യൂറോപ്യൻ മൺവെട്ടിക്കാലൻ തവള
പെലൊബാറ്റിഡൈ കുടുംബത്തിലെ ഒരിനം പേക്കാന്തവളയാണ് യൂറോപ്യൻ മൺവെട്ടിക്കാലൻ തവള(ഇംഗ്ലീഷ്:European Spadefoot Toad). പെലൊബാറ്റസ്(Pelobates) എന്ന ഏക ജനുസ്സ് മാത്രമേ ഈ കുടുംബത്തിലുള്ളു. ജന്മദേശം യൂറോപ്പായ ഇവയെ മെഡിറ്ററേനിയൻ, വടക്കു പടിഞ്ഞാറൻ ഏഷ്യ, പടിഞ്ഞാറൻ ഏഷ്യ എന്നിവിടങ്ങളിൽ ഇവയെ കാണപ്പെടുന്നു.
യൂറോപ്യൻ മൺവെട്ടിക്കാലൻ തവള | |
---|---|
Pelobates fuscus fuscus | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | Pelobates
|
Species | |
Pelobates cultripes | |
The distribution of Pelobates (in black). |
ശരീര ഘടന
തിരുത്തുകയൂറോപ്യൻ മൺവെട്ടിക്കാലൻ തവളക്കൾക്കിടയിൽ വലിപ്പം കൂടുതലും കുറവുമുള്ളതുമായ തവളകളുണ്ട്. പത്ത് സെന്റിമീറ്റർ വലിപ്പം വയ്ക്കുന്ന ഇവയ്ക്ക് അവ്യക്തമായ നിറമാണുളളത്. മണ്ണിൽ മാളങ്ങൾ തുരന്നുണ്ടാക്കി അതിനുള്ളിലാണ് ഇവ താമസിക്കാറുള്ളത്. പാദത്തിന്റെ ഒരു വശത്തായി മൺവെട്ടി പോലുള്ള സവിശേഷമായ ഒരവയവമുണ്ട്. ഇവയുടെ പേരിനു നിദാനമായി വർത്തിക്കുന്ന ഈ അവയവമുപയോഗിച്ചാണ് ഇവ മണ്ണിൽ കുഴികളുണ്ടാക്കുന്നത്. ഈ കുഴികളിൽ നിന്ന് മഴക്കാലാത്താണ് ഇവ കൂടുതലായി പുറത്ത് വസിക്കാറുള്ളത്, ഈ കാലയളവിലാണ് പ്രജനനത്തിനു തിരഞ്ഞെടുക്കാറുള്ളത്.[1]
ഈ ജനുസ്സലെ വാൽമാക്രികൾ വെള്ളത്തിൽ ജീവിക്കുന്നവയാണ്. വെള്ളം കുറച്ച നാളുകളിൽ കെട്ടികിടക്കുന്ന താൽക്കാലിക കുളങ്ങളിലാണ് ഇവ മുട്ടയിടുന്നത്, രണ്ടാഴ്ചയ്ക്കുള്ളിൽ കായാന്തരണം പൂർണ്ണമാകുകയും ചെയ്യുന്നു. വാൽമാക്രികൾ തങ്ങളുടെ കൂട്ടത്തിലുള്ള വാൽമാക്രികളേയും ആഹാരമാക്കാറുണ്ട്.[1]
വർഗ്ഗീകരണം
തിരുത്തുകകുടുംബം പെലൊബാറ്റിഡൈ
- ജനുസ്സ് പെലൊബാറ്റസ്
- പടിഞ്ഞാറൻ മൺവെട്ടിക്കാലൻ തവള (Pelobates cultripes)
- സാധാരണ മൺവെട്ടിക്കാലൻ തവള (Pelobates fuscus)
- കിഴക്കൻ മൺവെട്ടിക്കാലൻ തവള (Pelobates syriacus)[2]
- മൊറോക്കൻ മൺവെട്ടിക്കാലൻ തവള (Pelobates varaldii)
അവലംബം
തിരുത്തുക- ↑ 1.0 1.1 Zweifel, Richard G. (1998). Cogger, H.G. & Zweifel, R.G. (ed.). Encyclopedia of Reptiles and Amphibians. San Diego: Academic Press. p. 88. ISBN 0-12-178560-2.
{{cite book}}
: CS1 maint: multiple names: editors list (link) - ↑ Tron, François (2005): The Eastern spadefoot Toad (Pelobates syriacus): A new amphibian species for Lebanon
- Gissi, Carmela (2006). "Mitochondrial phylogeny of Anura (Amphibia): A case study of congruent phylogenetic reconstruction using amino acid and nucleotide characters". Gene. 366 (2): 228–237. doi:10.1016/j.gene.2005.07.034. PMID 16307849.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help); Unknown parameter|month=
ignored (help) - Roelants, Kim (2005). "Archaeobatrachian paraphyly and pangaean diversification of crown-group frogs". Systematic Biology. 54 (1): 111–126. doi:10.1080/10635150590905894. PMID 15805014.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help); Unknown parameter|month=
ignored (help) - San Mauro, Diego (2005). "Initial diversification of living amphibians predated the breakup of Pangaea". American Naturalist. 165 (5): 590–599. doi:10.1086/429523. PMID 15795855. Archived from the original on 2012-12-05. Retrieved 2010-10-09.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help); Unknown parameter|month=
ignored (help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Pelobates എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)