രാംസാഗർ ദേശീയോദ്യാനം
രാംസാഗർ ദേശീയോദ്യാനം ബംഗ്ലാദേശിലെ തേജ്പുറിൽ ദിനജ്പുർ ജില്ലയ്ക്കടുത്ത് സ്ഥിതിചെയ്യുന്നു[1]. 27.76 ഹെക്ടർ വിസ്തൃതിയിൽ കിടക്കുന്ന ഉദ്യാനത്തിനുചുറ്റും ബംഗ്ലാദേശിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകമായ രാംസാഗർ തടാകവും കാണപ്പെടുന്നു. തടാകത്തിൽ രാംസാഗർ ടാങ്ക് എന്നറിയപ്പെടുന്ന ജലസംഭരണി നിർമ്മിച്ചത് 18-ാം നൂറ്റാണ്ടിലെ രാജാവായിരുന്ന രാം നാഥ് ആണ്. തെക്കു-വടക്ക് 1079 മീറ്റർ വിസ്താരവും കിഴക്ക്-പടിഞ്ഞാറ് 192.6 മീറ്റർ നീളവും ഈ തടാകത്തിനുണ്ട്. 30000 TK ചെലവാക്കി 1.5 ദശലക്ഷം തൊഴിലാളികൾ ചേർന്ന് കുഴിച്ച് നിർമ്മിച്ചെടുത്തതാണ് ഈ തടാകം[2].[3][4]
രാംസാഗർ ദേശീയോദ്യാനം | |
---|---|
Location | ബംഗ്ലാദേശ് |
Nearest city | ദിനാജ്പൂർ |
Coordinates | 25°33′00″N 88°37′30″E / 25.55000°N 88.62500°E |
Area | 27.76 hectare |
രാംസാഗർ തടാകത്തിനുചുറ്റുമുള്ള പ്രദേശം തദ്ദേശവാസികളുടെയും വിദേശികളുടെയും വിനോദസഞ്ചാരകേന്ദ്രമാണ്. ഇവിടെയുള്ള സസ്യജന്തുജാലങ്ങളും പ്രകൃതിരമണീയമായ കാഴ്ചകളും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. പർജാതൻ നഗരസഭയാണ് വിനോദസഞ്ചാരപദ്ധതികൾ നടപ്പിൽ വരുത്തുന്നത്. ഈ നഗരസഭ സന്ദർശകർക്ക് ഉദ്യാനത്തിനുചുറ്റും വേണ്ടുന്ന സൗകര്യങ്ങളായ വിശ്രമ മുറി, പിക്നിക് സ്പോട്ട്, ലഘുഭക്ഷണശാല എന്നീ സൗകര്യങ്ങളൊരുക്കി കൊടുക്കുന്നു. ഇതുകൂടാതെ കുട്ടികൾക്കുവേണ്ടി കളിസ്ഥലവും ഒരുക്കിയിരിക്കുന്നു. ഈ ഉദ്യാനപ്രദേശത്തെ ജനസമ്മതമായ പ്രവർത്തനങ്ങൾ ബോട്ടുസവാരി, മീൻപിടിത്തം, കാൽനടയാത്ര എന്നിവയാണ്. രാംസാഗർ ദേശീയോദ്യാനത്തിൽ ഇടതൂർന്ന വനങ്ങൾ താരതമ്യേന കുറവാണ്. ബംഗ്ലാദേശിലെ വനംവകുപ്പ് അലങ്കാരവൃക്ഷങ്ങളും ഫലവൃക്ഷങ്ങളും വച്ചുപിടിപ്പിച്ച് ഒരു വനത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു. പ്രകൃതി സൗന്ദര്യം കൊണ്ടുനിറഞ്ഞ ഉദ്യാനത്തിന് ഗവണ്മെന്റ് കൂടുതൽ ശ്രദ്ധ നൽകുന്നു.
സസ്യജന്തുജാലങ്ങൾ
തിരുത്തുക272 ഇനം സസ്യങ്ങൾ ദേശീയോദ്യാനത്തിൽ കണ്ടുവരുന്നു. ഉദ്യാനപ്രദേശത്തെ 36.76% സസ്യങ്ങൾ കളകൾ ആണ്. 27.57% ഔഷധസസ്യങ്ങളും, 15.07% അലങ്കാരസസ്യങ്ങളും, 10.29% തടിവ്യവസായത്തിനുള്ള മരങ്ങളും, 8.46% ഫലവൃക്ഷങ്ങളും, 6.62% ജലസസ്യങ്ങളും, 6.25% കൃഷിവിളകളും, 2.21% കാലിത്തീറ്റ സസ്യങ്ങളും, 2.21% സുഗന്ധദ്രവ്യസസ്യങ്ങളും, 1.84% പനവൃക്ഷങ്ങളും ഉദ്യാനപ്രദേശത്തെ തദ്ദേശസസ്യങ്ങളിൽപ്പെടുന്നു.
9 ഇനത്തിൽപ്പെട്ട തീരപക്ഷികളും (37.50%), 4 ഇനത്തിൽപ്പെട്ട ഇരപിടിയാൻ പക്ഷികളും (16.67%), 11ഇനത്തിൽപ്പെട്ട വാട്ടർ ഫൗളുകളും (45.83%) പക്ഷിജാലങ്ങളിൽപ്പെടുന്നു. തീരപക്ഷികളിൽ 3 ഇനം സർവ്വസാധാരണവും 4 ഇനം അപൂർവ്വവുമാകുന്നു. ഇരപിടിയാൻ പക്ഷികളിൽ 3 ഇനം അപൂർവ്വവും 1 ഇനം വളരെ അപൂർവ്വവുമാകുന്നു[5]. തടാകത്തിനുചുറ്റുമുള്ള പ്രദേശം ദേശാടനപക്ഷികൾക്ക് ചേക്കേറാൻ പറ്റിയ സുരക്ഷിത സഥലമാണ്. കുളക്കോഴി (Amaurornis phoenicurus), ജക്കാന, മൂർഹെൻ, സാൻഡ് പൈപ്പർ, പുഴ ആള (Sterna aurantia) തുടങ്ങിയ പക്ഷികളും ഇവിടെ കണ്ടുവരുന്നു.
തടാകത്തിൽ ധാരാളം മത്സ്യങ്ങളും, ഫ്രെഷ് വാട്ടർ ക്രൊക്കഡൈൽ എന്നിവയും കാണപ്പെടുന്നു. കാട്ടുപന്നി (Sus scrofa), നീലക്കാള (Boselaphus tragocamelus), കഴുതപ്പുലി എന്നീ മൃഗങ്ങളും ഇവിടെ കണ്ടുവരുന്നു[6][7].
ചിത്രശാല
തിരുത്തുക-
രാംസാഗർ ദേശീയോദ്യാനത്തിലെ മീൻപിടിത്തം
-
കുളക്കോഴി
-
ജക്കാന
-
മൂർഹെൻ
-
പുഴ ആള
-
നീലക്കാള
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2 ഫെബ്രുവരി 2018. Retrieved 27 ഡിസംബർ 2017.
- ↑ https://www.discoverworld.com/Bangladesh/Rangpur-Division/Dinajpur-District/Ramsagar-National-Park[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Ramsagar National park". Archived from the original on 26 ഏപ്രിൽ 2006. Retrieved 14 മാർച്ച് 2012.
- ↑ [1]
- ↑ https://www.banglajol.info/index.php/JESNR/article/view/22035
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 31 ഡിസംബർ 2017. Retrieved 27 ഡിസംബർ 2017.
- ↑ http://www.bangladesh.com/national-parks/ramsagar/