യെവ്ജനി യെവ്തുഷെങ്കോ
പ്രമുഖ റഷ്യൻ ചലച്ചിത്രകാരനും അഭിനേതാവും കവിയുമാണ് യെവ്ജനി യെവ്തുഷെങ്കോ (ജനനം : 18 ജൂലൈ 1932).
യെവ്ജനി യെവ്തുഷെങ്കോ | |
---|---|
ജനനം | സിമാ, സൈബീരിയ, റഷ്യ | 18 ജൂലൈ 1932
തൊഴിൽ | കവി, ചലച്ചിത്ര സംവിധായകൻ, അദ്ധ്യാപകൻ |
ദേശീയത | റഷ്യൻ |
ശ്രദ്ധേയമായ രചന(കൾ) | Babi Yar |
ജീവിതരേഖ
തിരുത്തുകസൈബീരിയയിലെ സിമാ പട്ടണത്തിലെ ഒരു കർഷക കുടുംബത്തിലായിരുന്നു ജനനം. യെവ്ജനി അലക്സണ്ട്രോവിച്ച് ഗാങ്നസ് എന്നായിരുന്നു ബാല്യത്തിലെ പേര്. അമ്മയുടെ പേരിനൊപ്പമുള്ള യെവ്തുഷെങ്കോ തന്റെ പേരിനൊപ്പം പിന്നീട് ചേർക്കുകയായിരുന്നു.[1][2][3] 1937 ൽ സ്റ്റാലിന്റെ കാലത്ത് യെവ്തുഷെങ്കോയുടെ അപ്പൂപ്പന്മാർ 'ജനശത്രുക്കൾ' എന്ന ആരോപണത്തിൽ വധിക്കപ്പെട്ടു. റഷ്യൻ വിപ്ലവ കാലത്ത് റെഡ് ആർമി ഉദ്യോഗസ്ഥനായിരുന്നു അമ്മയുടെ അച്ഛൻ. ജിയോളജിസ്റാറായ അച്ഛൻ അലക്സാണ്ടർ റുഡോൾഫോവിച്ച് ഗാങ്നസിനോടും ഗായികയായ അമ്മ സിനൈദ എർമിലോവ്നയോടുമൊപ്പമായിരുന്നു യെവ്തുഷെങ്കോയുടെ ബാല്യം. അച്ഛന്റെ ഭൗമശാസ്ത്ര പര്യവേക്ഷണങ്ങൾക്കൊപ്പം 1948 ൽ കസാഖിസ്ഥാനിലും സൈബീരിയയിലും യെവ്തുഷെങ്കോ സഞ്ചരിച്ചു. ആദ്യ രചനകൾ ഇക്കാലത്തായിരുന്നു. ഏഴു വയസ്സായപ്പോഴേക്കും അച്ഛനും അമ്മയും ബന്ധം വേർപ്പെടുത്തിയതിനെത്തുടർന്ന് അമ്മയോടൊപ്പമായി താമസം. ഇക്കാലത്ത് തന്നെ കവിതകളെഴുതാനാരംഭിച്ചിരുന്നു. പത്തൊൻപതാം വയസിൽ 1952 ൽ ആദ്യ കാവ്യസമാഹാരം പ്രസിദ്ധീകരിച്ചു.[4]
രണ്ടാം ലോകമഹാ യുദ്ധത്തെതുടർന്ന് യെവ്തുഷെങ്കോ മോസ്കോയിലേക്ക് മാറി. 1951–1954 കാലത്ത് മോസ്കോയിലെ ഗോർക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിറ്ററേച്ചറിൽ വിദ്യാർത്ഥിയായെങ്കിലും പഠനം മുഴുപ്പിമിപ്പിച്ചില്ല. അലക്സാണ്ടർ ഡോൾസ്കിയുടെ അഭിനയത്തോടെ അവതരിപ്പിക്കപ്പെട്ട "സം തിങ് ഈസ് ഹാപ്പനിംഗ് ടു മീ" എന്ന ഗാനം ജനകീയമായി. 1956 ൽ പ്രസിദ്ധീകരിച്ച "സിമാ സ്റ്റേഷൻ" നിരൂപക ശ്രദ്ധ നേടി. 1957 ൽ "വ്യക്തി കേന്ദ്രീകൃതം" എന്നാക്ഷേപിക്കപ്പെട്ട് സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബഹിഷ്കൃതനായി. യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ കവിതകൾ ധാരാളമായി വായിക്കപ്പെടുകയും ജനകീയ കവിയായ് അറിയപ്പെടുകയും ചെയ്തു. ബോറീസ് പാസ്റ്റർനാക്ക്, റോബർട്ട് ഫ്രോസ്റ്റ് എന്നീ പ്രമുഖ കവികളുടെ പ്രോത്സാഹനവും പിന്തുണയും അദ്ദേഹത്തിനു ലഭിച്ചു.[5][6]
