രണ്ടാം ബുദ്ധമതസമിതി
ബുദ്ധന്റെ പരിനിർവാണത്തിന് ഏകദേശം നൂറുവർഷത്തിനുശേഷം രണ്ടാം ബുദ്ധമത സമിതി വൈശാലിയിൽ നടന്നു. രണ്ടാമത്തെ സമിതി സംഘത്തിലെ ആദ്യത്തെ ഭിന്നതയ്ക്ക് കാരണമായി. ഭിന്നതക്കു കാരണം ഭൂരിപക്ഷം മഹാസംഘികളിൽ നിന്നും പിരിഞ്ഞ സ്തവിര എന്ന കർക്കശ പരിഷ്കരണവാദികളുടെ ഒരു സംഘം മൂലമാണെന്നു കരുതപ്പെടുന്നു. [1] വിനയയെ പരിഷ്കരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടതിനുശേഷം, "പ്രായമായ അംഗങ്ങളുടെ" ഒരു ചെറിയ സംഘം, അതായത് സ്തവിരന്മാർ, രണ്ടാം ബുദ്ധമത സമിതിയിൽ മഹാസംഘികന്മാരിൽ നിന്ന് പിരിഞ്ഞു, ഇങ്ങനെ സ്തവിരവിഭാഗം രൂപം കൊണ്ടു. [2]
| |
---|---|
|
രണ്ടാം സമിതിയെക്കുറിച്ചുള്ള ആധുനിക പഠനങ്ങൾ
തിരുത്തുകവിനയനിയമങ്ങളുടെ കൂട്ടിച്ചേർക്കൽ
തിരുത്തുകരണ്ടാമത്തെ സമിതി സംഘത്തിലെ ആദ്യത്തെ ഭിന്നതയ്ക്ക് കാരണമായി എന്ന് പറയപ്പെടുന്നു. മിതവാദികളും, എന്നാൽ യാഥാസ്ഥിതികരുമായ, ഭൂരിപക്ഷം മഹാസംഘികന്മാരിൽ നിന്ന് പിരിഞ്ഞ സ്തവിരന്മാർ എന്ന കർക്കശരായപരിഷ്കരണവാദികളുടെ ഒരു കൂട്ടം കാരണമായിരിക്കാം ഇതെന്നു കരുതപ്പെടുന്നു. [3] വിനയപിടകത്തെ പരിഷ്കരിക്കാൻ പരാജയപ്പെട്ടതിനുശേഷം, "പ്രായമായ അംഗങ്ങളുടെ" ഒരു ചെറിയ സംഘം, അതായത് സ്തവിരന്മാർ, രണ്ടാം ബുദ്ധമത സമിതിയിൽ ഭൂരിപക്ഷമായ മഹാസംഘികന്മാരിൽ നിന്ന് പിരിഞ്ഞു, ഇങ്ങനെയാണ് സ്തവിരവിഭാഗം രൂപം കൊണ്ടത്. [4] ഇക്കാര്യത്തെക്കുറിച്ച് എൽ.എസ്. കസിൻസ് എഴുതുന്നു, “മഹാസംഘികന്മാർ അടിസ്ഥാനപരമായി അച്ചടക്കം കർശനമാക്കാനുള്ള ഒരു പരിഷ്കരണവാദശ്രമത്തെ ചെറുക്കുന്ന യാഥാസ്ഥിതികകൂട്ടമായിരുന്നു. പൊതുജനത്തെ പ്രതിനിധീകരിച്ച അവരായിരുന്നു ഭൂരിപക്ഷം അതായത് മഹാസംഘം."
സമിതിയിൽ, ഓരോ വിഭാഗത്തിൽനിന്നും നാല് വീതം പ്രതിനിധികളുള്ള സഭ, വൈശാലി സന്യാസിമാരുടെ അശ്രദ്ധമായ രീതികളെ അപലപിച്ചുവെന്ന് തോന്നുന്നു. അതിനാൽ സംഘത്തിലെ ഭിന്നത അപ്പോൾ സംഭവിച്ചില്ല. [5] എന്നാൽ രണ്ടാമത്തെ സമിതിക്കുശേഷം സ്തവിരന്മാർ കൂടുതൽ കർശനമായ നിയമങ്ങൾ അവതരിപ്പിക്കാൻ ശ്രമിച്ചതായി കരുതപ്പെടുന്നു, എന്നാൽ പുതിയ വ്യാഖ്യാനം നിരസിക്കപ്പെടുകയും അത് 'ഭിന്നത'യിലേക്ക് നയിക്കുകയും ചെയ്‌തു.
