ഒരു ശ്രീലങ്കൻ ഗായികയും, ഗാനരചയിതാവും, റാപ്പറും, സംഗീത നിർമ്മാതാവും, യൂട്യൂബറുമാണ് യോഹാനി എന്നറിയപ്പെടുന്ന യോഹാനി ദിലോക ഡി സിൽവ ( സിംഹള: යොහානි දිලෝකා ද සිල්වා  ; ജനിച്ചത് 30 ജൂലൈ 1993). ടിക്‌ടോക്കിലും സംഗീതോപകരണങ്ങളുടെ ഇറക്കുമതിയിലും കയറ്റുമതിയിലും അവർ പ്രശസ്തയാണ്. ഒരു യൂട്യൂബറായി സംഗീത ജീവിതം ആരംഭിച്ച അവർ 'ദേവിയാങ്കെ ബാരെ' എന്ന റാപ്പ് കവറിന്റെ പേരിലാണ് ആദ്യം അംഗീകരിക്കപ്പെടുന്നത്. പിന്നീട് അവരുടെ ആലാപനത്തിന്റെയും റാപ്പിംഗിന്റെയും നിരവധി കവറുകൾ പുറത്തിറങ്ങുകയും, അത് യോഹാനക്ക് ശ്രീലങ്കയിലെ "റാപ്പ് പ്രിൻസസ്" എന്ന പദവി നൽകുകയും ചെയ്തു.[1] "മാനികെ മാഗെ ഹിതേ " എന്ന കവറിന്റെ പേരിൽ അവർ പ്രശസ്തിയിലേക്ക് ഉയരുകയും ആഗോള അംഗീകാരം നേടുകയും ചെയ്തു.[2] യൂട്യൂബിൽ മൊത്തം 2.46 ദശലക്ഷം വരിക്കാരെ മറികടന്ന ആദ്യ ശ്രീലങ്കൻ വനിതാ ഗായിക എന്ന ബഹുമതിയും അവർ നേടി.[3]

യോഹാനി ഡി സിൽവ
යොහානි
പ്രമാണം:Yohani1.jpg
ജനനം
യോഹാനി ദിലോക ഡി സിൽവ

(1993-07-30) 30 ജൂലൈ 1993  (31 വയസ്സ്)
ദേശീയതശ്രീലങ്കൻ, സിംഹള
വിദ്യാഭ്യാസംവിശാഖ വിദ്യാലയ, സി‍ക്യു യൂണിവേഴ്സിറ്റി
കലാലയംജനറൽ സർ ജോൺ കോട്ടേലവാല ഡിഫൻസ് യൂണിവേഴ്സിറ്റി
തൊഴിൽ
  • ഗായിക
  • ഗാന രചയിതാവ്
  • മോഡൽ
സജീവ കാലം2016–ഇതുവരെ
മാതാപിതാക്ക(ൾ)
  • പ്രസന്ന ഡി സിൽവ (പിതാവ്)
  • ദിനിതി ഡി സിൽവ (മാതാവ്)

ജീവിത രേഖ

തിരുത്തുക

1993 ജൂലൈ 30 ന് ശ്രീലങ്കയിലെ കൊളംബോയിലാണ് യോഹാനി ജനിച്ചത്. ഒരു യുദ്ധവിദഗ്ധനും, മുൻ ആർമി ഓഫീസർ മേജർ ജനറലുമായ പ്രസന്ന ഡി സിൽവയുടെയും, ശ്രീലങ്കൻ എയർലൈൻസിലെ മുൻ എയർ ഹോസ്റ്റസ് ആയ ദിനിതി ഡി സിൽവയുടെയും മകളാണ്. യോഹാനിക്ക് ഒരു അനുജത്തി ഉണ്ട്, ശവിന്ദ്രി ഡി സിൽവ, അവർ ഒരു ഡോക്ടറാകാൻ മെഡിസിൻ പഠിക്കുന്നു. പിതാവിന്റെ സൈനിക സ്ഥാനം കാരണം, രണ്ട് പെൺകുട്ടികളും കൊളംബോ ജില്ലഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ആയി വളർന്നു.[4] യോഹാനിയുടെ സംഗീതത്തോടുള്ള താൽപ്പര്യവും പരിശീലനവും ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ ആരംഭിച്ചു. അവരുടെ സംഗീത താൽപ്പര്യം തിരിച്ചറിയുകയും ചെറുപ്പത്തിൽ തന്നെ ഈ അഭിനിവേശം പിന്തുടരാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തത് അമ്മയാണ്.[5][6][7][3] വിശാഖ വിദ്യാലയത്തിലെ പ്രശസ്തനായ ഒരു നീന്തൽക്കാരിയും വാട്ടർ പോളോ കളിക്കാരിയുമായ അവർ കായികരംഗത്തും ഉണ്ടായിരുന്നു. സ്കൂൾ കഴിഞ്ഞ സേഷമുള്ള യുണൈറ്റഡ് കിംഗ്ഡത്തിലെ അവരുടെ വർഷങ്ങൾ സംഗീത ലോകത്തെ വിശാലമാക്കാൻ സഹായിച്ചു. ഒരു കലാകാരിയെന്ന നിലയിൽ സംഗീതത്തിൽ തന്റെ കരിയർ പിന്തുടരുന്നതിന് മുമ്പ് യോഹാനി ജനറൽ സർ ജോൺ കൊട്ടേലാവാല ഡിഫൻസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ലോഹസ്റ്റിക് മാനേജ്‌മെന്റിലും പ്രൊഫഷണൽ അക്കൗണ്ടിംഗിലും തന്റെ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി.[8][9] ഓസ്‌ട്രേലിയയിൽ അക്കൗണ്ടിംഗിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.[3]