ക്രൂഷ്ച്ചേവ് കാലഘട്ടത്തിൽ
തിരുത്തുകസ്റ്റാലിനെത്തുടർന്ന് അധികാരത്തിലെത്തിയ ക്രൂഷ്ച്ചേവ്, കലാകാരന്മാർക്കും എഴുത്തുകാർക്കും പരിമിതമായ അളവിലെങ്കിലും ആവിഷ്കാര സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. 1961 ൽ പ്രസിദ്ധീകരിച്ച 'ബേബി യാർ' എന്ന രചന യെവ്തുഷെങ്കോയ്ക്ക് റഷ്യക്കകത്തും പുറത്തും വലിയ പ്രശസ്തി നേടി കൊടുത്തു. ഈ കവിതയിൽ, നാസിസത്തെ സംബന്ധിക്കുന്ന സോവിയറ്റ് നിലപാടുകൾക്കെതിരെയും 1941 ലെ കീവിലെ ജൂത കൂട്ടക്കൊലപാതകത്തെ സംബന്ധിക്കുന്ന ചരിത്ര സത്യങ്ങളെ വളച്ചൊടിക്കുന്നതിനെതിരെയും ശക്തമായി പ്രതികരിക്കുകയുണ്ടായി. സമാന്തര മാസികകളിലൂടെയും അനുമതിയില്ലാതെ രഹസ്യമായി പ്രവർത്തിച്ചിരുന്ന ചെറുമാസികകളിലൂടെയും ഈ കവിതയ്ക്ക് വലിയ പ്രചാരം ലഭിച്ചു. ദിമിത്രി ഷോസ്ത്ക്കോവിച്ച് ബേബി യാറിനൊപ്പം മറ്റ് മൂന്ന് യെവ്തുഷെങ്കോ കവിതകൾ കൂടി ചേർത്ത് സിംഫണി നമ്പർ 13 എന്ന പേരിൽ പുറത്തിറക്കുകയുണ്ടായി. 1984 ലാണ് ഇതിന് സോവിയറ്റ് യൂണിയനിൽ പ്രസിദ്ധീകരണാനുമതി ലഭിച്ചത്. ലിറ്ററേച്ചറന്യ ഗസറ്റ എന്ന സാഹിത്യ പ്രസിദ്ധീകരണത്തിൽ 1961 ൽ തന്നെ ഇത് പ്രസിദ്ധീകരിച്ചിരുന്നതായി ചിലർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യെവ്തുഷെങ്കോയുടെ കൃതികളെക്കുറിച്ച് ഷോസ്ത്ക്കോവിച്ച് അഭിപ്രയപ്പെട്ടു
“ | സദാചാരമെന്നത് മനസാക്ഷിയുടെ കൂടപ്പിറപ്പാണ്. മനസാക്ഷിയെക്കുറിച്ച് സംസാരിക്കുമ്പോൾ ദൈവം അദ്ദേഹത്തോടൊപ്പമുണ്ട്. എല്ലാ ദിവസവും പ്രഭാത പ്രാർത്ഥനയ്ക്കു പകരം ഞാൻ യെവ്തുഷെങ്കോയുടെ ഒന്നോ രണ്ടോ കവിത വീണ്ടും വായിക്കുകയോ ഓർമ്മയിൽ നിന്നു ചൊല്ലുകയോ ചെയ്യും. ചിലപ്പോൾ 'കരിയർ' മറ്റു ചിലപ്പോൾ 'ബൂട്ട്സ്' | ” |
.[5]
1961 ൽ 'സ്റ്റാലിന്റെ പിൻമുറക്കാർ' എന്ന സമാഹരം പ്രസിദ്ധപ്പെടുത്തി. ഇതിൽ സ്റ്റാലിൻ മരിച്ചെങ്കിലും സ്റ്റാലിനിസത്തിന്റെ ഭൂതം റഷ്യയെ വിട്ടൊഴിഞ്ഞിട്ടില്ലെന്ന് കുറ്റപ്പെടുത്തുന്നു. സ്റ്റാലിൻ ഇനി മടങ്ങി വരില്ലെന്ന് ഉറപ്പു വരുത്തണമെന്ന് സോവിയറ്റ് അധികാരികളോട്, ഈ കൃതിയിലൂടെ ആദ്ദേഹം ആവശ്യപ്പെട്ടു. പ്രവ്ദയിലാണ് ആദ്യം പ്രസിദ്ധീകരിച്ചതെങ്കിലും കാൽനൂറ്റാണ്ടോളം അതിനു പുന പ്രസിദ്ധീകരണമുണ്ടായില്ല. പിന്നീട് മിഖയിൽ ഗോർബച്ചേവിന്റെ കാലത്താണീ രചന പുന പ്രസിദ്ധീകരിക്കുന്നത്.