തർക്കവിഷയം വാസ്തവത്തിൽ വിനയപിടകവുമായി ബന്ധപ്പെട്ട വിഷയമാണെന്ന് പണ്ഡിതന്മാർ പൊതുവെ അംഗീകരിച്ചിട്ടുണ്ട്. ഭിന്നതയെക്കുറിച്ചുള്ള മഹാസംഘികരുടെ വിവരണം വിനയപിടക ഗ്രന്ഥങ്ങൾ തന്നെ ശരിവക്കുന്നു, കാരണം സ്തവിരന്മാരുമായി ബന്ധപ്പെട്ട വിനയഗ്രന്ഥങ്ങളിൽ മഹാസംഘിക വിനയഗ്രന്ഥങ്ങളേക്കാൾ കൂടുതൽ നിയമങ്ങൾ അടങ്ങിയിരിക്കുന്നു. ഉദാഹരണത്തിന്, മഹാസംഘിക പ്രാതിമോക്ഷയ്ക്ക് ശൈക്ഷ-ധർമ്മ വിഭാഗത്തിൽ 67 നിയമങ്ങളുണ്ട്, എന്നാൽ ഥേരവാദ പതിപ്പിന് ഈ വിഭാഗത്തിൽ 75 നിയമങ്ങളുണ്ട്.
വിനയപിടകം
തിരുത്തുകആധുനിക പണ്ഡിതന്മാർ പൊതുവെ മഹാസംഘിക വിനയപിടകമാണ് ഏറ്റവും പുരാതനമെന്ന് സമ്മതിക്കുന്നു.മൗലികമെന്നു കണക്കാക്കപ്പെട്ടിരുന്ന മഹാസംഘിക വിനയ ശേഖരിക്കാനായി ഇന്ത്യയിലേക്ക് പോയ ചൈനീസ് സന്യാസി ഫാക്സിയന്റെ കാഴ്ചപ്പാടുകളുമായി ഇത് യോജിക്കുന്നു. [6]
ഥേരവാദികളുടെ അഭിപ്രായങ്ങൾ
തിരുത്തുകപരമ്പരാഗത ഥേരവാദ വിവരണമനുസരിച്ച്, 'പത്ത് വിഷയങ്ങളെ' സംബന്ധിച്ച് തർക്കം ഉടലെടുത്തു. ചില സന്യാസിമാർ പത്ത് നിയമങ്ങൾ ലംഘിക്കുന്നതിന്റെ അവകാശവാദങ്ങളാണിത്, അവയിൽ ചിലനിയമങ്ങൾ പ്രധാനനിയമങ്ങളായി കണക്കാക്കപ്പെടുന്നു. നിർദ്ദിഷ്ട പത്ത് നിയമങ്ങൾ ഇവയായിരുന്നു:
- ഒരു കൊമ്പിൽ ഉപ്പ് സംഭരിക്കുന്നു.
- ഉച്ചയ്ക്ക് ശേഷം ഭക്ഷണം കഴിക്കുന്നു.
- ഒരുതവണ കഴിച്ചശേഷം വീണ്ടും ഗ്രാമത്തിലേക്ക് ദാനത്തിനായി പോകുന്നു.
- ഒരേ പ്രദേശത്ത് താമസിക്കുന്ന സന്യാസിമാരുമായി ഉപോസത ചടങ്ങ് നടത്തുന്നു.
- അപൂർണ്ണമായ സഭയോടുകൂടി ഔദ്യോഗിക പ്രവർത്തനങ്ങൾ നടത്തുക.
- ഒരു പ്രത്യേക ആചാരം പിന്തുടരുന്നത് അത് അയാളുടെ ഗുരുവോ അദ്ധ്യാപകനോ ചെയ്തതുകൊണ്ടാണ്.
- ഒരാൾ ഉച്ചഭക്ഷണം കഴിച്ചതിനുശേഷം പുളിച്ച പാൽ കഴിക്കുന്നു.
- പുളിപ്പിക്കുന്നതിന് മുമ്പ് ശക്തമായ പാനീയം കഴിക്കുന്നു.
- ശരിയായ വലുപ്പമില്ലാത്ത ഒരു പരുക്കൻ കമ്പിളി ഉപയോഗിക്കുന്നു.
- സ്വർണ്ണവും വെള്ളിയും ഉപയോഗിക്കുന്നു.