2019 മാർച്ചിൽ ശ്രീലങ്കയിൽ തിരിച്ചെത്തിയതോടെയാണ് യോഹാനിയുടെ സംഗീത ജീവിതം പ്രശസ്തിയിലേക്ക് ഉയരുന്നത്. ദിലഞ്ജൻ സ്ഥാപിച്ച ഒരു റെക്കോർഡ് ലേബലായ പേട്ട ഇഫക്റ്റിൽ അവർ ചേർന്നു. 2020 ഫെബ്രുവരിയിൽ യോഹാനി, പ്രൈമ കോട്ടു മീ ബ്രാൻഡ് അംബാസഡറായി രണ്ട് വർഷത്തേക്ക് കരാർ ഒപ്പിട്ടു, ഇത് അവരുടെ ആദ്യത്തെ സുപ്രധാന ബ്രാൻഡ് അംഗീകാരങ്ങളിലൊന്നാണ്. തുടർന്നുള്ള മാസങ്ങളിൽ, യോഹാനി ഒരു സിംഗിളിനായി റെഡ് ബുൾ റെക്കോർഡ്സിൽ ഒപ്പുവച്ചു, അവരുടെ ആദ്യ സിംഗിൾ 'ആയ്' 2020 ഓഗസ്റ്റിൽ പ്രദർശിപ്പിച്ചു. 2020 ന്റെ അവസാനത്തിൽ യോഹാനി തന്റെ അതിശയകരമായ സിംഗിൾസിലൂടെ രാജ്യത്തെ പുനരുജ്ജീവിപ്പിച്ചു.[10] [11] 2020 സെപ്റ്റംബറിൽ ചാമത്ത് സംഗീതുമായി സഹകരിച്ച് ഇറങ്ങിയ സീത ദാവുന ആണ് രണ്ടാമത്തേത്. ദ്വീപിലെ 30 വർഷത്തെ യുദ്ധം സഹിച്ച പൗരന്മാർക്കിടയിൽ, പ്രത്യേകിച്ച് മുൻനിരയിൽ പോരാടിയ സൈനിക ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട പാട്ടുകൾ, വികാരത്തിന്റെ ഒരു തരംഗത്തെ പ്രതിധ്വനിപ്പിച്ച ഗാനമാണ് മൂന്നാമത്തേത്.[12][13][14]

2021 മേയ് മാസത്തിൽ ഇറങ്ങിയ, 122 ദശലക്ഷം വ്യൂകൾ ഉള്ള അവരുടെ "മണികെ മാഗെ ഹിതേ" എന്ന യൂട്യൂബ് വീഡിയോ ആണ് യോഹാനിയുടെ ഏറ്റവും കൂടുതൽ കാഴ്ചകൾ നേടിയ വീഡിയൊ.[15][16][17] പന്ത്രണ്ട് ഗാനങ്ങൾ ഉൾക്കൊള്ളുന്ന തന്റെ ആദ്യ സിംഹള ആൽബവും അവർ പൂർത്തിയാക്കി, 2021 ഡിസംബറിൽ ഒരു തത്സമയ സംഗീത പരിപാടിയിൽ ഇത് അവതരിപ്പിക്കാൻ പദ്ധതിയിടുന്നു.[3]