50 കളിലും 60 കളിലും റഷ്യക്കകത്തും പുറത്തും ഒരേ പോലെ പ്രസിദ്ധനായിരുന്നു യെവ്തുഷെങ്കോയെങ്കിലും [7] കമ്മ്യൂണിസ്റ്റ് ഭരണത്തിനിടെ നിരവധി കുടുംബാംഗങ്ങളെ നഷ്ടപ്പെടേണ്ടി വന്ന അന്ന അഖ്മത്തോയെ പോലെയുള്ള സഹ കവികളുടെ നിശിത വിമർശനം ഏൽക്കേണ്ടിയും വന്നു. അദ്ദേഹത്തിന്റെ സൗന്ദര്യ സങ്കൽപ്പങ്ങളേയും കവിതയേയും അവർ തള്ളിക്കളഞ്ഞു. " ആക്ഷേപ ഹാസ്യമെഴുതുന്ന ശരാശരി പത്രക്കാരന്റെ നിലവാരത്തിൽ നിന്നുമയാൾക്ക് ഉയരാനാകുന്നില്ല" എന്നവർ പറഞ്ഞിരുന്നതായി റഷ്യൻ കവി വിക്ടർ ക്രവുലിൻ അനുസ്മരിച്ചിട്ടുണ്ട്.[8]
അതേ സമയം തന്നെ അദ്ദേഹത്തിന്റെ സോവിയറ്റ് സർക്കാരിനെക്കുറിച്ചുള്ള രാഷ്ട്രീയ നിലപാടിലും അദ്ദേഹത്തിന്റെ കവിതയിലും മതിപ്പുള്ളവർ നിരവധിയായിരുന്നു. അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധനായിരുന്നെങ്കിലും 1963 മുതൽ 1965 വരെ സോവിയറ്റ് യൂണിയന് പുറത്തു സഞ്ചരിക്കുന്നതിന് അദ്ദേഹത്തിന് വിലക്കുണ്ടായിരുന്നു.[9]
സോവിയറ്റ് നിലപാടുകളെ മിതമായി വിമർശിക്കുന്നതിനോടൊപ്പം മാർക്സിസ്റ്റ് - ലെനിനിസ്റ്റ് ദർശനങ്ങളിൽ ഉറച്ചു നിൽക്കുന്നതിനും ഒരേ സമയം യെവ്തുഷെങ്കോയ്ക്ക് സാധിച്ചുവെന്നത്[4] അദ്ദേഹത്തിന്റെ സോവിയറ്റ് നേതൃത്ത്വത്തോടുള്ള അചഞ്ചലമായ കൂറായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.
യെവ്തുഷെങ്കോയുടെ സോവിയറ്റ് വിരുദ്ധ നിലപാടുകളെക്കുറിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോയ്ക്ക് നേരിട്ട് കെ.ജി.ബി ചെയർമാൻ റിപ്പോർട്ട് ചെയ്തിരുന്നു.
