രതിനിർവ്വേദം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ രതിനിർവ്വേദം (വിവക്ഷകൾ) എന്ന താൾ കാണുക. രതിനിർവ്വേദം (വിവക്ഷകൾ)

പത്മരാജൻ എഴുതിയ മലയാളം നോവലാണ്‌ രതിനിർവ്വേദം. 1970 മേയിലാണ് ഈ കൃതി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. 1978-ലും 2011-ലും നോവൽ ചലച്ചിത്രങ്ങളായി ആവിഷ്ക്കരിക്കപ്പെട്ടു.

കഥാസംഗ്രഹം

തിരുത്തുക

നിഷ്കളങ്കമായ പ്രണയത്തിന്റെയും ശാരീരികാകർഷണത്തിന്റെയും ഉന്മാദങ്ങളിൽപ്പെട്ട് സമൂഹത്തിന്റെ വേലിക്കെട്ടുകളെ മറികടക്കാൻ വെമ്പുന്ന യൗവനത്തിന്റെ ത്വരയാണ് ഗ്രന്ധകാരൻ ഈ നോവലിൽ ചിത്രീകരിക്കുന്നത്. കായംകുളത്തിനടുത്ത് ചെപ്പാട്ടുമുക്ക് എന്ന സാങ്കൽപ്പികഗ്രാമത്തിലാണ് കഥ നടക്കുന്നത്. പപ്പു, രദുവേച്ചി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ.

പ്രസിദ്ധീകരണം

തിരുത്തുക

1970 മേയിലാണ് വളരെയധികം ശ്രദ്ധിക്കപ്പെട്ട ഈ കൃതി ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. 2005-ൽ ഡി.സി. ബുക്സ് ഗ്രന്ധശാലാപരമ്പരയിലൂടെ ഈ കൃതി വീണ്ടും പ്രസിഡീകരിച്ചു.

ചലച്ചിത്രാവിഷ്കാരങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രതിനിർവ്വേദം_(നോവൽ)&oldid=3732477" എന്ന താളിൽനിന്ന് ശേഖരിച്ചത്