രംഗ് രസിയാ

(രംഗ് രസിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിഖ്യാത ചിത്രകാരൻ രാജാ രവിവർമയുടെ ജീവിതത്തെ ആധാരമാക്കി 2008-ൽ കേതൻ മേത്ത സംവിധാനം ചെയ്ത ചലച്ചിത്രമാണ് രംഗ് രസിയാ (ഹിന്ദി: रंग रसिया). 'കളേഴ്സ് ഓഫ് പാഷൻ' എന്ന പേരാണ് ചിത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പിനുള്ളത്.

Rang Rasiya
Promotional poster for the film
സംവിധാനംകേതൻ മേത്ത
നിർമ്മാണംദീപാസാഹി
ആനന്ദ് മഹേന്ദ്രു
കേതൻ മേത്ത
രചനSanjeev Dutta (screenplay)
Ketan Mehta
അഭിനേതാക്കൾRandeep Hooda
Nandana Sen
Triptha Parashar
സംഗീതംSandesh Shandilya
ഛായാഗ്രഹണംAnil Mehta
റിലീസിങ് തീയതി2008
രാജ്യംIndia
ഭാഷHindi
English
ബജറ്റ്Rs. 12 crores

കേരളം, മുംബൈ, വാരാണസി എന്നിവിടങ്ങളിലായിരുന്നു 'രംഗ് രസിയാ'യുടെ ചിത്രീകരണം.

ഇതിവൃത്തം

തിരുത്തുക

രജ്ഞിത്ത് ദേശായിയുടെ മറാത്തി നോവലായ 'രാജാ രവിവർമ്മ' യെ ആസ്പദമാക്കിയാണ് ഈ സിനിമ.[1] രാജാ രവിവർമയുടെ പൊതുജീവിതവും സ്വകാര്യജീവിതവും രംഗ് രസിയായിൽ പ്രതിപാദിക്കപ്പെടുന്നു. രവിവർമയെ വളരെയേറെ സ്വാധീനിക്കുകയും രവിവർമയുടെ ചിത്രരചനയ്ക്ക് പ്രചോദനമായിത്തീരുകയും ചെയ്ത സുഗന്ധ എന്ന സ്ത്രീയുമായി രവിവർമയ്ക്കുള്ള ബന്ധവും ഈ ബന്ധം രവിവർമയുടെ പൊതുജീവിതത്തിൽ വരുത്തുന്ന വ്യതിയാനങ്ങളുമാണ് ചിത്രത്തിന്റെ മുഖ്യ ഇതിവൃത്തം. നിറങ്ങളോടുള്ള രവിവർമയുടെ അഭിനിവേശവും അവിഷ്കാരസ്വാതന്ത്ര്യത്തിനുള്ള പോരാട്ടവും ഈ ചലച്ചിത്രത്തെ വ്യത്യസ്തമാക്കുന്നു.

ആക്ഷേപങ്ങൾ

തിരുത്തുക

രവിവർമ്മയെക്കുറിച്ച വാസ്തവവിരുദ്ധമായ ചിത്രീകരണങ്ങളും പരാമർശങ്ങളും നടത്തി ആക്ഷേപിച്ചെന്ന് കാട്ടി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ മായാ മൂവീസിനും സംവിധായകൻ കേതൻ മേത്തയ്ക്കും ഇദ്ദേഹത്തിന്റെ ഭാര്യയും നിർമാതാവുമായ ദീപാസാഹിക്കും സഹനിർമാതാവായ ആനന്ദ് മഹേന്ദ്രുവിനുമെതിരെ കേസു നൽകിയതിനെത്തുടർന്ന് ചിത്രത്തിന്റെ പ്രദർശനം കോടതി തടഞ്ഞിരുന്നു.[2] വിവാദപരവും പ്രകോപനപരവുമായ പരാമർശങ്ങളും രംഗങ്ങളും ഉണ്ടായിരുന്നതിനാൽ നേരത്തേ സെൻസർബോർഡിന്റെ വിലക്കുണ്ടായിരുന്നു.[3][4]

അഭിനേതാക്കൾ

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക
  • 2014 ൽ ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.
  1. "No scope for controversy in 'Rang Rasiya': Ketan Mehta". Nowrunning.com. 2007-11-27. Archived from the original on 2012-10-08. Retrieved 2008-08-22. {{cite web}}: |first= missing |last= (help)
  2. "രംഗരസ്യയ്ക്ക് കോടതി വിലക്ക്". www.deshabhimani.com. Retrieved 2014 നവംബർ 6. {{cite web}}: Check date values in: |accessdate= (help)
  3. ApunKaChoice. "Rang Rasiya Censor Board Objects to Frontal Nudity". ApunKaChoice.com. Archived from the original on 2008-09-14. Retrieved 2008-09-13.
  4. "Nandana Sen asks for NOC on Rang Rasiya promotions". Patrika Group. No. 2 August 2014. Retrieved 2014-08-02.

പുറം കണ്ണികൾ

തിരുത്തുക

ഇവകൂടി കാണുക

തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രംഗ്_രസിയാ&oldid=3772514" എന്ന താളിൽനിന്ന് ശേഖരിച്ചത്