കഴിക്കുമ്പോൾ ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്നുവെന്ന് അവകാശപ്പെടുന്ന സൂക്ഷ്മാണുക്കളാണ് പ്രോബയോട്ടിക്കുകൾ. ഇതു കഴിക്കുമ്പോൾ കുടലിനകത്ത് ഉള്ള ഗട്ട് ഫ്ലോറ മെച്ചപ്പെടുത്തുകയോ പുനഃസ്ഥാപിക്കുകയോ ചെയ്യുന്നു.[1][2][3] പ്രോബയോട്ടിക്കുകൾ സാധാരണയായി കഴിക്കുന്നത് സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ അപൂർവ സന്ദർഭങ്ങളിൽ ബാക്ടീരിയ ഇടപെടലുകൾ അനാവശ്യ പാർശ്വഫലങ്ങളും ഉണ്ടാക്കാം. ചില അവസ്ഥകൾക്ക് പ്രോബയോട്ടിക്സ് ഗുണം ചെയ്യുമെന്നതിന് ചില തെളിവുകളുണ്ട്.[4] ലാക്ടോബാസിലസ് ബൾഗാറിക്കസ് എന്ന ബൾഗേറിയൻ യോഗാർട്ടിലെ ഒരു പ്രത്യേക തരം ബാസിലസ് ആണ് ആദ്യമായി കണ്ടെത്തിയ പ്രോബയോട്ടിക്. 1905-ൽ ബൾഗേറിയൻ ഫിസിഷ്യനും മൈക്രോബയോളജിസ്റ്റുമായ സ്റ്റാമെൻ ഗ്രിഗോറോവ് ആണ് ഈ കണ്ടുപിടുത്തം നടത്തിയത്.

ഒരു പ്രോബയോട്ടിക് ഉത്പന്നം.

അവലംബം തിരുത്തുക

  1. "Probiotics". National Health Service. 27 November 2018.
  2. "Probiotics: What You Need To Know". National Center for Complementary and Integrative Health, US National Institutes of Health. 1 August 2019. Retrieved 10 November 2019.
  3. "Diet therapy for inflammatory bowel diseases: The established and the new". World J Gastroenterol (Review). 22 (7): 2179–2194. 2016. doi:10.3748/wjg.v22.i7.2179. PMC 4734995. PMID 26900283.{{cite journal}}: CS1 maint: unflagged free DOI (link)
  4. anooja.zn. "വയറിൻറെ ആരോഗ്യത്തിനായി കഴിക്കേണ്ട ആറ് പ്രോബയോട്ടിക് ഭക്ഷണങ്ങൾ..." Retrieved 2022-11-01.
"https://ml.wikipedia.org/w/index.php?title=പ്രോബയോട്ടിക്&oldid=3816235" എന്ന താളിൽനിന്ന് ശേഖരിച്ചത്