റൊബർട്ട് ഫ്രോസ്റ്റ്

(റോബർട്ട് ഫ്രോസ്റ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റോബർട്ട് ഫ്രോസ്റ്റ് (1874-1963) പ്രശസ്ത അമേരിക്കൻ കവി. സാൻഫ്രാൻസിസ്കോയിൽ‍ ജനിച്ച ഫ്രോസ്റ്റ്, പിതാവിന്റെ മരണശേഷം കുടുംബത്തോടൊപ്പം ന്യു ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു.ഡാർറ്റ്മത്ത്, ഹാർവാർഡ് എന്നിവിടങ്ങളിൽ‍ വിദ്യാഭ്യാസം പൂർത്തിയാക്കി. 1912-ൽ ഇംഗ്ലണ്ടിൽ വെച്ച് ആദ്യ പുസ്തകം (A Boy's Will )പ്രസിദ്ധീകരിച്ചു.എസ്ര പൌണ്ടിന്റെ സഹായത്താൽ അടുത്ത കൃതി അമേരിക്കയിൽ തന്നെ പ്രസിദ്ധീകരിച്ചു. സാഹിത്യരചനക്കൊപ്പം തന്നെ കൃഷിയും, കോളേജ് അധ്യാപനവും ചെയ്തിരുന്നു. മകന്റെ ആത്മഹത്യ, ഒരു മകളുടെ മാനസികരോഗം എന്നിങ്ങനെ കുടുംബജീവിതത്തിൽ കയ്പ്പേറിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

Robert Frost
റൊബർട്ട് ഫ്രോസ്റ്റ്
Robert Frost (1941)
Robert Frost (1941)
ജനനംRobert Lee Frost
(1874-03-26)മാർച്ച് 26, 1874
San Francisco, California,
United States
മരണംജനുവരി 29, 1963(1963-01-29) (പ്രായം 88)
Boston, Massachusetts,
United States
തൊഴിൽPoet, Playwright
കയ്യൊപ്പ്

സ്കൂളുകളിൽ ഇന്നും ഫ്രോസ്റ്റിന്റെ കവിതകൾ കൊച്ചു ഗുണപാഠങ്ങൾ‍ പഠിപ്പിക്കുന്നതായി വായിക്കപ്പെടുന്നു; ശ്രദ്ധയോടെ വായിച്ചാൽ ആ കവിതകൾ ഗുണപാഠങ്ങളെ തള്ളികളയുന്നതായി കാണാം.അദ്ദേഹത്തിന്റെ മിക്ക കവിതകളും മനുഷ്യജീവിതത്തിന്റെ ശൂന്യതയെ വരച്ചുകാട്ടുന്നവ ആയിരുന്നു, ചില കവിതകളിൽ ആ ശൂന്യതക്ക് മറുപടി പ്രകൃതിയുടെ ഭീകരതയും, മനുഷ്യക്രൂരതയും മാത്രം...

"https://ml.wikipedia.org/w/index.php?title=റൊബർട്ട്_ഫ്രോസ്റ്റ്&oldid=2787336" എന്ന താളിൽനിന്ന് ശേഖരിച്ചത്