രാംധാരി സിങ് ദിൻകർ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
രാംധാരി സിംഹ് ദിൻകർ ഒരു ഇന്ത്യൻ ഹിന്ദി കവിയും ഉപന്യാസകാരനുമായിരുന്നു. ആധുനിക ഹിന്ദി കവികളിൽ പ്രധാനികളിലൊരാളായി ഇദ്ദേഹത്തെ കണക്കാക്കുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ദേശീയതയെ പ്രകീർത്തിക്കുന്ന കവിതകളിലൂടെ ഒരു വിപ്ലവ കവിയായാണ് ഇദ്ദേഹത്തിന്റെ ആരംഭം. വീര രസം തുളുമ്പുന്നതായിരുന്നു ഇദ്ദേഹത്തിന്റെ കവിതകൾ. ഇദ്ദേഹം രാഷ്ട്രകവിയായി ഉയർത്തപ്പെട്ടിട്ടുണ്ട്.
രാംധാരി സിംഹ് ദിൻകർ | |
---|---|
![]() രാംധാരി സിംഗ് ദിങ്കർ 1999 ഇന്ത്യയുടെ സ്റ്റാമ്പ് | |
ജനനം | Simaria, Munger district, ബീഹാർ, ![]() | 23 സെപ്റ്റംബർ 1908
മരണം | 24 ഏപ്രിൽ 1974 | (പ്രായം 65)
Occupation | കവി, സ്വാതന്ത്ര്യസമരസേനാനി, സാഹിത്യനിരൂപകൻ, പത്രപ്രവർത്തകൻ, Satirist, |
Notable awards | 1959:സാഹിത്യ അക്കാദമി പുരസ്കാരം 1959: പത്മഭൂഷൺ 1972: ജ്ഞാനപീഠ പുരസ്കാരം |
Spouse | ശ്യാമവതി |
Parents | ബാബു രവിസിങ് മൻരൂപ് ദേവി |
Signature | ![]() |
ആദ്യകാലങ്ങളിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ വിപ്ലവ പ്രസ്ഥാനത്തെ ഇദ്ദേഹം വളരെയധികം പിന്തുണച്ചിരുന്നു. എന്നാൽ പിന്നീട് ഇദ്ദേഹം ഒരു ഗാന്ധിയനായി മാറി. പക്ഷെ ഇദ്ദേഹം "മോശം ഗാന്ധിയൻ" എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. യുവജനങ്ങൾക്കിടയിലെ ക്രോധ വികാരത്തെയും പ്രതികാര മനോഭാവത്തെയും ഇദ്ദേഹം പിന്തുണച്ചിരുന്നതിനാലാണിത്. കുരുക്ഷേത്ര എന്ന കൃതിയിൽ യുദ്ധം വിനാശകാരിയാണെന്ന് ദിൻകർ സമ്മതിക്കുന്നു. എന്നാൽ സ്വാതത്ര്യത്തിന്റെ സംരക്ഷണത്തിന് അത് അത്യാവശ്യമാണെന്നും ഇദ്ദേഹം ആ കൃതിയിൽ പറയുന്നു.
മൂന്ന് തവണ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1952 ഏപ്രിൽ 3-മുതൽ 1964 ജനുവരി 26 വരെ ഇദ്ദേഹം രാജ്യസഭാംഗമായിരുന്നു. 1959-ൽ പത്മഭൂഷൺ പുരസ്കാരവും 1972-ൽ ജ്ഞാനപീഠ പുരസ്കാരവും ലഭിച്ചു.
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ രാംധാരി സിങ് ദിൻകർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |