രശ്മിക മന്ദാന

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി
(രശ്മിക മന്ദണ്ണ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലുമാണ് രശ്മിക മന്ദണ (ജനനം: 5 ഏപ്രിൽ 1996)[2]. പ്രധാനമായും അവർ തെലുങ്ക്, കന്നഡ, ഹിന്ദി, തമിഴ് സിനിമകളിൽ അഭിനയിക്കുന്നു.[3] ഫിലിം ഫെയർ അവാർഡും സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡും അവർക്ക് ലഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായ അവർ ഫോർബ്സ് ഇന്ത്യയുടെ 2024 ലെ "30 അണ്ടർ 30" പട്ടികയിൽ ഇടം നേടി.

രശ്മിക മന്ദണ
ജനനം (1996-04-05) 5 ഏപ്രിൽ 1996  (28 വയസ്സ്)[1]
വിരജ്പെട്ട്, കർണാടക, ഇന്ത്യ
തൊഴിൽനടി, മോഡൽ
സജീവ കാലം2016–മുതൽ

കിരിക് പാർട്ടി (2016) എന്ന കന്നഡ റൊമാൻ്റിക് കോമഡി ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച മന്ദണ, ആക്ഷൻ ചിത്രമായ അഞ്ജനി പുത്രയിലും റൊമാൻറിക് ചിത്രമായ ചമക്കിലും (രണ്ടും 2017) അഭിനയിച്ച് വാണിജ്യ വിജയം കണ്ടെത്തി. തെലുങ്ക് സിനിമയിൽ, ഗീത ഗോവിന്ദം (2018) എന്ന റൊമാൻ്റിക് കോമഡിയിലൂടെ അഭിനയ രംഗത്ത് അവർക്ക് ഒരു വഴിത്തിരിവുണ്ടാകുകയും അത് അവർക്ക് മികച്ച നടിക്കുള്ള ഫിലിംഫെയർ ക്രിട്ടിക്‌സ് അവാർഡ് - തെലുങ്ക് നേടിക്കൊടുക്കുകയും ചെയ്തു. പിന്നീട് തെലുങ്ക് ആക്ഷൻ കോമഡികളായ ദേവദാസ് (2018), സരിലേരു നീകെവ്വരു (2020), ഭീഷ്മ (2020), കൂടാതെ തമിഴ് ആക്ഷൻ ചിത്രമായ സുൽത്താൻ (2021) എന്നിവയിലും അവർ മുൻനിര നായികയായി അഭിനയിച്ചു. എന്നിരുന്നാലും, പുരുഷകേന്ദ്രീകൃത സിനിമകളോടുള്ള അവളുടെ ചായ്‌വ് അവളുടെ അഭിനയ കഴിവുകൾ പ്രകടിപ്പിക്കാൻ പരിമിതമായ സാധ്യതകൾ മാത്രം നൽകിയത് വിമർശനത്തിന് ഇടയാക്കി.

പുഷ്പ: ദി റൈസ് (2021) എന്ന ആക്ഷൻ ചിത്രത്തിലെ അഭിനയത്തിലൂടെ വ്യാപകമായ അംഗീകാരം ലഭിച്ച മന്ദണ 2024 ലെ ചിത്രത്തിൻറെ തുടർച്ചയായി പുറത്തിറങ്ങിയ പുഷ്പ 2: ദി റൂൾ എന്ന ചിത്രത്തിൽ ഇതേ കഥാപാത്രത്തെ വീണ്ടും അവതരിപ്പിച്ചു. സീതാ രാമം (2022) എന്ന സിനിമയിൽ ഒരു സഹകഥാപാത്രത്തെ അവതരിപ്പിച്ച ശേഷം, അവർ ഹിന്ദി സിനിമയിലേക്ക് തൻറെ ശ്രദ്ധ വ്യാപിപ്പിക്കുകയും തൻറെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ആക്ഷൻ ഡ്രാമയായ അനിമൽ (2023) എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അഭിനയത്തിന് പുറമേ, നിരവധി ബ്രാൻഡുകളുടെയും ഉൽപ്പന്നങ്ങളുടെയും അംബാസഡറായും രശ്മിക മന്ദണ പ്രവർത്തിക്കുന്നു.

