രഹാല വെള്ളച്ചാട്ടം
റോഹതാങ് പാസിലേയ്ക്കുള്ള വഴിയിൽ മനാലിയിൽ നിന്ന് ഏകദേശം16 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് രഹാല. ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ ലേ- മനാലി ഹൈവേയിലെ ഒരു പ്രധാന വിനോദ സഞ്ചാര ആകർഷണമാണ് രഹാല വെള്ളച്ചാട്ടം.[1] ഈ വെള്ളച്ചാട്ടം വനമേഖലയാൽ ചുറ്റപ്പെട്ടതാണ്. ബിർച്ച്, ദേവദാരു വൃക്ഷങ്ങൾ ഈ വനമേഖലയിൽ സമൃദ്ധമായി വളരുന്നു. മഞ്ഞണിഞ്ഞ ഹിമാലയൻ കൊടുമുടികളെയും വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഇവിടെ ദർശിക്കുവാൻ സാധിക്കുന്നു. മാർച്ച് മാസം മുതൽ നവംബർ മാസം വരെയാണ് വെള്ളച്ചാട്ടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.[2]
രഹാല വെള്ളച്ചാട്ടം | |
---|---|
Location | ഹിമാചൽ പ്രദേശ്, ഇന്ത്യ |
Type | Cascade, Punchbowl |
Total height | 2,501 meters |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-07-04. Retrieved 2018-09-29.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-11-13. Retrieved 2018-09-29.