രശ്മി സതീഷ്
മലയാളത്തിലെ ഒരു ഗായികയാണ് രശ്മി സതീഷ്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിന്റെ സഹസംവിധായികയായി പ്രവർത്തിച്ചിട്ടുണ്ട്. 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിൽ ഒരു വേഷം അവതരിപ്പിക്കുകയും ചെയ്തു.[1]
1992 -ൽ ഇഞ്ചക്കാട് ബാലചന്ദ്രൻ രചിച്ച ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ? എന്ന ഗാനം ആദിവാസി സമരത്തിന്റെ ഭാഗമായി ഫോർട്ട്കൊച്ചിയിൽ 2014 ഒക്ടോബർ 18-ന് ആലപിച്ചത് ശ്രദ്ധിക്കപ്പെട്ടിരുന്നു.[2][3]
ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത “മകരമഞ്ഞ്” എന്ന ചിത്രത്തിന്റെ ലൊക്കേഷൻ സൗണ്ട് റെക്കോഡിസ്റ്റായി രശ്മി പ്രവർത്തിച്ചിരുന്നു.
തമിഴ്നാട്ടിൽ നിന്നുള്ള മുത്തയ്യ ഭാഗവതരുടെ ശിഷണത്തിൽ ശാസ്ത്രീയസംഗീതം ആറാം വയസ്സുമുതൽ രശ്മി അഭ്യസിച്ചു. ആലപ്പി ശ്രീകുമാറിന്റെ കീഴിലും സംഗീതം അഭ്യസിച്ചു. ബി.എസ്.സി. ഫിസിക്സ്, കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും പി.ജിക്ക് മാസ്റ്റർ ഓഫ് സോഷ്യൽ വർക്കും നേടി. കൽക്കട്ടയിലെ സത്യജിത്ത് റേ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ "ഓഡിയോഗ്രാഫി”യും അഭ്യസിച്ചു. വയനാട്ടിലെ ആദിവാസി ഊരുകളിലും സഞ്ചരിച്ച് പരിസ്ഥിതിപ്രശ്നങ്ങൾ പഠനവിധേയമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് സംവിധാനം ചെയ്ത '12ത് അവർ സോങ്' എന്ന മ്യൂസിക്ക് ആൽബത്തിലെ ഗാനം ആലപിച്ചു. കൂടാതെ മറ്റനവധി ആൽബങ്ങളിലും ഡോക്യുമെന്ററികളിലും ഗാനം ആലപിച്ചിട്ടുണ്ട്.
ആലാപനം
തിരുത്തുക- ഉറുമി - അപ്പാ നമ്മടെ കുമ്പളത്തൈ, ചലനം ചലനം ജീവിതമഖിലം
- മാറ്റിനി - അയലത്തെ വീട്ടിലെ
- ഡയൽ 1091 - എന്നാലുമിന്നലെ നീയെൻ
- ചാപ്പാ കുരിശ് - ഒരു നാളും കാണാതെ ഇരുപുറവും അറിയാതെ