കോവിദാരം

ചെടിയുടെ ഇനം
(രക്തമന്ദാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

12 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറിയ മരമാണ് കോവിദാരം. (ശാസ്ത്രീയനാമം: Bauhinia variegata). പൂക്കൾക്ക് ഓർക്കിഡ് പൂക്കളുമായി സാമ്യമുള്ളതിനാൽ ഓർക്കിഡ് മരം എന്നറിയപ്പെടുന്നു. തെക്കുകിഴക്ക് ഏഷ്യൻ വംശജനാണ്. അലങ്കാരവൃക്ഷമായി വളർത്തുന്നു. ഹമ്മിംഗ് ബേഡുകളെ ആകർഷിക്കാൻ നട്ടുവളർത്താറുണ്ട്. കീടബാധ തീരെ കുറവാണ്[1]. മന്ദാരത്തിന്റെ അതേ ഇനത്തില്പെട്ട കൊവിദാരങ്ങളുടെ ഇലകളും മന്ദാരത്തിന്റേതിനോടു സമാനമാണു.

കോവിദാരം
Flowers
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
B. variegata
Binomial name
Bauhinia variegata
Bauhinia variegata

മറ്റു ഭാഷകളിലെ പേരുകൾ

തിരുത്തുക

Orchid Tree, Varigated Bauhinia • Hindi: Kachnar कचनार • Manipuri: চিঙথ্ৰাও Chingthrao • Marathi: kanaraj, kavidara, kanchan, rakta-kanchan • Malayalam: ചുവന്ന മന്ദാരം• Telugu: Bodanta, Daevakanchanamu • Kannada: arisinantige, ayata, bilikanjivala, irkubalitu • Bengali: ৰক্তকংচন Raktakanchan • Oriya: vau-favang, vaube, kachan • Khasi: Dieng long, Dieng tharlong • Assamese: Kotora, Kurol • Mizo: Vau-favang, Vaube, Vaufawang • Sanskrit: Ashmantaka, asphota, Chamarika, Chamari • Nepali: Takki, Koeralo (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

രസാദി ഗുണങ്ങൾ

തിരുത്തുക

രസം :കഷായം

ഗുണം :രൂക്ഷം

വീര്യം :ഉഷ്ണം

വിപാകം :കടു [2]

ഔഷധയോഗ്യ ഭാഗം

തിരുത്തുക

പട്ട, പുഷ്പം [2]

ഔഷധഗുണങ്ങൾ

തിരുത്തുക

ചുമ, ആസ്ത്മ, വയറിലെ അസുഖങ്ങൾ, തൊണ്ടവേദന, ത്വഗ്രോഗങ്ങൾ എന്നിവയ്ക്ക് മരുന്നായി ഉപയോഗിക്കുന്നു. ഉണങ്ങിയ മൊട്ടുകളും ഔഷധമായി ഉപയോഗിക്കുന്നുണ്ട്[3].

ചിത്രശാല

തിരുത്തുക
  1. http://www.abc.net.au/gardening/stories/s720256.htm
  2. 2.0 2.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  3. http://www.motherherbs.com/bauhinia-variegata.html

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കോവിദാരം&oldid=3694198" എന്ന താളിൽനിന്ന് ശേഖരിച്ചത്