ആദ്യകാലം

തിരുത്തുക

1996 ഏപ്രിൽ 5 ന്‌ കർണാടകയിലെ കുടക്‌ ജില്ലയിലെ പട്ടണമായ വിരാജ്‌പേട്ടിൽ സുമൻ, മദൻ മന്ദാന ദമ്പതികളുടെ മകൾ ആയി രശ്മി ജനിച്ചു.[4][5] പിതാവിന് ജന്മനാട്ടിൽ ഒരു കോഫി എസ്റ്റേറ്റും ഒരു ഫംഗ്ഷൻ ഹാളും ഉണ്ട്. മാതാവ് ഒരു വീട്ടമ്മയാണ്.[6] അവൾക്ക് ഷിമാൻ എന്ന ഇളയ സഹോദരിയുണ്ട്. കുട്ടിക്കാലത്ത്, കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്ന കുടുംബത്തിന് ഒരു വീട് കണ്ടെത്തുന്നതിനും വാടക കൊടുക്കുന്നതിനും കഴിഞ്ഞിരുന്നില്ല.[7] ഗോണികൊപ്പലിലെ ബോർഡിംഗ് സ്കൂളായ കൂർഗ്ഗ്‌ പബ്ലിക്‌ സ്കൂളിൽ ആയിരുന്നു സ്കൂൾ പഠനം. ജീവിതത്തിൻ്റെ ഈ ഘട്ടത്തിൽ, ആശയവിനിമയത്തോടുള്ള അവളുടെ പോരാട്ടങ്ങൾ കാരണം അവൾ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയും സമപ്രായക്കാരുമായുള്ള ബന്ധം ബുദ്ധിമുട്ടാക്കുകയും ചെയ്തു. തൻ്റെ ജീവിതത്തിൽ സ്വാധീനം ഉറപ്പിച്ച പ്രധാന പ്രേരക ശക്തിയായി മന്ദാന തൻറെ അമ്മയെ പ്രശംസിക്കുന്നു. ബാംഗ്ലൂരിലെ എം.എസ്. രാമയ്യ ആർട്‌സ്, സയൻസ് ആൻഡ് കൊമേഴ്‌സിൽനിന്ന് മനഃശാസ്ത്രം, ജേർണലിസം, ഇംഗ്ലീഷ് സാഹിത്യം എന്നിവയിൽ അവർ ബിരുദം നേടി.[8] 2014-ൽ, ഭാവിയിലെ വിജയത്തിന് ഏറ്റവും വലിയ സാധ്യതയുള്ള വ്യക്തികളെ അംഗീകരിക്കുന്ന ടൈംസ് ഓഫ് ഇന്ത്യയുടെ ക്ലീൻ & ക്ലിയർ ഫ്രെഷ് ഫേസ് അവാർഡ് മന്ദാനയ്ക്ക് ലഭിച്ചു.[9] അക്ഷയ് കുമാർ സമ്മാനിച്ച ഈ അവാർഡിനേത്തുടർന്ന് പ്രതിഫലത്തിൻ്റെ ഭാഗമായി അവളെ ക്ലീൻ & ക്ലിയറിൻ്റെ ബ്രാൻഡ് അംബാസഡറാക്കി.[10][11] പിന്നീട്‌ മോഡലിംഗിലൂടെ രംഗത്ത്‌ വന്ന രശ്മിക ഇത് അഭിനയത്തിലേക്കുള്ള തൻ്റെ മാറ്റം എളുപ്പമാക്കുമെന്ന് വിശ്വസിച്ചു.[12] അവളുടെ വ്യക്തിത്വത്തിലെ പോരായ്കമകൾ കാരണം അഭിനയ ജീവിതം പിന്തുടരുന്നതിനെ പിന്തുണയ്ക്കാൻ മാതാപിതാക്കൾ ആദ്യം മടിച്ചുവെങ്കിലും ഒടുവിൽ അവർ വഴങ്ങി.[13]