'സ്വർണ്ണത്തിന്റേയും വെള്ളിയുടേയും ഉപയോഗം' ആയിരുന്നു പ്രധാന പ്രശ്നം. 'സ്വർണ്ണത്തിന്റേയും വെള്ളിയുടേയും ഉപയോഗം' എന്നത് പണത്തിന്റെ ഉപയോഗം എന്നർത്ഥം വരുന്ന ഭാഷാശൈലിയാണ്. പണം സ്വരൂപിക്കുകയെന്ന പ്രത്യേക ലക്ഷ്യത്തോടെ വെശാലിയിലെ സന്യാസിമാർ ദാനത്തിനായി അലഞ്ഞുനടന്നു, ഇതിനെ വൈശാലി സന്ദർശച്ചിരുന്ന സന്യാസി യാസ എതിർത്തു. മറ്റ് ചില നിയമങ്ങളും പ്രധാനമായിരുന്നു, ഉദാഹരണത്തിന് ആറാമത്തെ നിയമം. ഇതു സന്യാസിമാരെ അവരുടെ അദ്ധ്യാപകർ പിന്തുടരാത്ത വിനയത്തെ പിന്തുടരാതിരിക്കാൻ അനുവദിക്കുന്നതായിരുന്നു.
ഈ രീതികൾ വലിയ വിവാദത്തിന് കാരണമായി. സംഘത്തിലെ എല്ലാ പ്രവർത്തനങ്ങളും തീരുമാനങ്ങളും സമവായത്തിലൂടെ ഏകകണ്ഠമായി അംഗീകരിക്കപ്പെടേണ്ടതാണ് . ഈ പത്ത് നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിക്കപ്പെടുന്ന സന്യാസിമാർ തെറ്റ് അംഗീകരിക്കാൻ വിസമ്മതിച്ചതിനാൽ, രണ്ടാം ബുദ്ധമതസമിതി വിളിച്ചുചേർത്തതല്ലാതെ മറ്റൊരു തരത്തിലും ഈ തർക്കം പരിഹരിക്കാൻ സംഘത്തിന് കഴിഞ്ഞില്ല.
പത്ത് നിയമങ്ങളിൽ ചിലത് വിനയപിടകത്തിലെ അപ്രധാന ( ദുക്കത അല്ലെങ്കിൽ സെഖിയ ) നിയമങ്ങൾക്ക് വിരുദ്ധമായിരുന്നു . ബുദ്ധന്റെ പരിനിർവ്വാണത്തിനു മുമ്പ് അദ്ദേഹം ആനന്ദനോടു സംഘത്തിനു വേണമെങ്കിൽ വിനയപിടകത്തിലെ അപ്രധാനനിയമങ്ങൾ ഉപേക്ഷിക്കാമെന്നു പറഞ്ഞിരുന്നു. പക്ഷെ, ഒന്നാം ബുദ്ധമതസമിതിയിൽ ഏതായിരുന്നു ബുദ്ധൻ പരാമർശിച്ചിരുന്ന വിനയപിടകത്തിലെ അപ്രധാനനിയമങ്ങളെന്നു വ്യക്തമല്ലാതിരുന്നതിനാൽ വിനയനിയമങ്ങൾ ബുദ്ധന്റെ സമയത്തുള്ള അതേ നിയനങ്ങൾ തന്നെയായി നിലനിർത്താൻ ഏകണ്ഠമായി തീരുമാനിച്ചു. എന്നിരുന്നാലും, 100 വർഷത്തിനുശേഷം ചില സന്യാസിമാർക്ക് ചില നിയമങ്ങളിൽ ഇളവ് വരുത്താമെന്ന് തോന്നി.
രണ്ടാം ബുദ്ധമത സമിതി നിയമങ്ങളിൽ ഇളവുകളൊന്നും അനുവദിക്കേണ്ടതില്ല എന്ന ഏകകണ്ഠമായ തീരുമാനം എടുക്കുകയും പത്ത് നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിക്കപ്പെടുന്ന സന്യാസിമാർക്കു താക്കീത് നൽകുകയും ചെയ്തു.
അവലംബം
തിരുത്തുക- ↑ Harvey, Peter (2013). An Introduction to Buddhism: Teachings, History and Practices (2nd ed.). Cambridge, UK: Cambridge University Press. pp. 88–90.
- ↑ Skilton, Andrew. A Concise History of Buddhism. 2004. pp. 49, 64
- ↑ Harvey, Peter (2013). An Introduction to Buddhism: Teachings, History and Practices (2nd ed.). Cambridge, UK: Cambridge University Press. pp. 89–90.
- ↑ Skilton, Andrew. A Concise History of Buddhism. 2004. pp. 49, 64
- ↑ Harvey, Peter (2013) p. 89.
- ↑ Skilton, Andrew. A Concise History of Buddhism. 2004. p. 64