ദക്ഷിണശ്രീലങ്കയിലെ ഒരു പ്രധാന നഗരമാണ് രത്നപുര (സിംഹള: රත්නපුර; തമിഴ്: இரத்தினபுரி).സബരഗമുവ പ്രവിശ്യയുടെ തലസ്ഥാനവും രത്നപുര ജില്ലയുടെ ആസ്ഥാനനഗരവുമാണിത്[1].2000 വർഷങ്ങൾക്കുമുൻപ് ഇന്ത്യയിൽനിന്നും ശ്രീലങ്കയിലെത്തിയ ബുദ്ധസന്യാസിമാരാണ് ഈ നഗരത്തിന് മുത്തുകളുടെ നഗരം എന്ന് സംസ്കൃതത്തിൽ അർഥം വരുന്ന രത്നപുര എന്ന പേർ നൽകിയത്[2] .ഒരു വ്യാവസായികനഗരമാണിത്. വിലകൂടിയ വജ്രങ്ങളും രത്നങ്ങളും ഇവിടെനിന്നും ഖനനം ചെയ്തെടുക്കാറുണ്ട്.രാജ്യതലസ്ഥാനമായ കൊളംബോയിൽനിന്നും 101 കിലോമീറ്റർ തെക്ക് മാറിയാണ് രത്നപുര നഗരം സ്ഥിതി ചെയ്യുന്നത്.കൃഷിയും ടൂറിസവുമാണ് ഇവിടുത്തെ പ്രധാന വരുമാനമാർഗ്ഗം.നെല്ല് , തെയില ,റബർ എന്നിവ ഇവിടെ പ്രധാനമായും കൃഷിചെയ്യപ്പെടുന്നു.സിൻഹരാജ വനമേഖല,ഉദുവാല ദേശീയോദ്യാനം,കിറ്റുഗാല,ആദം കൊടുമുടി തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങൾ രത്നപുരയ്ക്ക് സമീപത്തായി സ്ഥിതിചെയ്യുന്നു[3].മേയറാണ് നഗരത്തലവൻ.2011ലെ കണക്കുകൾ അനുസരിച്ച് 52,000 ആളുകൾ രത്നപുരയിൽ താമസിക്കുന്നു.ബുദ്ധ,ഹിന്ദു,ക്രിസ്ത്യൻ,ഇസ്ലാം മതവിഭാഗത്തില്പ്പെട്ടവരാണ് ജനങ്ങളിലധികവും[4].സിംഹളയും തമിഴുമാണ് പ്രധാന സംസാരഭാഷകൾ.വജ്രങ്ങളുൾപ്പടെയുള്ള ഖനനം ചെയ്തെടുക്കുന്ന വസ്തുക്കളുടെ വ്യാപാരത്തിലേർപ്പെട്ടിരിക്കുന്നവരാണ് ജനങ്ങളിലധികവും.തായ്‌ലാന്റ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്കാണ് ഇവ കയറ്റുമതി ചെയ്യുന്നത്.സമുദ്രനിരപ്പിൽ സ്ഥിതി ചെയ്യുന്ന നഗരമാണ് രത്നപുര.കാലു നദിയിലെ വെള്ളപ്പൊക്കം നഗരജീവിതത്തെ സാരമായി ബാധിക്കാറുണ്ട്[5].

രത്നപുര

රත්නපුර
இரத்தினபுரி
City of Ratnapura
Countryശ്രീലങ്ക
പ്രവിശ്യസബരഗവുമ പ്രവിശ്യ
ജില്ലരത്നപുര ജില്ല
വിസ്തീർണ്ണം
 • ആകെ20 ച.കി.മീ.(8 ച മൈ)
ഉയരം
130 മീ(430 അടി)
ജനസംഖ്യ
 (2011)
 • ആകെ52,170
 • ജനസാന്ദ്രത2,474/ച.കി.മീ.(6,410/ച മൈ)
സമയമേഖലUTC+05:30 (SLT)

രാജ്യതലസ്ഥാനമായ കൊളംബോയേയും കിഴക്കൻ ശ്രീലങ്കയിലെ പ്രധാന നഗരമായ കൽമുനെയേയും ബന്ധിപ്പിക്കുന്ന ശ്രീലങ്കൻ ഗതാഗതശൃംഗലയുടെ ഭാഗമായ എ4 ദേശീയപാത രത്നപുരയിലൂടെയാണ് കടന്നുപോകുന്നത്.1912ൽ ബ്രിട്ടീഷ് ഭരണകാലത്തുതന്നെ കൊളംബോയിൽനിന്നും രത്നപുര വഴി നാരോഗേജ് റെയില്പാത ഉണ്ടായിരുന്നു.2006ൽ കൊളംബോ-രത്നപുര ബ്രോഡ്ഗേജ് റെയിൽപാത ഉദ്ഘാടനം ചെയ്യപ്പെട്ടു.2014ൽ റുവാൻപുര എക്സ്പ്രസ് ഹൈവേയ്ക്ക് ശ്രീലങ്കൻ സർക്കാർ അനുമതി നൽകിയതോടെ ശ്രീലങ്കൻ എക്സ്പ്രസ് ഹൈവേ ശൃംഗലയുടെ ഭാഗമായി രത്നപുര മാറി[6].2014 സെപ്തംബറിൽ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയ റുവാൻപുര അതിവേഗ പാത 2019ഓടെ പൂർത്തിയാകും.ഈ പാതയുടെ പൂർത്തീകരണത്തോടെ കൊളംബോയിൽനിന്നും രത്നപുരയിലേക്കുള്ള യാത്രാസമയം 45 മിനിറ്റുകളായി കുറയ്ക്കുവാൻ സാധിക്കും.കൊളംബോയിലും ഹമ്പൻടോട്ടയിലുമാണ് രത്നപുരയിൽനിന്നും അടുത്തുള്ള രാജ്യാന്തര വിമാനത്താവളങ്ങൾ സ്ഥിതി ചെയ്യുന്നത്.

  1. "Provincial Councils". Government of Sri Lanka. Archived from the original on 2009-07-07. Retrieved 2015-11-10.
  2. Ariyaratna, D. H., President of the Sri Lanka Gem Association of the UK, Gems of Sri Lanka, 6th revised edition, 2006, self-published, p. 31.
  3. "Udawalawe Reservoir". iwmi.org. International Water Management Institute. Archived from the original on 2011-05-10. Retrieved 2009-11-18.
  4. http://sripada.org/saman.htm
  5. [1] Development of a Flood Forecasting Model For Kalu River and Kelani River Basins in Sri Lanka using Radial Basis Function Neural Networks
  6. Range, Irangika (12 July 2014). "Work on Ruwanpura Expressway to begin this year". Daily News. Archived from the original on 2014-08-09. Retrieved 23 July 2014.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രത്നപുര&oldid=4140150" എന്ന താളിൽനിന്ന് ശേഖരിച്ചത്