രാഖി ഗുൽസാർ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് രാഖി ഗുൽ‌സാർ. (ഹിന്ദി: राखी गुलजार) (ജനനം: ഓഗസ്റ്റ് 15, 1947). രാഖിയുടെ അഭിനയ ജീവിതം 1960 മുതൽ 2003 വരെയായിരുന്നു.

രാഖി ഗുൽ‌സാർ
ജനനം (1947-08-15) ഓഗസ്റ്റ് 15, 1947  (77 വയസ്സ്)
സജീവ കാലം1967 - 2003
ജീവിതപങ്കാളി(കൾ)ഗുൽ‌സാർ

സ്വകാര്യ ജീവിതം

തിരുത്തുക

രാഖിയ്ടെ ജന്മം പശ്ചിമ ബംഗാളിലായിരുന്നു. ഇന്ത്യ സ്വതന്ത്രമായ 1947 ഓഗസ്റ്റ് 15-നാണ് രാഖി ജനിച്ചത്. ആദ്യം രാഖി ബംഗാളി സംവിധായകനായ അജയ് ബിശ്വാസിനെ വിവാഹം ചെയ്തെങ്കിലും പിന്നീട് ഇവർ വിവാഹ മോചനം നേടുകയായിരുന്നു. പിന്നീട് എഴുത്തുകാരനും, കവിയുമായ ഗുൽ‌സാറിനെ വിവാഹം ചെയ്തു. പിന്നിട് ഇവർ മാറി താമസിച്ചെങ്കിലും ഔദ്യോഗികമായി വിവാഹ മോചനം നേടിയിട്ടില്ല. ഇവർക്ക് മേഘന എന്ന ഒരു മകളുണ്ട്. ഹിന്ദിയിലെ മൂന്ന് ചിത്രങ്ങൾ മകൾ സംവിധാനം ചെയ്തിട്ടുണ്ട്.

അഭിനയ ജീവിതം

തിരുത്തുക

ആദ്യ ചിത്രം 1967 ൽ ബംഗാളി ചിത്രമായ ബധു ബരൻ ആയിരുന്നു. ഇതിനു ശേഷം 1970 ൽ രാഖിക്ക് ധർമേന്ദ്ര നായകനായി അഭിനയിച്ച ജീവൻ മൃത്യു എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു. 1971 ൽ ശർമീലി എന്ന ചിത്രത്തിൽ ശശി കപൂറിന്റെ നായികയായി ഇരട്ട വേഷത്തിൽ അഭിനയിച്ചു. അതിനു ശേഷം ഒരു പാട് ശ്രദ്ധേയമായ ചിത്രങ്ങളിൽ അഭിനയിച്ചു. 1980- 90 കാലഘട്ടത്തിൽ പ്രായം കൂടിയ കഥാപാത്രങ്ങളെ അഭിനയിച്ചു. മിക്ക മുൻ നിര നായകന്മാരുടെ അമ്മ വേഷത്തിൽ രാഖി അഭിനയിച്ചു.

അവസാനമായി അഭിനയിച്ച ചിത്രം 2003 ൽ ശുബോ മഹൂരത്ത് എന്ന ചിത്രമായിരുന്നു. ഇതിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു. ഇതിനു ശേഷം ചലച്ചിത്ര അഭിനയത്തിൽ നിന്നും ഇവർ വിർമിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=രാഖി_ഗുൽസാർ&oldid=3923994" എന്ന താളിൽനിന്ന് ശേഖരിച്ചത്