രണ്ടാം എലിഫന്റ് പാസ്സ് യുദ്ധം

സൈനിക മുന്നേറ്റം

ജാഫ്നയിലെ എലിഫന്റ് പാസ്സ് സൈനിക താവളം ശ്രീലങ്കൻ സേനയിൽ നിന്നും പിടിച്ചെടുക്കാൻ എൽ.ടി.ടി.ഇ നടത്തിയ സൈനിക മുന്നേറ്റമാണ് രണ്ടാം എലിഫന്റ് പാസ്സ് യുദ്ധം എന്നറിയപ്പെടുന്നത്. ഓപ്പറേഷൻ അൺസീസിങ് വേവ്സ് III എന്ന പേരിലും ഇതറിയപ്പെടുന്നു.

രണ്ടാം എലിഫന്റ് പാസ്സ് യുദ്ധം
ശ്രീലങ്കയിലെ ആഭ്യന്തര കലാപം ഭാഗം
തിയതി2000 ഏപ്രിൽ 22 മുതൽ 23 വരെ
സ്ഥലംഎലിഫന്റ് പാസ്സ് , ജാഫ്ന, ശ്രീലങ്ക
ഫലംതമിഴ് പുലികളുടെ വിജയം
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
ശ്രീലങ്കൻ സൈന്യം എൽ.ടി.ടി.ഇ
പടനായകരും മറ്റു നേതാക്കളും
ശ്രീലാൽ വീരസൂര്യവേലുപ്പിള്ള പ്രഭാകരൻ
ബൽരാജ്
ടി.ശിവനേശൻ
കരുണ അമ്മൻ
ശക്തി
17,5001,200
നാശനഷ്ടങ്ങൾ
204 പേർ കൊല്ലപ്പെട്ടു
357 പേർക്കു പരുക്കേറ്റു
150 പേർ കൊല്ലപ്പെട്ടു

പശ്ചാത്തലം തിരുത്തുക

1991 ൽ ശ്രീലങ്കൻ സൈനിക താവളമായ എലിഫന്റ് പാസ്സ് പിടിച്ചെടുക്കാൻ തമിഴ് പുലികൾ ഒരു ശ്രമം നടത്തിയെങ്കിലും, അതു പരാജയത്തിൽ കലാശിക്കുകയായിരുന്നു. ഈ യുദ്ധത്തിൽ ആയിരത്തോളം തമിഴ് പുലികൾ കൊല്ലപ്പെട്ടു.[1] ഒമ്പതു വർഷങ്ങൾക്കുശേഷം, ശ്രീലങ്കൻ സൈന്യത്തിനു മുൻതൂക്കമുള്ള എലിഫന്റ് പാസ്സ് പിടിച്ചെടുക്കാൻ വ്യത്യസ്തമായൊരു തന്ത്രമായിരുന്നു എൽ.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ സ്വീകരിച്ചത്. നേരിട്ടുള്ള ഒരു യുദ്ധത്തിനു പകരം, സൈനിക ക്യാംപിൽ നുഴഞ്ഞു കയറി സാവകാശം ഒരു ഏറ്റുമുട്ടലിനു തയ്യാറെടുക്കുക എന്നതായിരുന്നു പുതിയ യുദ്ധതന്ത്രം.[2] ജാഫ്ന പ്രവിശ്യയെ ശ്രീലങ്കയുടെ വടക്കൻ പ്രദേശവുമായി ബന്ധിപ്പിക്കുന്ന ഇടമെന്ന നിലയിൽ വളരെ തന്ത്രപ്രധാനമുള്ള സ്ഥലം കൂടിയായിരുന്നു എലിഫന്റ് പാസ്സ്. ജാഫ്ന-കാൻഡി പാത, എ-9 ഹൈവേ, ജാഫ്നയിലേക്കുള്ള തീവണ്ടി പാത എന്നിവയെല്ലാം കടന്നു പോകുന്നത് എലിഫന്റ് പാസ്സിലൂടെയായിരുന്നു.പെട്ടെന്നൊന്നും കീഴടക്കാൻ പറ്റാത്ത് ഒരു സൈനികതാവളമാണ് എലിഫന്റ് പാസ്സ് എന്നൊരു വിശ്വാസം കൂടിയുണ്ടായിരുന്നു.