കൃതികൾ
തിരുത്തുക- Razvedchiki Griadushchego, 1952
- Treti Sneg, 1955
- Shosse Entuziastov, 1956
- Stantsiia Zima, 1956 – (Winter Station)
- Obeshchanie, 1957
- Dve Liubimykh, 1958
- Luk I Lira, 1959
- Stikhi Raznykh Let, 1959
- Chetvertaia Meshchanskaia, 1959
- Iabloko, 1960
- Red Cats, 1961
- Baby Yar, 1961 – (Babiy Yar)
- Posle Stalina, 1962
- Vzmach Ruki, 1962
- Selected Poems, 1962
- Nezhnost': Novye Stikni, 1962
- Nasledniki Stalina, 1963 (The Heirs of Stalin)
- Autobiografia, 1963 (A Precocious Autobiography)
- Selected Poetry, 1963
- Soy Cuba, 1964 (Screenplay with Enrique Pineda Barbet)
- The Poetry of Yevgeny Yevtusenko, 1964
- Khochu Ia Stat' Nemnozhko Straromodym, 1964
- Bratskaya Ges, 1965 (The Bratsk Station)
- Khotiat Li Russkie Voiny?, 1965
- Poems, 1966
- Yevtusenko Poems, 1966
- Yevtusenko's Reader: The Spirit of Elbe, a Precocious Autobiography, Poems, 1966
- Kater Zviazi, 1966
- Kachka, 1966
- The Execution of Stepan Razin, Op. 119, 1966 (Score by Dmitri Shostakovich, 1966
- Poems Chosen by the Author, 1966
- The City of the Yes and the City of the No and Other Poems, 1966
- So Mnoiu Vot Chto Proiskhodit, 1966
- New Works: the Bratsk Station, 1966
- Stikhi, 1967
- New Poems, 1968
- Tramvai Poezii, 1968
- Tiaga Val'dshnepov, 1968
- Bratskaia Ges, 1968
- Idut Belye Snegi, 1969
- Flowers and Bullets, and Freedom to Kill, 1970
- Kazanskii Universitet, 1971 (Kazan University and Other New Poems)
- Ia Sibirskoi Porody, 1971
- Doroka Nomen Odin, 1972
- Stolen Apples, 1972
- Izbrannye Proizvedeniia, 2 vols., 1975
- Poiushchaia Damba, 1972
- Under the Skin of the Statue of Liberty, play, 1982
- Poet V Rossii – Bol'she, Chem Poet, 1973
- Intimnaia Lirika, 1973
- Ottsovskii Slukh, 1975
- Izbrannye Proizvedeniia, 2 vols., 1975
- Proseka, 1976
- Spasibo, 1976
- From Desire to Desire, 1976 (UK: Love Poems)
- V Polnyi Rost, 1977
- Zaklinanie, 1977
- Utrennyi Narod, 1978
- Prisiaga Prostoru, 1978
- Kompromiss Kompromissovich, 1978
- The Face Behind the Face, 1979
- Ivan the Terrible and Ivan the Fool, 1979
- Tiazhelee Zemli, 1979
- Kogda Muzhchine Sorok Let, 1979
- Doroka, Ukhodiashchaia Vdal', 1979
- Svarka Vzryvom, 1980
- Talent Est Chudo Nesluchainoe, 1980
- Tochka Opory, 1980
- Tret'ia Oamiat', 1980
- Poslushaite Menia, 1980
- Ardabiola, 1981
- Yagodnyye Mesta, 1981 (Wild Berries)
- Invisible Threads, 1981
- Ia Sibiriak, 1981
- Sobranie Socineniy, 1982
- A Dove in Santiago, 1982
- Dve Pary Lyzh, 1982
- Belye Snegi, 1982
- Mama I Neitronaiia Bomba I Drugie Poemy, 1983
- Otkuda Rodom Ia, 1983
- Voina – Eto Antikultura, 1983
- Sobranie Sochinenii, 3 vols., 1983–84
- Kindergarten, screenplay, 1984
- Fuku, 1985 – Fuku: Runoelma
- Pochti Naposledok, 1985 (Almost at the End)
- Dva Goroda, 1985
- More, 1985
- Poltravinochki, 1986
- Stikhi, 1986
- Zavrtrashnii Veter, 1987
- Stikhotvoreniia I Poemy 1951–1986'’, 3 vols., 1987
- Posledniaia Popytka, 1988
- Pochti V Poslednii Mig, 1988
- Nezhnost, 1988
- Divided Twins: Alaska and Siberia – Razdel'ennye Bliznetsy, 1988
- Poemy O Mire, 1989
- Detskii Sad Moscow, Screenplay, 1989
- Stikhi, 1989
- Grazhdane, Poslushaite Menia..., 1989
- Liubimaia, Spi..., 1989
- Detskii Sad, 1989
- Pomozhem Svobode, 1990
- Politika Privilegiia Vsekh, 1990
- Propast – V Dva Psyzhka?, 1990
- Fatal Half Measures, 1991
- The Collected Poems 1952–1990'’, 1991
- Ne Umirai Prezhde Smerti, 1993 (Don't Die Before You're Dead)
- Moe Samoe-samoe, 1995
- Pre-morning. Predutro, bilingual edition, 1995
- Medlennaia Liubov', 1997
- Izbrannaia Proza, 1998
- Volchii Pasport, 1998
- The Best of the Best: A New Book of Poetry in English and Russian, 1999
- Walk on the Ledge: A New Book of Poetry in English and Russian, 2005
- Shestidesantnik, 2006
ആത്മകഥ
തിരുത്തുക- "എ പ്രിക്കോഷ്യസ് ഓട്ടോബയോഗ്രാഫി"
പുരസ്കാരങ്ങൾ
തിരുത്തുക- Order of the Badge of Honour (1969)
- Order of the Red Banner of Labour (1983)
- USSR State Prize (1984) – for the poem "Mother and neutron bomb"
- Order of Friendship of Peoples (offered in 1993, but refused in protest against the war in Chechnya)
- Tsarskoselskaya art prize (2003)
- Honorary Citizen of the city of Petrozavodsk (2006)
- Honorary Doctor of Petrozavodsk State University (2007)
- Commander of the Order of Bernardo O'Higgins (Chile, 2009)
- State Prize of the Russian Federation (2010)
- Honorary Member of the Russian Academy of Arts
- Order of Merit for the Fatherland, 3rd class
- "Golden Chain of the Commonwealth" (2011)
- Poet Prize (2013)
- "Frudzheno-81" (Italy), "SIMBA Academy" in 1984 (Italy)
- International Prize "Golden Lion" (Venice)
- Grinzane Cavour Prize (22 January 2005, Turin, Italy) – "for his ability to convey the eternal themes of the means of literature, especially to the younger generation"
- Nominated for the Nobel Prize for Literature (2007) – for his poem "Babi Yar"
- Professor at the University of Pittsburgh and the University of Santo Domingo
- an asteroid was named 4234 Evtushenko (1994)
അവലംബം
തിരുത്തുക- ↑ Zhurnal.lib.ru
- ↑ Jean Albert Bédé. "William Benbow Edgerton" in Columbia Dictionary of Modern European Literature p. 886.