2016 ൽ കന്നഡ ചിത്രം 'കിറിക്‌ പാർട്ടി'യിലൂടെ അഭിനയ രംഗത്ത്‌ എത്തി .2017 ൽ അഞ്ജലി പുത്ര , ചമക്‌ എന്നിവയിൽ നായികയായി. ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു. പിന്നീട് 2018ൽ ചലോ എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. [14] അതേ വർഷം തന്നെ ഗീത ഗോവിന്ദം എന്ന റോംകോം ചിത്രത്തിലും അഭിനയിച്ചു. തെലുങ്ക് സിനിമയിൽ ഏറ്റവും കൂടുതൽ ലാഭം നേടുന്ന ഒന്നായി ഈ ചിത്രം മാറി. [15]അത് അവർക്ക് വലിയ അംഗീകാരം നേടിക്കൊടുത്തു. 2019 ൽ യജമാന , ഡിയർ കോമ്രേഡ്‌ എന്നിവയിൽ നായികയായി 2020 ൽ സരിലേരു നീക്കവാരു, ഭീഷ്മ എന്നീ ചിത്രങ്ങൾ പുറത്തിറങ്ങി. കന്നഡ , തെലുഗു ഫിലിം ഇൻഡസ്ട്രിയിൽ നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയാണ് രശ്മിക മന്ദാന. 2017 ൽ കിരിക് പാർട്ടിയിലെ തൻ്റെ സഹനടനായിരുന്ന രക്ഷിത്‌ ഷെട്ടിയുമായി പ്രണയം ആരംഭിച്ചു. വിവാഹനിശ്ചയം 2017 ജൂലൈ 3 ന് അവളുടെ ജന്മനാടായ വിരാജ്പേട്ടിലെ ഒരു സ്വകാര്യ പാർട്ടിയിൽ പ്രഖ്യാപിച്ചു. അനുയോജ്യതാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി 2018 ൽ അവർ വിവാഹനിശ്ചയം അവസാനിപ്പിച്ചു.[16]

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
Key
  ഇങ്ങനെ അടയാളപ്പെടുത്തിയവ റിലീസ് ആവാത്ത ചിത്രങ്ങൾ ആണ്
Year Title Role Director Language Notes Ref.
2016 കിർക്ക് പാർട്ടി സാൻവി ജോസഫ് റിഷാബ് ഷെട്ടി കന്നഡ [17]
2017 അഞ്ജനി പുത്ര ഗീത ഹർഷ [18]
ചമക് കുഷി സുനി [19]
2018 ചലോ എൽ. കാർത്തിക വെങ്കി കുടുമുല തെലുങ്ക് [20]
ഗീത ഗോവിന്ദം ഗീത പരശുരാം [20]
ദേവദാസ് ഇൻസ്പെക്ടർ പൂജ ശ്രീറാം ആദിത്യ [21]
2019 Yajamana  TBA പൊൻ കുമാരൻ കന്നഡ Post-production [22]
Pogaru TBA നന്ദ കിഷോർ Filming [23]
ഡിയർ കോമ്രേഡ് അപർണ

