല രണ്ടാമത്തെ ഫീച്ചർഫിലിമിനുള്ള പത്താമത്തെ നാഷണൽ ഫിലിം അവർഡ് ലഭിച്ചു[4]
  • കേരള സംഗീതനാടക അക്കാദമിയുടെ സി.ഐ.എൻഡോവ്‌മെന്റ്
  • അഭിനയാചാര്യ അവാർഡ്

അവലംബം തിരുത്തുക

  1. "യേശുദാസിനെ പാട്ടുകാരനാക്കിയ രാമൻ നമ്പിയത്ത്‌". മാതൃഭൂമി. 2013 Jan 10. മൂലതാളിൽ നിന്നും 2014-03-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഫെബ്രുവരി 26. {{cite news}}: Check date values in: |accessdate= and |date= (help)
  2. രവിമേനോൻ. "മായാത്ത കാല്‌പാടുകൾ". അതിശയരാഗം. മാതൃഭൂമി. ISBN 978-81-8265-168-5. മൂലതാളിൽ (ലേഖനം) നിന്നും 2014-03-10 08:57:28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 മാർച്ച് 10. {{cite book}}: Check date values in: |accessdate= and |archivedate= (help)
  3. "രാമൻ നമ്പിയത്ത് അന്തരിച്ചു". കേരള കൗമുദി. 2014 ഫെബ്രുവരി 27. മൂലതാളിൽ നിന്നും 2014-03-10 09:14:47-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഫെബ്രുവരി 27. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  4. "10th National Film Awards". International Film Festival of India. ശേഖരിച്ചത് March 10, 2013.
"https://ml.wikipedia.org/w/index.php?title=രാമൻ_നമ്പിയത്ത്&oldid=3642967" എന്ന താളിൽനിന്ന് ശേഖരിച്ചത്