ഒന്നാം എലിഫന്റ് പാസ്സ് യുദ്ധം
ശ്രീലങ്കൻ സൈനിക താവളമായിരുന്ന എലിഫന്റ് പാസ്സ് പിടിച്ചെടുക്കാൻ എൽ.ടി.ടി.ഇ തീവ്രവാദികൾ നടത്തിയ ആദ്യ ശ്രമമായിരുന്നു ഒന്നാം എലിഫന്റ് പാസ്സ് യുദ്ധം എന്നറിയപ്പെടുന്നത്. ശ്രീലങ്കയുടെ വടക്കൻ പ്രദേശത്തെ ജാഫ്നയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഒരു സ്ഥലമായിരുന്നു എലിഫന്റ് പാസ്സ്. ഒരു മാസം നീണ്ടു നിന്ന യുദ്ധത്തിനൊടുവിൽ ശ്രീലങ്കൻ സൈന്യത്തിനായിരുന്നു വിജയം.
ഒന്നാം എലിഫന്റ് പാസ്സ് യുദ്ധം | |||||||
---|---|---|---|---|---|---|---|
ശ്രീലങ്കയിലെ ആഭ്യന്തര കലാപങ്ങളുടെ ഭാഗം | |||||||
യുദ്ധത്തിൽ എൽ.ടി.ടി.ഇ ഉപയോഗിച്ച അത്യന്താധുനിക രീതിയിലുള്ള സൈനിക വാഹനം. | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
ശ്രീലങ്കൻ സേന | എൽ.ടി.ടി.ഇ | ||||||
ശക്തി | |||||||
10,800 | 5,000 | ||||||
നാശനഷ്ടങ്ങൾ | |||||||
202-400+ കൊല്ലപ്പെട്ടു [1] | 573-1,000+ കൊല്ലപ്പെട്ടു[2] |
യുദ്ധം
തിരുത്തുക1991 ജൂലൈ പത്തിന് എലിഫന്റ് പാസ്സ് ലക്ഷ്യമാക്കി എൽ.ടി.ടി.ഇ വിമത സേന ശക്തമായ ആക്രമണം തുടങ്ങി. ശ്രീലങ്കൻ സേനയും, എൽ.ടി.ടി.ഇയും തമ്മിൽ അന്നേവരെ നടന്നതിൽ ഏറ്റവും രൂക്ഷമായ യുദ്ധമായിരുന്നു അത്. സൈനിക താവളത്തിലേക്കുള്ള എല്ലാ മാർഗ്ഗങ്ങളും അടച്ച ശേഷമായിരുന്നു എൽ.ടി.ടി.ഇ ആക്രമണം തുടങ്ങിയത്. ശ്രീലങ്കൻ സൈനികരെ സഹായിക്കാൻ പുറമേ നിന്നും ആരും എത്താതിരിക്കാനുള്ള ഒരു മുൻകരുതലായിരുന്നു അത്. ഇതു കൂടാതെ, ആകാശമാർഗ്ഗേയുള്ള സഹായവും ഇല്ലാതാക്കാൻ, എൽ.ടി.ടി.ഇ വിമാനവേധ തോക്കുകളും ഉപയോഗിച്ചിരുന്നു. ശ്രീലങ്കൻ സേനയിലെ ആറാം ബറ്റാലിയനെ സേനാംഗങ്ങൾ എലിഫന്റ് പാസ്സിൽ അകപ്പെട്ടു. ദക്ഷിണ ഭാഗത്തു നിന്നും ആക്രമണം ആരംഭിച്ച എൽ.ടി.ടി.ഇ വൈകാതെ ശ്രീലങ്കൻ സേനയുടെ അധീനതയിലായിരുന്നു ചില സൈനിക കേന്ദ്രങ്ങൾ പിടിച്ചെടുത്തു. രണ്ടാം ദിവസം, ആറാം ബറ്റാലിയനിലെ മുതിർന്ന ഒരു ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.
ഓപ്പറേഷൻ ബലവേഗയ
തിരുത്തുകഎൽ.ടി.ടി.ഇ വളഞ്ഞ എലിഫന്റ് പാസ്സിലെ സൈനികരെ രക്ഷിക്കാൻ പുറമേ നിന്നും സൈന്യത്തെ എത്തിക്കുക എന്നത് ദുഷ്കരമായ പ്രവർത്തിയായിരുന്നു. ആധുനികരീതിയിലുള്ള വിമാനവേധ തോക്കുകൾ എൽ.ടി.ടി.ഇയുടെ കൈവശം ഉണ്ടായിരുന്നു. നാലാം ദിവസം, സൈനിക താവളത്തിനു കിഴക്കുള്ള വെറ്റിലക്കേണി എന്ന സ്ഥലത്തു നിന്നും പതിനായിരം പേരടങ്ങുന്ന ശ്രീലങ്കൻ സൈന്യം താവളം ലക്ഷ്യമാക്കി മുന്നേറി. പുലികളിൽ നിന്നുമുള്ള കനത്ത ആക്രമണം കാരണം, ഏതാണ്ട് പതിനെട്ടു ദിവസത്തിനു ശേഷം മാത്രമാണ്, സേനക്കു എലിഫന്റ് പാസ്സിനരികത്തു എത്താൻ കഴിഞ്ഞത്.
കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടും, ഓഗസ്റ്റ് മൂന്നാം തീയതിയോടെ, സൈന്യം താവളത്തിനടുത്തെത്തി. ഓഗസ്റ്റ് ഒമ്പതാം തീയതി വരെ യുദ്ധം നീണ്ടു നിന്നു. പരാജയം മുന്നിൽ കണ്ട എൽ.ടി.ടി.ഇ തന്ത്രപരമായി പിൻവാങ്ങാൻ തീരുമാനിക്കുകയായിരുന്നു. എൽ.ടി.ടി.ഇയുടെ കണക്കുകൾ പ്രകാരം, 573 പുലികൾ യുദ്ധത്തിൽ കൊല്ലപ്പെട്ടു എന്നു പറയുമ്പോൾ, ശ്രീലങ്കൻ സേനയുടെ കണക്കുകൾ പ്രകാരം ഇത് ഏതാണ്ട് ആയിരത്തിനടുത്താണ്. എല്ലാ യുദ്ധങ്ങളുടേയും മാതാവ് എന്നാണ് ഒന്നാം എലിഫന്റ് പാസ്സ് യുദ്ധത്തെ പ്രസിഡന്റ് പിന്നീടു വിശേഷിപ്പിച്ചത്.[3][4]
അവലംബം
തിരുത്തുക- ↑ "SRI LANKA: THE UNTOLD STORY". Asia Times. 2002-07-27. Archived from the original on 2016-08-28. Retrieved 2016-08-28.
- ↑ "Death of a military hero". Asia Times. 2002-07-27. Archived from the original on 2016-08-28. Retrieved 2016-08-28.
- ↑ "Mother of All Battles". Amazinglanka. Archived from the original on 2016-08-28. Retrieved 2016-08-28.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Sri Lanka Navy - Amphibious Operations". Globalsecurity. Retrieved 2016-08-28.