യുദ്ധം തിരുത്തുക

1999 ഡിസംബർ പതിനൊന്നാം തീയതിയാണ് എൽ.ടി.ടി.ഇ എലിഫന്റ് പാസ്സ് പിടിച്ചെടുക്കാൻ ശ്രമം തുടങ്ങിയത്. യുദ്ധത്തിന്റെ തുടക്കത്തിൽ തമിഴ് പുലികൾക്ക് നേരിയ മുൻതൂക്കം ലഭിച്ചുവെങ്കിലും, എലിഫന്റ് പാസ്സിലെ സൈനികരെ സഹായിക്കാൻ ശ്രീലങ്കൻ സൈന്യത്തിലെ 53ആം ഡിവിഷൻ എത്തിച്ചേർന്നതോടെ, ശ്രീലങ്കൻ പക്ഷത്തായി വിജയസാധ്യത. അമേരിക്കയിൽ നിന്നും, പാകിസ്താനിൽ നിന്നും സൈനിക പരിശീലനം ലഭിച്ച ഒരു ഡിവിഷനായിരുന്നു ഇത്. ബ്രിഗേഡിയർ. ജമിനി, ജനറൽ ശിശിര വിജയസിംഹ, ബ്രിഗേഡിയർ ശിവാലി വാനിഗശേഖർ തുടങ്ങിയ പരിശീലനം സിദ്ധിച്ച കമാന്റിങ് ഓഫീസർമാർ ഉള്ള ശ്രീലങ്കൻ സൈന്യത്തിന്റെ വിഭാഗമായിരുന്നു 53ആം ഡിവിഷൻ. ശ്രീലങ്കൻ സൈന്യത്തിന്റെ കനത്ത് ചെറുത്തുനില്പിനൊടുവിൽ എൽ.ടി.ടി.ഇ തീവ്രവാദികൾ പിൻമാറുകയായിരുന്നു.

2000 ഏപ്രിൽ 22നു വീണ്ടും ആക്രമണം ആരംഭിച്ച എൽ.ടി.ടി.ഇ, യുദ്ധത്തിന്റെ ആദ്യമണിക്കൂറുകളിൽ തന്നെ ക്യാപിന്റെ പ്രധാന പ്രദേശങ്ങൾ വരുതിയിലാക്കി. ക്യാംപിലേക്കു നുഴഞ്ഞു കയറിയ പുലികൾ അവിടെയുണ്ടായിരുന്ന ആയുധങ്ങൾ നശിപ്പിക്കാനാരംഭിച്ചു. കൂടുതൽ സൈന്യമെത്തുമ്പോൾ, പ്രതിരോധം നിഷ്ഫലമാക്കാനുള്ള തയ്യാറെടുപ്പായിരുന്നു അത്. ഇയ്യാക്കച്ചി പുലികളുടെ കയ്യിലായതോടെ, പ്രതിരോധമാർഗ്ഗം സ്വീകരിക്കാൻ ശ്രീലങ്കൻ സൈന്യം നിർബന്ധിതരായി.[3] എലിഫന്റ് പാസ്സ് ഉപേക്ഷിച്ചു പോകാൻ സൈനിക നേതൃത്വം തീരുമാനിച്ചു.

അനന്തരഫലം തിരുത്തുക

ഏപ്രിൽ ഇരുപത്തിനാലാം തീയതി, എലിഫന്റ് പാസ്സ് പുലികൾ പിടിച്ചെടുത്തതായി സൈന്യം സമ്മതിച്ചു. ജാഫ്ന പ്രവിശ്യ മുഴുവൻ പുലികളുടെ കയ്യിലാകുമെന്ന ഭയന്ന പ്രസിഡന്റ് കുമാരതുംഗ, ജാഫ്നയിൽ അകപ്പെട്ടുപോയ ശ്രീലങ്കക്കാരെ രക്ഷപ്പെടുത്താൻ ഇന്ത്യൻ സൈന്യത്തിന്റെ സഹായം അഭ്യർത്ഥിച്ചുവെങ്കിലും, ഇന്ത്യ അത് നിരാകരിക്കുകയായിരുന്നു.[4][5] എലിഫന്റ് പാസ്സ് യുദ്ധത്തിനു മുമ്പ്, പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗെ സൈനിക നേൃത്വത്തിൽ നടത്തിയ ചില മാറ്റങ്ങൾ ഈ പരാജയത്തിനു കാരണമായതായി പറയപ്പെടുന്നു.

ഇതും കൂടി കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "Death of a military hero". Asia Times. 2002-07-27. Archived from the original on 2016-08-28. Retrieved 2016-08-29.
  2. "The taking of Elephant Pass". The Frontline Volume 17 - Issue 10,. 2000-05-13. Archived from the original on 2016-08-29. Retrieved 2015-09-29.{{cite news}}: CS1 maint: bot: original URL status unknown (link) CS1 maint: extra punctuation (link)
  3. "SLA admits loss of Iyakkachchi". Tamilnet. 2000-04-24. Archived from the original on 2016-08-30. Retrieved 2016-08-30.{{cite web}}: CS1 maint: bot: original URL status unknown (link)
  4. "Plea for India to rescue 40,000 Sri Lankan troops". TheGuardian. 2000-05-03. Archived from the original on 2016-08-30. Retrieved 2016-08-30.{{cite news}}: CS1 maint: bot: original URL status unknown (link)
  5. "Lanka's Geneva defence: Course correction needed urgently". TheIsland. 2014-04-25. Archived from the original on 2016-08-30. Retrieved 2016-08-30.{{cite web}}: CS1 maint: bot: original URL status unknown (link)