- ↑ James D. Watts, Jr., "Touch of the poet," Tulsa World 27 April 2003, p. D1.
- ↑ 4.0 4.1 Judith Colp. "Yevtushenko: The story of a superstar poet," The Washington Times, 3 January 1991, p. E1.
- ↑ 5.0 5.1 Queens College Office of Communications "Queens College Presents an Evening of Poetry and Music with Yevgeny Yevtushenko on 11 December," Archived 2006-09-08 at the Wayback Machine. 18 November 2003, accessed 10 Jan 2009.
- ↑ University of Tulsa News/Events/Publications. "Famed Russian Poet Yevtushenko to Perform and Sign Books at TU on 28 April," Archived 2006-09-01 at the Wayback Machine. 28 Mar 2003, accessed 10 Jan 2009.
- ↑ TU poet marks massacre day. Julie Bisbee. The Oklahoman (Oklahoma City, OK). NEWS; Pg. 19A. 29 September 2006.
- ↑ "Russian language website news article – www.kid.com.ua; Interview with Krivulin, Victor. Recollections about Akhmatova. 14 July 1995(Кривулин В.Б. "Воспоминания об Анне Ахматовой". Беседа с О.Е. Рубинчик. 14 июля 1995)". Archived from the original on 2007-11-16. Retrieved 2013-07-15.
- ↑ "A Demanding Kind of Genius," Irish Independent, 8 May 2004.
അധിക വായനയ്ക്ക്
തിരുത്തുക- Henry Holt, "The Collected Poems 1952–1990."
- "Yevtushenko, Yevgeny: Introduction." Poetry Criticism. Ed. David Galens. Vol. 40. Gale Cengage, 2002. eNotes.com. 2006. 11 Jan 2009 <[1]>
- Soviet Russian Literature: Writers and Problems by M. Slonim (1967);
- 'The Politics of Poetry: The Sad Case of Yevgeny Yevtushenko' by Robert Conquest, in New York Times Magazine (30 September 1973);
- Soviet Russian Literature Since Stalin by Deming Brown (1978);
- Evgenii Evtushenko by E. Sidorov (1987);
- Soviet Literature in the 1980s by N.N. Shneidman (1989);
- Reference Guide to Russian Literature, ed. by Neil Cornwell (1998)
പുറം കണ്ണികൾ
തിരുത്തുക- Biography Archived 2011-06-08 at the Wayback Machine. Canadian Encyclopedia
- Olga Carlisle (Spring–Summer 1965). "Yevgeny Yevtushenko, The Art of Poetry No. 7". The Paris Review.
{{cite journal}}
: CS1 maint: date format (link) - Yevgeny Yevtushenko online archive Archived 2005-11-02 at the Wayback Machine.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Yevgeny Yevtushenko
- Yevgeny Yevtushenko. Collected Poems in English. Part 1
- Yevgeny Yevtushenko. Collected Poems in English. Part 2
- Yevgeny Yevtushenko. Zima Station Poem
- Chingiz Aitmatov on Yevgeny Yevtushenko Archived 2007-02-11 at the Wayback Machine.
- Andrey Voznesensky's article on Yevgeny Yevtushenko Archived 2008-10-04 at the Wayback Machine.
- Audio/Video recordings of a Poetry Reading by Yevgeny Yevtushenko at the University of Chicago