രാജാ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി
സംഘടന
മദ്ധ്യപ്രദേശിലെ ഇൻഡോറിൽ സ്ഥിതി ചെയ്യുന്ന ഒരു കേന്ദ്രസർക്കാർ ഗവേഷണ സ്ഥാപനമാണ് രാജാ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി. ആണവോർജ്ജവകുപ്പിനു കീഴിലാണ് ഇതിന്റെ പ്രവർത്തനം. ഭാഭാ ആണവഗവേഷണ കേന്ദ്രത്തിലെ പരീക്ഷണങ്ങളുടെയും പ്രവർത്തനങ്ങളുടെയും വിപുലീകരണമായിരുന്നു ലക്ഷ്യം. പ്രധാനമായും ആക്സിലറേറ്റർ, ലേസർ എന്നീ മേഖലകളിലാണ് പരീക്ഷണങ്ങൾ.
ചുരുക്കപ്പേര് | RRCAT |
---|---|
രൂപീകരണം | ഫെബ്രുവരി 19, 1984 |
ലക്ഷ്യം | ആണവഗവേഷണം |
ആസ്ഥാനം | ഇൻഡോർ, മധ്യപ്രദേശ് |
Location | |
മാതൃസംഘടന | ആണവോർജ്ജ വകുപ്പ് (ഇന്ത്യ) |
വെബ്സൈറ്റ് | www.cat.gov.in |
ഇൻഡോർ നഗരപ്രാന്തത്തിലെ സുഖ്‌നിവാസ് എന്ന സ്ഥലത്ത് 760-ല്പരം ഹെക്റ്ററിൽ സ്ഥിതിചെയ്യുന്ന ക്യാമ്പസിൽ ഗവേഷണശാലകൾ കൂടാതെ, ഔദ്യോകിക വസതികൾ, സ്കൂൾ, കളിസ്ഥലങ്ങൾ മുതലായവയും ഒരുക്കിയിരിക്കുന്നു.
നാൾവഴി
തിരുത്തുക- 1984 ഫെബ്രുവരി 19-ന് അന്നത്തെ രാഷ്ട്രപതി ഗ്യാനി സെയിൽ സിംഗ് തറക്കല്ലിട്ടു.
- 1984 മേയ് മാസത്തിൽ ലബോറട്ടറികളുടെയും മറ്റും നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു.
- 1986 ജൂണിൽ, ഭാഭാ ആണവഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള ആദ്യ സംഘം ശാസ്ത്രജ്ഞർ എത്തിച്ചേരുകയും, പരീക്ഷണങ്ങൾ ആരംഭിക്കുകയും ചെയ്തു.