പുറത്തിറങ്ങിയ സിംഗിൾ സോംഗ് ട്രാക്കുകൾ

തിരുത്തുക
സോളൊ ട്രാക്കുകൾ
# ഗാനം ദൈർഘ്യം
1. "അവിധാൻ യാനവ"   04.00
2. "മനികെ മാഗെ ഹിതെ (കവർ സോങ്)"   02.42
3. "മനികെ മാതെ ഹിതെ (മലയാളം തമിഴ് വേർഷനുകൾ)"   02.39
4. "സീത ദാവുന"   03.14
5. "രാവത്ത് ദാസിൻ"   03.29
6. "ഹാൽ മസ്സ വിയോലെ വിയോലെ" (സോളൊ ട്രാക്ക് വേറ്ക്ഷ്ഷൻ) 02.48
7. "ആയെ" (സോളൊ ട്രാക്ക് വേർഷൻ) 03.24
8. "മെറി ക്രിസ്മസ് ബേബി" (സോളൊ ട്രാക്ക് വേർഷൻ) 03.06

ഒറിജിനലുകൾ

തിരുത്തുക
വർഷം ഗാനം കമ്പോസർ ഗായിക (കർ) എഴുത്തുകാരൻ സംഗീത നിർമ്മാതാവ്
2020 ആയെ യോഹാനി യോഹാനി ദിലഞ്ജൻ സെനെവിരത്നെ
മെറി ക്രിസ്മസ് ബേബി യോഹാനി യോഹാനി ദിലഞ്ജൻ സെനെവിരത്നെ ലാക്
2021 ഹാൽ മസ്സ യോഹാനി യോഹാനി രാജീവ് സെബാസ്റ്റ്യൻ
മണികെ മാഗെ ഹിതേ ചാമത്ത് സംഗീത് യോഹാനി, സതീശൻ ദുലാൻ എആർഎക്സ് ചാമത്ത് സംഗീത്
  1. "යොහානි ද සිල්වා, Yohani De Silva Wiki, Height, Age, Boyfriend, Family, Biography & More - Sprojo" (in അമേരിക്കൻ ഇംഗ്ലീഷ്). 2021-08-04. Archived from the original on 2021-08-10. Retrieved 2021-08-10.
  2. Weerasooriya, Sahan. "Global recognition for local artiste!" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-09-01.
  3. 3.0 3.1 3.2 3.3 "'Manike Mage Hithe' Yohani's Manike touches the hearts of 60 million". Print Edition - The Sunday Times, Sri Lanka. Retrieved 2021-09-01.
  4. "APPRECIATIONS". Daily News (in ഇംഗ്ലീഷ്). Retrieved 2021-08-10.
  5. Amerasinghe, Nilanthi. "Please welcome…Yohani!". Daily News (in ഇംഗ്ലീഷ്). Retrieved 2021-08-10.
  6. "විශ්‍රාමික මේජර් ජෙනරාල් ප්‍රසන්න ද සිල්වාගේ දියණිය වීම ගැන මට ආඩම්බරයි - යොහානි ද සිල්වා ⋆ සතුටින් ජීවිතය දරන්නී - Dharanee". සතුටින් ජීවිතය දරන්නී - Dharanee (in അമേരിക്കൻ ഇംഗ്ലീഷ്). 2021-06-07. Retrieved 2021-08-10.
  7. "Danuට කියන්න! | යොහානි ද සිල්වා". www.lankadeepa.lk (in Sinhala). Retrieved 2021-08-10.{{cite web}}: CS1 maint: unrecognized language (link)
  8. Weerasooriya, Sahan. "A novel CD… with the old and the new" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-08-10.
  9. "'මම කොල්ලෙක් වගේලු, පිටරට අයනම් එහෙම කියල නෑ' යෝහානි කියන කතාව". Nai FM (in അമേരിക്കൻ ഇംഗ്ലീഷ്). 2021-07-13. Archived from the original on 2021-08-10. Retrieved 2021-08-10.
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-18. Retrieved 2021-09-27.
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-10-02. Retrieved 2021-09-27.
  12. "Musical treat for everyone". Daily News (in ഇംഗ്ലീഷ്). Retrieved 2021-08-10.
  13. "My music is not a business for me". Sunday Observer (in ഇംഗ്ലീഷ്). 2017-09-02. Retrieved 2021-08-10.
  14. "Gearing to make dreams come true!". Sunday Observer (in ഇംഗ്ലീഷ്). 2019-05-03. Retrieved 2021-08-10.
  15. "Yohani turns Hot N Spicy with Prima KottuMee - Press Releases | Daily Mirror". www.dailymirror.lk (in English). Retrieved 2021-08-10.{{cite web}}: CS1 maint: unrecognized language (link)
  16. "Prima KottuMee's Avurudu Raban Mashup takes on a new level". Adaderana Biz English | Sri Lanka Business News (in അമേരിക്കൻ ഇംഗ്ലീഷ്). 2020-06-15. Retrieved 2021-08-10.
  17. "Legacy of sisterhood | The Sundaytimes Sri Lanka". Retrieved 2021-08-10.
"https://ml.wikipedia.org/w/index.php?title=യോഹാനി&oldid=4100772" എന്ന താളിൽനിന്ന് ശേഖരിച്ചത്