രത്നദുർഗ്
മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്ന് 2 കിലോമീറ്റർ അകലെയുള്ള ഒരു കോട്ടയാണ് രത്നദുർഗ് (മറാഠി: रत्नदुर्ग). രത്നഗിരി കോട്ട, ഭഗവതി കോട്ട എന്നിങ്ങനെയും അറിയപ്പെടുന്നു[1][2].
രത്നദുർഗ് കോട്ട | |
---|---|
रत्नदुर्ग | |
Part of കൊങ്കൺ തീരം | |
രത്നഗിരി, മഹാരാഷ്ട്ര | |
രത്നദുർഗ് കോട്ടയുടെ പ്രവേശനകവാടം | |
തരം | കോട്ട |
Site information | |
Owner | ഇന്ത്യാ ഗവണ്മെന്റ് |
Controlled by | ബിജാപ്പൂർ സുൽത്താനത്ത് (1521–1594) മറാഠാ സാമ്രാജ്യം(1670–1818) ബ്രിട്ടീഷ് സാമ്രാജ്യം
|
Open to the public |
അതെ |
Condition | നാശോന്മുഖം |
Site history | |
Materials | ലാറ്റെറൈറ്റ് കല്ല് |
Height | 200 അടി |
ഘടന
തിരുത്തുകലാറ്റെറൈറ്റ് പാറകളാണ് ഈ കോട്ടയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം 1300 മീ. നീളവും 1000 മീ വീതിയുമുണ്ട്. ‘സിദ്ധ ബുരുജ്’ എന്നറിയപ്പെടുന്ന ഭാഗത്ത് 1867-ൽ പണികഴിപ്പിച്ച ഒരു ദീപസ്തംഭവുമുണ്ട്. ഗണപതി, ഹനുമാൻ എന്നിവരുടെ പ്രതിഷ്ഠകൾ കോട്ടയുടെ കവാടത്തിനരികിൽ സ്ഥാപിച്ചിരിക്കുന്നു. കൂടാതെ കോട്ടയ്ക്കുള്ളിലായി ഒരു ഭഗവതി ക്ഷേത്രവുമുണ്ട്. ഈ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിനായി നിരവധി ഭക്തർ എത്താറുണ്ട്. 120 ഏക്കർ വിസ്തീർണ്ണമുള്ള ഈ കോട്ടയുടെ തെക്ക്-വടക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഒരു തുരങ്കവും ഇവിടെയുണ്ട്[3]. ജലശ്രോതസ്സുകളായി ഒരു കുളവും ഒരു കിണറും ഈ കോട്ടയ്ക്കുള്ളിൽ ഉണ്ട്.
ചരിത്രം
തിരുത്തുകപതിനാറാം നൂറ്റാണ്ടിൽ ബാഹ്മനി കാലത്താണ് ഈ കോട്ട പണി കഴിപ്പിക്കപ്പെട്ടത്. ബിജാപ്പൂരിലെ ആദിൽ ഷായുടെ കയ്യിൽ നിന്നും 1670 ൽ ശിവാജി ഈ കോട്ട പിടിച്ചെടുത്തു. ഈ കോട്ടയിലെ രണ്ട് സുരക്ഷാഗോപുരങ്ങൾ ശിവാജി നിർമ്മിച്ചതാണ്. 1680-ൽ ശിവാജിയുടെ പുത്രനായ സംഭാജി ഇവിടെ വസിച്ചിരുന്നു[1]. മറാഠാ സാവികസേനയുടെ തലവനായിരുന്ന കാനോജി ആംഗ്രെ ഈ കോട്ട വികസിപ്പിച്ചു. പേഷ്വായുടെ ഭരണകാലത്ത് (1755-1818) ധോൻഡു ഭാസ്കർ പ്രതിനിധി ഈ കോട്ടയിൽ ചെറിയ അറ്റകുറ്റപ്പണികൾ നടത്തി. 1818 ൽ ബ്രിട്ടീഷുകാർ ഈ കോട്ടയുടെ നിയന്ത്രണം ഏറ്റെടുത്തു. കോട്ടയ്ക്കുള്ളിലെ ഭഗവതി ക്ഷേത്രം 1950 ൽ പുനരുദ്ധരിച്ചു.
അവലംബം
തിരുത്തുക- ↑ 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2019-02-01. Retrieved 2019-01-15.
- ↑ https://www.nativeplanet.com/ratnagiri/attractions/ratnadurg-fort/#overview
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-27. Retrieved 2019-01-15.