ദേവി (ലില്ലി

ഭാരത് കമ്മ തെലുങ്ക് Filming [24]
  1. "Rashmika Mandanna: Movies, Photos, Videos, News & Biography - eTimes".
  2. "Rashmika Mandanna trends on Twitter as she celebrates 24th birthday, thanks fans for making her day special". Zee News (in ഇംഗ്ലീഷ്). 5 April 2020. Retrieved 24 September 2020.
  3. "The outrage against Rashmika is unnecessary". Deccan Herald. 4 August 2019.
  4. Kalam, M. A. "How Kodavas lost their distinct identity – Part I". Deccan Herald. Retrieved 2 May 2024.
  5. "I-T raid on Rashmika's house: Officials return with documents". Deccan Herald. 17 January 2020. Archived from the original on 30 December 2021. Retrieved 29 September 2020.
  6. "All you need to know about Pushpa actress Rashmika Mandanna's family". India Today. 19 May 2022. Archived from the original on 25 December 2023. Retrieved 25 December 2023.
  7. "Rashmika Mandanna Says Parents Struggled to Find Home, Pay Rent; Says It Was Hard to 'Even Buy a Toy'". News18. 15 November 2022. Archived from the original on 31 December 2023. Retrieved 30 December 2023.
  8. "A reel Virajpet beauty". Deccan Chronicle. 20 April 2016. Archived from the original on 25 December 2018. Retrieved 30 December 2016.
  9. Sabharwal, Ankita. "Clean & Clear Times Fresh". Mota Chashma. Retrieved 2 May 2024.
  10. "Coorg girl and Kashmiri Boy win Clean & Clear Times Fresh Face 2014 in Mumbai". The Times of India. 28 January 2015. ISSN 0971-8257. Retrieved 3 April 2024.
  11. "Celebrity Education: Rashmika Mandanna Completed Graduation in Psychology, Journalism". News18. 19 January 2023. Retrieved 5 May 2024.
  12. "Celebrity Education: Rashmika Mandanna Completed Graduation in Psychology, Journalism". News18. 19 January 2023. Retrieved 5 May 2024.
  13. "Rashmika Mandanna on how her family was skeptical about her becoming an actor: 'They were very concerned'". The Indian Express. 6 October 2022. Archived from the original on 29 December 2023. Retrieved 29 December 2023.
  14. Hooli, Shekhar H. (10 February 2018). "Chalo week 1 box office collection: Naga Shourya's film becomes a superhit in just 7 days". International Business Times, India Edition. Retrieved 21 March 2019.
  15. "The total collections of Geetha Govindam have reached Rs 130 crore gross at the worldwide box office in its lifetime". ibtimes. 24 October 2018.
  16. Kanetkar, Riddhima (29 March 2024). "Meet actress who became superstar with debut film, fell in love with first co-star, got engaged, broke it off due to." DNA India. Retrieved 24 April 2024.
  17. "Rashmika Mandanna: Meet Saanvi, the hottie from Kirik Party". The Times of India. 24 December 2016. Retrieved 22 January 2017.
  18. "'Rakshith and I will be working together'". Deccan Herald (in ഇംഗ്ലീഷ്). 26 November 2017. Retrieved 1 August 2018.
  19. "Rashmika Mandanna all set to Chamak". Deccan Chronicle (in ഇംഗ്ലീഷ്). 20 December 2017. Retrieved 1 August 2018.
  20. 20.0 20.1 "Rashmika Mandanna on Dear Comrade, Geetha Govindam: Working with contemporaries allows you to be expressive". Firstpost. 22 July 2018. Retrieved 1 August 2018.
  21. "Nagaruna and Nani-starrer Devadasu gets a release date". The Times of India. Retrieved 1 August 2018.
  22. "Shoot of Darshan's Yajamana to wrap up today". The Times of India. Retrieved 1 August 2018.
  23. https://www.newindianexpress.com/entertainment/kannada/2018/nov/05/rashmika-mandanna-checks-into-dhruva-sarja-starrer-pogaru-1894325.amp
  24. "Vijay Deverakonda's next Dear Comrade rolls out". Deccan Chronicle (in ഇംഗ്ലീഷ്). 3 July 2018. Retrieved 1 August 2018.
"https://ml.wikipedia.org/w/index.php?title=രശ്മിക_മന്ദാന&oldid=4143987" എന്ന താളിൽനിന്ന് ശേഖരിച്ചത്